വിനയന് വിനയം വന്നതെങ്ങനെ.. (ലേഖനം)

വിനയന് വിനയം വന്നതെങ്ങനെ.. (ലേഖനം)

0
813
മിനി ദേവസ്യ. (Street Light fb group)
വിനയ്പാണ്ടേ.,ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ ബീഗംഭാഗ് എന്ന ഗ്രാമത്തിലെ ഡിക്സൺ പാണ്ടേ,റാഫേൽ, ദമ്പതികളുടെ നാലുമക്കളിൽ നാലാമനാണ് വിനയൻ. ഞാൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പ്രൈവറ്റായി ആംബുലസ് സർവീസ് നടത്തുന്ന ചെറുപ്പക്കാരൻ. പണത്തിന് യാതൊരു കുറവും വിനയനുണ്ടായിരുന്നില്ല മീററ്റ്
കോർപ്പറേഷനിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്ന പിതാവ്, അവിടെത്തന്നെ ഗവർമെന്റ്ആശുപത്രിലെ സീനിയർ നേഴ്സായ അമ്മ, അദ്ധ്യാപികമാരായ മൂന്ന് സഹോദരിമാർ .ചോദിക്കുന്ന പണവും അമിതലാളനയും വിനയനെ വഴിതെറ്റിച്ചു.കള്ള്,സിഗരറ്റ്, പെണ്ണ്, ഇതൊക്കെയായിരുന്നു വിനയന്റെ വിനോദങ്ങൾ.കൂടെ എന്തിനും തയ്യാറായി കുറെ കൂട്ടുകാരും.പത്താം ക്ലാസ് തട്ടിമുട്ടി പാസായി തുടർന്നുപഠിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും കൂട്ടാക്കാതെ
രാപകൽ കൂട്ടുംകള്ളുകുടിയുമായി നടന്നു. പാതിരാത്രിയിൽ ബോധമില്ലാതെ
കയറിവരുന്ന മകൻ സ്ഥിരം കാഴ്ചയായി മാതാപിതാക്കൾക്ക്.
സഹോദരിമാരുടെ ഉപദേശമോ കണ്ണുനീരോ വിനയനിൽ മാറ്റം വരുത്തിയില്ല. ഇതിനിടയിൽ എങ്ങനെയോ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് എടുത്തപ്പോൾ വീട്ടുകാർ ആലോചിച്ച് ഒരു ആംബുലൻസ് വാങ്ങികൊടുത്തു സ്വഭാവം നേരെയാകും എന്നാണവർ കരുതിയത് സ്വന്തമായി വരുമാനമായപ്പോൾ ദുർനടത്തം കൂടിവന്നതല്ലാതെ കുറഞ്ഞില്ല ആംബുലൻസ് ഓടാത്ത സമയങ്ങളിൽ ഫുൾടൈം കള്ളുകുടി,വെളിവില്ലാത്ത സമയങ്ങളിൽ വേറെ ഡ്രൈവർ കൂട്ടിന്കാണും ആംബുലൻസ് ഓടിക്കാൻ. അമ്മ നേഴ്സായത്കെണ്ടാവാം വിനയന് നേഴ്സുമാരൊടൊക്കെ വലിയ സ്നേഹവും ബഹുമാനവുമായിരുന്നു ദീപാവലി,ഹോളി, ഒക്കെ വരുമ്പോൾ
മധുരപലഹാരങ്ങൾ വാങ്ങി ആശുപത്രിയിൽ എല്ലാവർക്കും കൊടുക്കും. ദുർഗുണങ്ങളുണ്ടെങ്കിലും  വിനയനിലുള്ള ചില നല്ല ഗുണങ്ങളാവാം ആശുപത്രിയിലെ ജോലിക്കാർക്കൊക്കെ വിനയനോട് സ്നേഹമാണ് ആര് ഉപദേശിച്ചാലും  നന്നാവില്ല എന്നുപറഞ്ഞ് ഉപദേശിക്കുന്നവരെ ഉത്തരം മുട്ടിക്കും വിനയൻ ഇടക്ക് വീട്ടിൽ പോയാലോ, കണ്ണുനീരുംകശപിശയുമാണെന്ന് പറഞ്ഞ് കിടപ്പ് ആംബുലസിലാക്കി.
