മറൈന്‍ഡ്രൈവില്‍ കമിതാക്കളെ അടിച്ചോടിച്ചു.

0
1910

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:ഇന്ന് വൈകുന്നേരം 3.30 നു നഗരത്തില്‍ പൊലീസ് നോക്കിനില്‍ക്കെ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസമായിരുന്നു.നഗരത്തിലെ  മറൈന്‍ഡ്രൈവില്‍ എത്തിയ കമിതാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിക്കുകയായിരുന്നു.  ആണ്‍കുട്ടികളേയും, പെണ്‍കുട്ടകളേയും ചീത്തവിളിച്ചുകൊണ്ട് മര്‍ദ്ദിച്ച് ഓടിച്ചു വിടുകയായിരുന്നു.

പത്തോളം ശിവസേന പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ചുകൊണ്ടു അഴിഞ്ഞാട്ടം നടത്തിയത്. ചൂരല്‍ കരുതിയെത്തിയ ഇവര്‍ കുടചൂടി പ്രേമം അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട്  മറൈന്‍ഡ്രൈവിലേക്ക് പ്രകടനം നടത്തുകയായിരുന്നു.എന്തായാലും ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share This:

Comments

comments