
Home News ജിയോയെ തകര്‍ക്കാന്‍ വൊഡാഫോണും, ഐഡിയയും ഒന്നിക്കുന്നു.
ജോണ്സണ് ചെറിയാന്.
ജിയോയെ തകര്‍ക്കാന്‍ വൊഡാഫോണും, ഐഡിയയും ഒന്നിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഡഫോണ്‍ ഗ്രൂപ്പ് തന്നെയാണ് സ്ഥിരീകരിച്ചത്.
ഉപഭോക്താക്കള്‍ക്കു സൗജന്യ സേവനം ലഭ്യമാക്കി വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള മറുപടിയാകും ഈ ലയനമെന്നാണ് പൊതു വിലയിരുത്തല്‍. സേവനം പ്രാബല്യത്തില്‍ വന്ന് ആറു മാസത്തിനകം ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാന്‍ റിലയന്‍സ് ജിയോയ്ക്കു സാധിച്ചിരുന്നു.
നിലവില്‍ ജിയോയ്ക്ക് 7. 2 കോടി വരിക്കാരുണ്ടെന്നാണു കണക്ക്. വരും മാസങ്ങളില്‍ എയര്‍ടെല്‍ ഏറ്റവും വലിയ മല്‍സരം നേരിടാന്‍ പോകുന്നതു റിലയന്‍സ് ജിയോയില്നിന്നാണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് ഐഡിയ വൊഡാഫോണ്‍ ലയനവാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലിനും ഇവരുടെ ലയനം തിരിച്ചടിയാകും.
നിലവില്‍ 32 ശതമാനം വിപണി വരുമാന വിഹിതവും എയര്‍ടെല്‍ ഒറ്റയ്ക്കാണു കൈയാളുന്നത്. 19 ശതമാനം വിപണി വിഹിതവുമായി വൊഡാഫോണ്‍ രണ്ടാമതും 17 ശതമാനം വിപണി വിഹിതവുമായി ഐഡിയ മൂന്നാമതുമാണ്. ഇവര്‍ ഒരുമിച്ചാല്‍ എയര്‍ടെല്‍ രണ്ടാമതാകും.
27 കോടി ഉപഭോക്താക്കളാണ് ആകെ എയര്‍ടെല്ലിന് ഉള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഇക്കാര്യത്തിലും രണ്ടാമതാകും. ഇരു കമ്ബനികളുടെയും ഉപഭോക്താക്കള്‍ 39 കോടിയിലധികം വരുമെന്നാണു കണക്ക്.
Comments
comments