
Home Cinema വൈകാതെ മലയാളത്തിലെത്തും: ഏ.ആര്‍. റഹ്മാന്‍.
ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്: വൈകാതെ മലയാളത്തില്‍ ഒരു ചിത്രത്തിന് സംഗീതം നല്‍കാനെത്തുമെന്ന് സംഗീത ഇതിഹാസവും ഓസ്ക്കര്‍ അവാര്‍ഡ് ജേതാവുമായ ഏ.ആര്‍. റഹ്മാന്‍. മാര്‍ച്ച് പതിനേഴിന് ദുബായില്‍ നടക്കുന്ന മാതൃഭൂമി-ഏ.ആര്‍. റഹ്മാന്‍ നൈറ്റിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സംഗീതപരിപാടി.
ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നുവെന്ന് റഹ്മാന്‍ പറഞ്ഞു. ജെല്ലിക്കെട്ടിന് വേണ്ടി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചോദനയെ അംഗീകരിക്കാതിരിക്കരുത്. കുറച്ച് കാലമായി കാനഡയിലായിരുന്നതിനാല്‍ ചെന്നൈയിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ധാരണയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി റഹ്മാന്‍ പറഞ്ഞു.
കഥാസന്ദര്‍ഭം, മൂഡ് എന്നിവ കണക്കിലെടുത്താണ് ഒരു സിനിമയ്ക്ക് സംഗീതം നല്‍കാറുള്ളത്. ആളുകള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ പോപ്പ് സംഗീതവും തനത് സംഗീതവും തമ്മില്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല-റഹ്മാന്‍ പറഞ്ഞു.
മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി.ശ്രേയാംസ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments
comments