അങ്ങനെ വിനയൻ അന്യജാതിയിൽപ്പെട്ട ഒരുകുട്ടിയുമായി ഇഷ്ടത്തിലായി വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം കഴിച്ച് വാടക വീട്ടിൽ താമസമാക്കി ഭാര്യയുമായി ഇടക്ക് ഞങ്ങളെയൊക്കെ കാണുവാൻ വരും വിനയന്റെ ദൂഷ്യവശങ്ങൾ അറിഞ്ഞുകൊണ്ടാണ് ആ കുട്ടി വിനയനെ വിവാഹം ചെയ്തത്. അവളുടെ സ്നേഹത്തിനോ പരിചരണത്തിനോ വിനയനിൽ വലിയ മാറ്റം വരുത്തിയില്ല പലപ്പോഴും വഴക്ക് സാധാരണമായി ഒരുകുട്ടി ഉണ്ടായിട്ടും പഴയതൂപേലെ തന്നെ തുടർന്നു .അമ്മയും മോനും ഇടക്ക് ഹേസ്റ്റലിൽ താമസിക്കുന്ന ഞങ്ങളെ കാണാൻ വരും സങ്കടം പറയാൻ അവിടെയുള്ള വലിയചേച്ചിമാർ പറഞ്ഞാലും വിനയൻ അനുസരിക്കില്ല
2003ലെ ദീപാവലിയുടെ രണ്ട്ദിവസം മുൻമ്പുള്ള ഒരുരാത്രി
വിനയന്റെ കൂട്ടുകാരന്റെ ഭാര്യക്ക് സുഖമില്ലാതെ ആംബുലസ് വേണമെന്ന്
ഫോൺ വന്നപ്പോൾ രണ്ട് നേഴ്സുമാർ,വിനയൻ. ഒരു ഹൽപ്പർ, രോഗിയെ കൊണ്ടുവരാൻ പോയി കുറച്ചകലെയുള്ള ഗ്രാമം വണ്ടി സൗകര്യങ്ങൾ കുറഞ്ഞ പ്രദേശം പ്രസവക്കേസായതിനാൽ വേണ്ട ഒരുക്കങ്ങൾ നടത്തി രോഗി വരുന്നതും നോക്കി ട്രോളിയുമായി ഞങ്ങൾ കാത്തിരുന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ രോഗിയും ബന്ധുക്കളും ആശുപത്രിയിൽ എത്തി രോഗിയെ ലേബർറൂമിലേക്ക് മാറ്റി. വിനയനും ആംബുലൻസും പറഞ്ഞ സമയത്ത് എത്താത്തതിനാൽ കാത്തുനില്ക്കാൻ
സമയമില്ലാത്തതുകൊണ്ട് ബന്ധുവിന്റെ വണ്ടി വിളിച്ചു വരികയായിരുന്നവർ.
പോയവരിൽ വിനയന് മാത്രമേ ഫോൺ ഉള്ളു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്തുചെയ്യണമെറിയാതെ നൈറ്റ് ഡ്യൂട്ടിയിലുള്ള എല്ലാവരും വിഷമിച്ചു
കൂടെയുള്ള പെൺകുട്ടികൾക്കെന്ത് സംഭവിച്ചു ? വിളിക്കുമ്പോൾ ബെല്ലടിക്കുന്നതല്ലാതെ ആരും ഫോൺഎടുക്കുന്നില്ല.
