പി. പി. ചെറിയാന്‍.
ഡാലസ് : ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ തൊഴില്‍ രഹിതരെ ഉദ്ദേശിച്ചു ഡാലസില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.ഡിസംബര്‍ 5 രാവിലെ 11 മുതല്‍ 2 വരെ ഡാലസ് ലവ് ഫീല്‍ഡ് ഹില്‍ട്ടണ്‍ !ഡബിള്‍ ട്രിയിലാണ് ഫെയര്‍ നടക്കുന്നത്.
ഫെയറില്‍ പങ്കെടുക്കുന്നവര്‍ 11 മണിക്ക് മുന്‍പു ഹാളില്‍ ഹാജരാകണമെന്നും വ്യക്തിപര വിവരങ്ങള്‍ ഉള്‍ക്കൊളളുന്ന പതിനഞ്ചോളം കോപ്പികള്‍ കൈവശം സൂക്ഷിക്കണമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഡാലസിലെ പ്രമുഖ കമ്പനികളിലെ റിക്രൂട്ടിങ്ങ് ഏജന്റുമാര്‍ അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുമെന്നും യോഗ്യരായവര്‍ക്ക് നിയമനം ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഡാലസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ജോബ് ഫെയര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കോസ്റ്റ് കോസ്റ്റ് കരിയര്‍ ഫെയേഴ്‌സാണ് സംഘാടകര്‍.
Comments
comments