ഇല്ലിനോയി മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസം. 31-ന്.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഡിസം. 31-ന്.

0
604
ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : ഇല്ലിനോയി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും, 2017 -18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2016 ഡിസംബര്‍ മാസം 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (2200 എസ്. എല്‍മസ്റ്റ് റോഡ്) വച്ച് നടത്തുന്നതാണ്. 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സംഘടനയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഈ പൊതുയോഗം.
ഇലക്ഷന്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ക്കായി അഡൈ്വസറി ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ അംഗങ്ങളുടേയും സാന്നിധ്യ-സഹകരണങ്ങള്‍ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. അംഗത്വം പുതുക്കുന്നവര്‍ക്ക് അതിനുള്ള അവസരം യോഗത്തിലുണ്ടായിരിക്കും. ക്രിസ്മസും, പുതുവത്സരവും ചേരുന്ന ഈ സംഗമവേളയില്‍ അസോസിയേഷന്റെ അഭ്യുദയകാംക്ഷികളുടെ സംഗമവേദിയായിത്തീരട്ടെ ഈ സമ്മേളനം എന്നു പ്രത്യാശിക്കുന്നു. കൂടുതല്‍ അംഗങ്ങള്‍ പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, രാജു പാറയില്‍ (ട്രഷറര്‍) 630 768 4918.

Share This:

Comments

comments