മൂന്നു പുതു മോഡലുകളുമായി എംഫോണ്‍ വിപണിയില്‍; വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രം.

മൂന്നു പുതു മോഡലുകളുമായി എംഫോണ്‍ വിപണിയില്‍; വില്‍പ്പന ഓണ്‍ലൈന്‍ വഴി മാത്രം.

0
1636
ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍നിന്നുള്ള എംഫോണ്‍ മൂന്നു പുതു മോഡലുകളിറക്കി. ദുബായ് അല്‍മംസാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.
www.mphone.in എന്ന വെബ് സൈറ്റിനു പുറമേ എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും, ബഹറിന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുമാണ് ഫോണുകള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക. മാര്‍ച്ച്‌ ആദ്യ വാരത്തോടെ ഇന്ത്യയിലെ എല്ലാ ചെറുകിട വന്‍കിട മൊബൈല്‍ വിപണന കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും എംഫോണ്‍ ലഭിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. സ്മാര്‍ട്ട് വാച്ച്‌, പവര്‍ ബാങ്ക്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, വയര്‍ലെസ് ചാര്‍ജര്‍, ടാബ്ലെറ്റ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളും കമ്ബനി പുറത്തിറക്കിയിട്ടുണ്ട്.

Share This:

Comments

comments