സിനിമാനടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററില്‍ തീവെട്ടികൊള്ള.

0
2514

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: സിനിമാനടന്‍ ദിലീപിന്‍റെ  ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററില്‍ തീവെട്ടികൊള്ള നടക്കുന്നതായി പ്രചരണം.  മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഡി സിനിമാസിലെ ടിക്കറ്റ് നിരക്കുകള്‍. പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കരുതെന്ന മുന്‍സിപ്പാലിറ്റിയുടെ വ്യവസ്ഥ പോലും ഡി സിനിമാസില്‍ പാലിക്കുന്നില്ല. കാർ പാർക്ക് ചെയ്യണമെങ്കിൽ 20 രൂപ കൊടുക്കണം .

നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫെയ്‌സ്ബുക്ക് പേജാണ് ഡി സിനാമാസിനെതിരെയുള്ള നിരവധി ആരോപണങ്ങളടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് എന്ന ജനപ്രിയ നായകന്‍റെ സ്വന്തം തിയേറ്ററില്‍ ജനത്തിന് പ്രിയം ഇല്ലാത്ത രീതിയില്‍ ആണ് തീവെട്ടിക്കൊള്ള നടക്കുന്നതെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.

ടിക്കറ്റിന് പുറമെ 3 കൂടി സെസ്സ് വാങ്ങിയിരിക്കും, സാധാരണ ഒരു തീയേറ്ററിലും മൂന്നോ , നാലോ വയസ്സുകാർക്കു ടിക്കറ്റ് ചോദിക്കാറില്ല , ഇവിടെ ചെന്നാൽ മൂന്നു വയസ്സ് കാർക്കും കൊടുക്കണം ഫുൾ ടിക്കറ്റ് ചാർജ് ,  സെക്ക്യൂരിറ്റി ചെക്കിങ്, കുടി വെള്ളം പോലും അകത്തു കടത്താൻ അനുവദിക്കില്ല, ലോഞ്ചിൽ ചെന്നിരുന്നാൽ അവിടെ അവരുടെ വക ഐസ് ക്രീം , കൂൾ ഡ്രിങ്ക്സ് , പോപ്പ്‌കോൺ , മറ്റു സാധനങ്ങൾ  ഇതെല്ലം പുറത്തു കിട്ടുന്ന വിലയേക്കാൾ ഇരട്ടി കൊടുക്കണം .  ഒരു ചായ 25 രൂപ , ഐസ് ക്രീം 50 രൂപ, പോപ്പ്‌കോൺ 100 രൂപ.എന്നിങ്ങനെ ഡി സിനിമാസിനെ കുറിച്ച് അക്കമിട്ട് നിരത്തിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

Share This:

Comments

comments