ആംബുലൻസ് എത്താത്തതിനാൽ എതോ ബന്ധുവീട്ടിലെത്തി അവരുമായി വേറൊരുവഴി വന്നതിനാൽ വഴിമദ്ധേ വിനയന്റെ വണ്ടി കാണാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂർ കഴഞ്ഞപ്പോൾ ഞങ്ങളുടെ അക്ഷമക്ക് വിരാമമിട്ടുകൊണ്ട് ഒരുഫോൺ വന്നു
വിനയനും കൂട്ടർക്കും ആക്സിഡന്റ് ഉണ്ടായി എല്ലാവരും അബോധാവസ്ഥയിലാണ്. ക്യാഷ്യാലിറ്റിയിൽ വേണ്ട സജീകരണങ്ങൾ ചെയ്തപ്പോഴേക്കും അവരെത്തി പിന്നെയവിടെ ഒരോരുത്തരും ഓടി കൂട്ടത്തിൽ വിനയൻ വളരെ സീരിയസ് തലക്കാണ് മുറിവ് ഡോക്ടർ വന്നുകണ്ട് എമർജൻസി ഓപ്പറേഷൻ വേണമെന്ന്
അറിയിച്ചതനുസരിച്ച് വീട്ടുകാരെ വിളിച്ച് വിവരമറിയിച്ചു. ബാക്കിയുള്ളവർക്ക്
സാരമായ പരിക്കുകൾ ഉണ്ടായിരുന്നില്ല രണ്ട്മൂന്നുമാസത്തെ വിശ്രമത്തിൽ എല്ലാവരും സുഖം പ്രാപിച്ചു.
തലക്ക് ഓപ്പറേഷൻ കഴിഞ്ഞ വിനയൻ രക്ഷപെട്ടെങ്കിലും കോമയിൽ ആയി ഏകമകന്റെ അപകടം മാതാപിതാക്കൻമാരുടെ പിണക്കങ്ങൾ ഇല്ലാതാക്കി രാപകൽ കാവലിരുന്ന് ശിശ്രൂഷിച്ചു അഞ്ചുമാസം വിനയൻ ആശുപത്രിയിൽ കിടന്നു ചെറിയമാറ്റം വന്നു തുടങ്ങി തിരിച്ചുകിടത്തുമ്പോൾ കൈകാലുകൾ ബലം പിടിക്കുകയും ചില സമയങ്ങളിൽ വല്ലാതെ അപശബ്ദങ്ങൾ പുറപ്പെടുവിക്കും, ശബ്ദമില്ലാതെ എന്തോ കണ്ടതുപോലെ ചിരിക്കും. വിളിച്ചാൽ പ്രതികരണമില്ല  ആളുകളെ അറിയാതെ തുറിച്ചുനോക്കി കിടക്കും അഞ്ച്മാസം കഴിഞ്ഞപ്പോൾ ഡിസ്ച്ചാർജ് വാങ്ങി വിനയനെ വീട്ടിൽ കൊണ്ടുപോയി മൂന്ന് വർഷത്തോളം വിനയൻ അർദ്ധബോധാവസ്ഥയിൽ കിടന്നു. മൂന്നുവർഷം കഴിഞ്ഞപ്പോൾ വിനയനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി
ആളുകളെ അറിയാനും പിടിച്ചിരുത്തിയാൽ ഇരിക്കാനും അങ്ങനെ പടിപടിയായി വ്യത്യാസങ്ങൾ പ്രകടമായി ഇടക്ക്ചെക്കപ്പിന് വരുമ്പോഴാണ് ഞങ്ങൾ വിനയനെ കാണാറുള്ളത്. മൂന്നര വർഷമായപ്പോൾ പൂർണ്ണമായി സുഖം പ്രാപിച്ച വിനയൻ സുബോധത്തോടെ ആദ്യം വന്നത് ചികത്സിച്ച ഡോക്ടറെയും, നേഴ്സുമാരെയും കാണാനാണ് പഴയ അതേ സംസാരം, തമാശ,** എന്നാൽ കോമയിൽ കിടന്ന മൂന്നുവർഷം പോയത് തന്റെ കുത്തഴിഞ്ഞ ജിവിതത്തിലേക്ക് ആയിരുന്നു.** എന്നാണ് വിനയൻ പറഞ്ഞത.് ഒരിക്കൽപോലും പള്ളിയിൽ പോകുകയോ, പ്രാർത്ഥിക്കുകയോ ചെയ്യാത്ത വിനയൻ തന്റെ അബോധാവത്ഥയിൽ യേശുവിന്റെ അടുത്തിയിരുന്നു ഞാൻ
നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടത്തിൽ യേശുവിനോടെപ്പം ചിലവഴിച്ച നിമിഷങ്ങളാണ് ഞങ്ങളോട് പങ്കുവെച്ചത്. തന്റെ തെറ്റുകളുടെ കണക്ക്അപ്പോഴാണ് ശ്രദ്ധിക്കുന്നതും, ബോദ്ധ്യമാകുന്നതും വിനയന്റെ ഭാഷയിൽ വിനയൻ സ്വർഗ്ഗത്തിൽ ആയിരുന്നു എന്നാണ് ഞങ്ങളോട് പറഞ്ഞത് വളരെ വിസ്മയത്തോടെയാണ് ഞങ്ങളും കേട്ടത്.
എന്തായാലും ആ അപകടത്തോടെ വിനയൻ ആകെമാറി
മാതാപിക്കളോട് ക്ഷമ പറഞ്ഞ്, ദുശീലങ്ങൾ പാടെ ഉപേക്ഷിച്ച്
ഭാര്യയും കുഞ്ഞുമായി മാതാപിതാക്കളോടൊപ്പം ജീവിക്കുന്നു.
ദൈവം ഇല്ലെന്ന് പറഞ്ഞ് നടക്കുന്നവരുംഉണ്ടെന്ന് പറയുന്നവരും.
നമുക്ക് മുകളിൽ ഒരാളുണ്ടന്ന് അറിയണം ് ആ ശക്തിയാണ് നമുക്ക്
കാവലായ് നിന്ന് ഓരോ സമയങ്ങളിൽ നമ്മളെ നിയന്ത്രിക്കുന്നത് അപകടം പറ്റി
അരമണിക്കൂർ സമയം ആരും കാണാതെ അവർ വഴിയിൽ കിടന്നു
രാത്രി എട്ടുമണി കഴിഞ്ഞാൽ ആൾ സഞ്ചാരം കുറഞ്ഞ ഗ്രാമപാത കറണ്ട്
ഉണ്ടങ്കെിലും പേരിനുമാത്രമുള്ള വോൾട്ടേജ് അസമയത്ത് അതുവഴി നടന്നുപോയ രണ്ട് ചെറുപ്പക്കാരാണ് മറിഞ്ഞുകിടക്കുന്ന ആംബുലസ് കണ്ടതും ഹോസ്പിറ്റലിന്റെ പേര് കണ്ടപ്പോൾ വിളിച്ചുപറഞ്ഞ്ആളുകളെ കൂട്ടി സമയം വൈകാതെ ആശുപത്രിയിൽ എത്തിച്ചതും ആറുകുപ്പി രക്തം ആ സമയത്ത് വേണ്ടി വന്ന വിനയന് രണ്ട് കുപ്പി രക്തം നല്കി സഹായിക്കുകയും ചെയ്തു. മനുഷൻ എത്ര അഹങ്കരിച്ചാലും ദൈവമെന്നൊരാളുണ്ട് മനുഷ്യർ അത് മതത്തിന്റെ പേരിൽ പങ്കുവെക്കുന്നു ദൈവനാമം ഏറ്റുപറയാൻ മടിക്കുന്ന മനുഷ്യർക്കിടയിൽ പതിനെട്ടുവർഷങ്ങൾ കഴിഞ്ഞിട്ടും വിനയൻ ഒരു അത്ഭുതമായി എന്നിൽ ഇപ്പോഴും അവശേഷിക്കുന്നു.

Share This:

Comments

comments