അസമിലെ നഗാവോൺ ജില്ലയിലെ ബരാബസാറിൽ 2.35 കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി.

അസമിലെ നഗാവോൺ ജില്ലയിലെ ബരാബസാറിൽ 2.35 കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി.

0
490
ജോണ്‍സണ്‍ ചെറിയാന്‍.
ഗുവാഹാട്ടി : അസമിലെ നഗാവോൺ ജില്ലയിലെ ബരാബസാറിൽ 2.35 കോടിയുടെ പുതിയ നോട്ടുകൾ പിടികൂടി. ഒരു കച്ചവട സ്ഥാപനത്തിൽനിന്നാണ് ആദായനികുതി വകുപ്പ് നോട്ടുകൾ പിടിച്ചത്. കള്ളപ്പണത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പിടികൂടിയതിൽ 2.29 കോടി പുതിയ 2000 രൂപ നോട്ടുകളാണ്. പുകയില ഉത്പന്നങ്ങളും സ്റ്റേഷനറി സാധനങ്ങളും മൊത്തക്കച്ചവടം ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ആദായ നികുതി വകുപ്പ് വൻതുക കണ്ടെത്തിയിരിക്കുന്നത്. സ്ഥാപന ഉടമകളായ അമൂല്യ ദാസ്, തപൻ ദാസ് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്തിരിക്കുന്നത് കള്ളപ്പണം അല്ലെന്ന നിലപാടിലാണ് ഇവർ. ഇവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This:

Comments

comments