അവഗണിക്കപ്പെടുന്ന വാർദ്ധക്യം.

അവഗണിക്കപ്പെടുന്ന വാർദ്ധക്യം.

0
13860
സുജ സുജിത്.
അവഗണനകൊണ്ടോ ? അറിവില്ലായ്മകൊണ്ടോ ? ഇന്നു നമ്മുടെ നാടിനൊരു ശീലമായി മാറിയിരിക്കുന്നു, വൃദ്ധരായ മാതാപിതാക്കളെ ആരാധനാലയങ്ങളിലും, വൃദ്ധസദനങ്ങളിലും, ഏതെങ്കിലും വഴിയോരത്തോ ഉപേക്ഷിക്കപ്പെടുന്നത്. സ്വത്തുക്കൾ വീതം വയ്ക്കുന്നതു വരെ, നമ്മൾക്ക് നമ്മുടെ അച്ഛനമ്മമാർ വളരെ പ്രിയപ്പെട്ടതാണ്. മിക്ക മാതാപിതാക്കളും അതുകഴിഞ്ഞാൽ കറിയിലെ കറിവേപ്പില പോലെ…
പിന്നെ നീ നോക്കണം ,ഞാൻ നോക്കില്ല എന്നായി പിന്നീടങ്ങോട്ട്….
ആരും നോക്കാനില്ലാതെ വരുമ്പോൾ വൃദ്ധസദനങ്ങളും, ആരാധനാലയങ്ങളും, വഴിയോരവും ആണ് അവർക്ക് അഭയം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കപ്പെടുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണ്.
വളരെയേറെ പ്രാധാന്യത്തോടുകൂടി നാം വാർദ്ധക്യദിനം പോലും ആചരിക്കുന്നുണ്ട്….
അപ്പോഴും ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ എണ്ണം കൂടികൊണ്ടേയിരിക്കുന്നു…
ഓരോമക്കളുടേയും ഉത്തരവാദിത്വമാണ് അച്ഛനമ്മമാരെ സംരക്ഷിക്കപ്പെടുകയെന്നുള്ളത്. വെറും ഒരു പാഴ്വസ്തുക്കളായി മാറേണ്ടുന്നവരല്ല നമ്മുടെ അച്ഛനമ്മമാർ ., വാർദ്ധക്യം ഒരു രോഗമല്ല…നാം ഓരോരുത്തർക്കും വന്നു ചേരുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് നമ്മുടെ അച്ഛനമ്മമാരെ അനാഥത്യത്തിലേക്ക് തള്ളിവിടാതിരിക്കുക…. അവർ നമ്മളെ എങ്ങനെ വളർത്തിയോ, അതുപോലെ അവരേയും നമ്മൾ സംരക്ഷിക്കുക…
( ഇത് എഴുതാൻ കാരണം തിരുവന്തപുരം സിറ്റിയിൽ കണ്ണുനനയിച്ച ഒരു കാഴ്ചയാണ്.)

 

Share This:

Comments

comments