Tuesday, April 16, 2024
HomePoemsമണ്‍ചിരാതുകള്‍. (കവിത)

മണ്‍ചിരാതുകള്‍. (കവിത)

മണ്‍ചിരാതുകള്‍. (കവിത)

രാജേഷ്‌ യോഗിശ്വേര്‍. (Street Light fb group)

ഒരു മണ്‍ചിരാതില്‍
പടുതിരികത്താന്‍ വെമ്പുന്നന്ന ദേഹം
ഒരു തിരിനാളമായ്‌
പുകഞ്ഞുക്കൊണ്ടിരിക്കുന്ന ദേഹിയും
.മരണത്തിനും ജീവിതത്തിനടയിലുള്ള
ഇത്തിരിസമയം
ആ വിടര്‍ന്ന കണ്ണില്‍ സങ്കടകടല്‍
തിരയില്ലാതെ…നിശബ്ദമായിരിക്കുന്നു…..
കരിന്തിരിക്ക്‌ മുന്‍പുള്ള ഒരു ആളലിനുവേണ്ടിമാത്രം
ചുറ്റും ആരൊക്കെയുടെയോകണ്ണുകള്‍
കുളത്തിവലിക്കാന്‍ ശ്രമിക്കുന്നു
ഒന്നിലും തീഷ്ണ ഭാവമില്ല
വെറും സഹതാപംമാത്രം..
അവസാനത്തെ ആളികത്തലിനായി
ദേഹിയും ദേഹവും ഒരുങ്ങി ഇനിയില്ല
ഈ ധരണിയില്‍!!! ഞാന്‍ എന്ന സത്യം!!
ഇനിയൊരു പൂവുംവിടരുകയും കൊഴിയുകയുമില്ല
ഇനിയൊരു വസന്തവു ശിശിരവുമില്ലാത്ത
ദൂരെങ്ങലേക്ക്,,,,,,,,,അടുത്ത നിമിഷത്തിനായി
കാതോര്‍ക്കുന്നു………….മരണത്തിന്‍റെ
അന്ത്യചുംബനത്തിനായി വരണ്ടചുണ്ടുകള്‍ കൊതിക്കുന്നു
അവസാനമായി………..ഒപ്പം ഇളംതെന്നലിന്റെ കൂട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments