രശ്മി സജയന്. (Street Light fb group)
ഒരു തീർത്ഥയാത്ര ഞാൻ പോകാനൊരുങ്ങി
മൂകമാണെന്നുമീ വിജന യാത്ര
വരമായിക്കിട്ടിയ ജീവിതയാത്രയിൽ
വരദാനമായോരു മോക്ഷയാത്ര
ജനിമൃതിതൻ തീരം തേടി ഞാനെത്തിയീ
ഇഹലോക ബന്ധന യാത്രയായെന്നുമേ
നന്മകൾ ചെയ്തു ഞാൻ ഭൂതകാലത്തിലും
തിന്മകൾ ചെയ്യില്ല ഭാവികാലത്തിലും
ഓർമ്മകൾക്കെന്നും മരണമേകാനായി
മറവിയാലിന്നൊരു മൗനയാത്ര
കാതങ്ങൾ താണ്ടേണ്ട യാത്രയിലിന്നു ഞാൻ
കാലങ്ങളകലെ നിൽക്കുന്ന യാത്രയിൽ
പിൻതിരിഞ്ഞൊന്നു ഞാൻ നോക്കിയ നേരവും
കണ്മറഞ്ഞെങ്ങു പോയെൻജന്മയോഗവും
കൂരിരുൾ താണ്ടുമീ യാത്രയിലെന്നുമായി
കൂട്ടിനായാരെയും കൂട്ടാത്ത യാത്രയായി
അനുധാവനം ചെയ്തെന്നുമെൻ നന്മകൾ
തിന്മകളൊക്കെയും കൂടിയീയാത്രയിൽ
ആറടി മണ്ണിൽ ദഹിയ്ക്കാതെ പോയൊരു
സമ്പാദ്യമാണെന്നുമെൻ ശീലമൊക്കെയും
യാത്രയിലൊപ്പമായി കൂടുന്നുണ്ടേവരും
കൂട്ടാതെ കൂട്ടിനായെത്തിയതാണിവർ
അനുവാദമില്ലാതെ ചേർന്നവരെന്നുമെൻ
യാത്രയിലൊപ്പമാം കൂട്ടുകാരായി
Comments
comments