ഡോ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

0
1232

ജോണ്‍സണ്‍ ചെറിയാന്‍.

വാഷിംഗ്ടണ്‍: അമേരിക്കയുടെ 45 -ആമത് പ്രസിഡൻറായി  ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ക്യാപിറ്റോൾ ഹില്ലിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബർട്സ് ട്രംപിനു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഇന്ന്  രാവിലെ 9.30ന് പ്രഭാതഭക്ഷണത്തിനായി ട്രംപും ഭാര്യ മിലാന ട്രംപും വൈറ്റ് ഹൗസിൽ എത്തിയിരുന്നു. ബരാക് ഒബാമയും ഭാര്യ മിഷേലും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

മുൻ പ്രസിഡൻറ് ഏബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955ൽ സണ്‍ഡേസ്കൂൾ പരീക്ഷ പാസായപ്പോൾ അമ്മ നൽകിയ ബൈബിളും ഉപയോഗിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം വൈസ് പ്രസിഡന്‍റ് മൈക് പെൻസാണ് സത്യപ്രതിജ്ഞ ചെയ്തത്. 

ട്രംപിന്‍റെ മുഖ്യഎതിരാളിയായി മൽസരിച്ച ഹിലറി ക്ലിന്‍റണ്‍, മുൻ പ്രസിഡന്‍റുമാരായ ജോർജ് ഡബ്ല്യൂ ബുഷ്, ബിൽ ക്ലിന്‍റണ്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ഇന്ന് മുതല്‍ പുതിയ യുഗം പിറക്കുകയാണെന്ന് ട്രമ്പ്‌ പറയുകയുണ്ടായി. പ്രശ്നങ്ങളെ അമേരിക്ക നേരിടുമെന്നും, അമേരിക്ക ലോകത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡണ്ട്‌ ഡോണൾഡ് ട്രംപിനും, അടുത്ത നാല് വര്‍ഷത്തെ ഭരണത്തിനും  യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍…

Share This:

Comments

comments