കൈപ്പിഴ. (കവിത)

കൈപ്പിഴ. (കവിത)

0
651
സിബി നെടുഞ്ചിറ.
മാതാവേ യവിടുന്നു ചെയ്തൊരു പിഴതന്റെ്
ബാക്കിപത്രമാംവിധ, മീ ധരതന്നില്‍
ദേഹമില്ലാത്തൊരു ദേഹിയായായ്‌
ഞാനലയുന്നു മാതേ…
അമ്മേ, യിന്നോര്ക്കു ന്നുവോ
വര്ഷാലന്തരത്തിന്‍ പിന്നണിയില്‍
ഒരുകൊച്ചു മുകുളമായ്
ഗര്ഭാപാത്രത്തില്‍ ഞാന്‍ വിടര്ന്ന ത്?,
സന്തോഷത്തിന്റെമ ആനന്ദനിര്‍വൃതിയില്‍
ആ ഗര്ഭതപാത്രമാകും സ്വര്ഗ്ഗ ഭൂമിയില്‍
സ്വപ്നങ്ങള്‍ക്കൊണ്ടൊരു പാലാഴിതീര്ത്തുടഞാന്‍
അമ്മതന്‍ അമ്മിഞ്ഞ നുകരുന്നതും
താതന്റെ‍ വിരിമാറില്‍ ചേര്ന്നു റങ്ങുന്നതും
ഏട്ടന്‍മാര്ക്കൊ പ്പം കേളിയിലേര്പ്പെടടുന്നതും
എന്‍ മനോമുകരത്തില്‍
ഞാന്‍ കണ്ട വര്ണ്ണരസ്വപ്നങ്ങള്‍…
ദിനരാത്രങ്ങളോരോന്നായ്‌ കൊഴിയവേ
വര്ണ്ണംര വിതറിയൊരു വസന്തരാവില്‍
അച്ഛന്‍ അമ്മയോട് ചൊല്ലിയ മന്ത്രണം
കേട്ടു ഞെട്ടിവിറച്ചു ഞാന്‍…
അമ്മേ അരുതേയെന്നെന്‍ ചലനങ്ങളിലൂടെ
ഞാന്‍ ചൊല്ലിയതും അമ്മ കേള്‍ക്കാതെപോയ്‌
ആതുരാലയത്തിന്റെം ഇരുട്ടറയില്‍
പട്ടടയൊരുക്കിയന്നെനിക്കായ്
തുണ്ടംതുണ്ടമാക്കുവാന്‍
എന്‍ കുഞ്ഞിളം മേനിയില്‍
കൂര്ത്തത കത്തിമുന ആഴ്ന്നിറങ്ങിയപ്പോഴും
ജീവനറ്റുപോകുന്ന നിമിഷത്തിലും
എന്‍ ഹൃദയപാളികളുരുവിട്ട പ്രാത്ഥന
അമ്മയ്ക്കായുരാരോഗ്യം നേര്ന്നു കൊണ്ടു
മാത്രമായിരുന്നമ്മേ…
കാലങ്ങളൊത്തിരി കൊഴിഞ്ഞു പോയ്
ഇന്നീ ശരണാലയത്തിന്റെ. ഇരുട്ടറയില്‍
ആശ്രയമില്ലാതെ അമ്മ കേഴുമ്പോള്‍
എന്‍മനം വിതുമ്പുന്നമ്മേ….
എന്‍ മാതാപിതാക്കള്‍ക്കു തണലായ്
മാറുവാന്‍ ജന്മമെടുത്ത ഈ കൊച്ചു ഭ്രൂണത്തേ
അരുമറിയാതെ പോയല്ലോ അമ്മേ…
എന്നെ അറുത്ത് മുറിച്ചതും
യെന്റെഅമ്മക്കു പറ്റിയ കൈപ്പിഴയായ്
ഞാന്‍ പൊറുത്തീടാം പകരം
ആ ഉദരത്തില്‍ ഒരിക്കല്ക്കൂ ടി
നല്കുമോ എനിക്കായ് ഒരു പുനര്ജ്ജന്മം.

Share This:

Comments

comments