ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു.

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്‍ പ്രഥമ യോഗം ചേര്‍ന്നു.

0
1393
ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : 2016- 18 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ പ്രഥമ യോഗം പുതിയ റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു, പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. ജെസി റിന്‍സി (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ തോമസ് (ട്രഷറര്‍) എന്നിവരും അഡൈ്വസറി കമ്മിറ്റിയിലേക്ക് ജയ്ബു കുളങ്ങര, അനില്‍കുമാര്‍ പിള്ള, ജോയി ചെമ്മാച്ചേല്‍, സിറിയക് കൂവക്കാട്ടില്‍, റിന്‍സി കുര്യന്‍, ലെജി പട്ടരുമഠം, സതീശന്‍ നായര്‍, ലീല ജോസഫ്, ഹെറാള്‍ഡ് ഫിഗുരേദോ തുടങ്ങിയവരേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് ഫൊക്കാന മുന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മറിയാമ്മ പിള്ള ആമുഖ പ്രസംഗം നടത്തി. നിരവധി വര്‍ഷങ്ങളായി ഷിക്കാഗോ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായി നിന്ന് പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന് ഫൊക്കാന ആവിഷ്‌കരിക്കുന്ന കര്‍മ്മപദ്ധതികള്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ട് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കൊടുക്കുവാന്‍ സാധിക്കുമെന്നു മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു. വരുംകാലങ്ങളില്‍ ഫൊക്കാനയ്ക്ക് കൂടുതല്‍ പ്രസ്‌കതി ഉണ്ടാകാന്‍ പോകുന്ന അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതോടൊപ്പം, നാട്ടില്‍ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഫൊക്കാന ശ്രമിക്കുകയാണ്. മിഡ്‌വെസ്റ്റ് റീജിയന് അതിനു കഴിയട്ടെ എന്ന് മുന്‍ പ്രസിഡന്റ് ആശംസിച്ചു.
അസോസിയേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഷിബു വെണ്‍മണിയേയും, നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായ വിജി എസ് നായരേയും, ഫൊക്കാന നാഷണല്‍ കമ്മിറ്റി ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുകൂടിയായ ടോമി അംബേനാട്ടിനേയും യോഗം അനുമോദിച്ചു. യോഗത്തില്‍ അനില്‍കുമാര്‍ പിള്ള, ജെയ്ബു കുളങ്ങര, ജോയി ചെമ്മാച്ചേല്‍, ടോമി അംബേനാട്ട്, സിറിയക് കൂവക്കാട്ടില്‍, ലെജി പട്ടരുമഠത്തില്‍, സന്തോഷ് നായര്‍, ലീല ജോസഫ്, ഷിബു വെണ്‍മണി, വിജി എസ്. നായര്‍, റിന്‍സി കുര്യന്‍, ചന്ദ്രന്‍ പിള്ള, പ്രവീണ്‍ തോമസ്, ഷിബു മുളയാനികുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്തോഷ് നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments