രാജൻ മണിമലേത്ത് (71) നിര്യാതനായി.

രാജൻ മണിമലേത്ത് (71) നിര്യാതനായി.

0
1005
dir="auto">
വിനോദ് കൊണ്ടൂർ ഡേവിഡ്.
ഡിട്രോയിറ്റ് : റാന്നി ചേത്തക്കൽ മണിമലേത്ത് വീട്ടിൽ പരേതരായ ഉണ്ണിത്താൻ തോമസ്, മറിയാമ്മ തോമസ് ദമ്പതിമാരുടെ മകൻ രാജൻ മണിമലേത്ത് (71) ജനുവരി 15 ഞായറാഴ്ച്ച നിര്യാതനായി. ലാഹയിൽ മേഴ്സി രാജനാണ് ഭാര്യ. സൂസമ്മ, ഗ്രേസി, മോളി എന്നിവരാണ് സഹോദരങ്ങൾ.
ജനുവരി 21 ശനിയാഴ്ച്ച രാവിലെ 8:30 മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് (2850 Parent Ave, Warren, MI 48092) ദേവാലയത്തിൽ വേക്ക് സർവ്വീസ് നടത്തപ്പെടുന്നതാണ്. 9 മണിക്ക് കുർബാനയ്ക്കു ശേഷം, 10:30 മുതൽ വൈകിട്ട് 4:00 മണി വരെയാണ് വ്യൂവിങ്ങ്. സംസ്ക്കാരം മന്ദമാരുതി സെന്റ് തോമസ് കുരിശുപള്ളിയിൽ വച്ചു പിന്നീട് നടത്തപ്പെടുന്നതാണ്.
മക്കൾ: ടോബി മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടിനോ മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടീനാ കൊച്ചുതാഴത്ത്.
മരുമക്കൾ: സിമി ടോബി കാലായിൽ, ജോളി ടിനോ തോമ്പുമണ്ണിൽ, റോണി ആൻഡ്രൂസ് കൊച്ചുതാഴത്ത്.
കൊച്ചുമക്കൾ: റിയ, ലേയ, ടിയ, ഗിയാനാ, മിയ, സോഫിയ, റിതിൻ, രേഹാൻ, ഡിലൻ, അന്ന.
ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്താപ്ത കുടുംബാങ്ങൾ.

Share This:

Comments

comments