ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ് ബുക്ക് ലൈവ്; രണ്ട് യുവതികള്‍ അപകടത്തില്‍ മരിച്ചു.

ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ് ബുക്ക് ലൈവ്; രണ്ട് യുവതികള്‍ അപകടത്തില്‍ മരിച്ചു.

0
823
പി.പി. ചെറിയാന്‍.
പെന്‍സില്‍വേനിയ : കാറില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കില്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയ യുവതിയായ ഡ്രൈവറും കൂട്ടുകാരിയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പെന്‍സില്‍വേനിയ ഇന്റര്‍സ്‌റ്റേറ്റ് 380 ഹൈവേയില്‍ നവംബര്‍ 6 ചൊവ്വാഴ്ചയായിരുന്നു അപകടം.
കുറഞ്ഞ വേഗതയില്‍ ഡ്രൈവ് ചെയ്തിരുന്ന കാറിനു പുറകില്‍ സെമിട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം വായുവില്‍ ഉയര്‍ന്നു നിലം പതിക്കുകയും വലിയ പൊട്ടിത്തെറിയോടെ തീപിടിക്കുകയും ചെയ്തു. ഇരുവരും തിരിച്ചറിയാനാവാത്ത വിധം കത്തി കരിഞ്ഞതായി സംഭവ സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച മോറിസണ്‍ ടൂമി(10) കെഎഫ്‌സിയിലെ ജോലിക്കാരിയും ബ്രൂക്ക് ഹൂഗ്‌സ്(18) വെസ്റ്റ് സ്കര്‍ട്ടന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്. യുവതികള്‍ ഓടിച്ചിരുന്ന കാറിന്റെ പിന്‍ ലൈറ്റിന് എന്തോ തകരാറുണ്ടായിരുന്നതായും സ്‌പെയര്‍ ടയറാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. വാഹനാപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുളള ഇവരുടെ കാറില്‍ യാത്ര പുറപ്പെട്ട മറ്റൊരു കൂട്ടുകാരിയെ അപകടത്തിനു തൊട്ടു മുമ്പ് വീട്ടില്‍ ഇറക്കി വിട്ടാണ് യാത്ര തുടര്‍ന്നത്. സെമി ട്രക്കിന്റെ ഡ്രൈവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.

 

Share This:

Comments

comments