ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉടച്ചെന്ന റെക്കോര്‍ഡ് ഇനി മലയാളിക്ക് സ്വന്തം.

ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉടച്ചെന്ന റെക്കോര്‍ഡ് ഇനി മലയാളിക്ക് സ്വന്തം.

0
1812
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍ : ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ തേങ്ങ ഉടച്ചെന്ന റെക്കോര്‍ഡ് ഇനി മലയാളിക്ക് സ്വന്തം. പൂഞ്ഞാര്‍ സ്വദേശിയായ പി ഡൊമിനിക്കാണ് 124 തേങ്ങ ഉടച്ച് ലോക റെക്കോര്‍ഡിട്ടത്. തൃശൂരിലെ ശോഭ സിറ്റി മാളില്‍ വെച്ചായിരുന്നു ഡൊമിനിക്കിന്റെ പ്രകടനം. ഒരേ അകലത്തില്‍ സൈഡിലൂടെയായി 145 തേങ്ങകള്‍ വെച്ചായിരുന്നു ഡൊമിനിക് പ്രകടനം നടത്തിയത്. ആദ്യ ശ്രമത്തില്‍ 124 തേങ്ങകള്‍ പൂര്‍ണമായും ഡൊമിനിക് ഉടച്ചിട്ടു. ബാക്കിയുള്ളവ ഉടച്ചെങ്കിലും അത് മുഴുവനായും വേര്‍പെട്ടിരുന്നില്ല അത് കൊണ്ടാണ് ആ തേങ്ങകളുടെ എണ്ണം കണക്കില്‍ കൂട്ടാതിരുന്നത്. ഇതിന് മുമ്പ് മുഹമ്മദ് കെഹ്‌രിമാനോവിക് എന്ന ജര്‍മനിക്കാരനായിരുന്നു തേങ്ങാ ഉടച്ചതിന് ലോക റെക്കോര്‍ഡിട്ടത്.
 
 

Share This:

Comments

comments