സ്നേഹാര്‍ദ്രം. ( നോവൽ) അഞ്ചാം ഭാഗം..

സ്നേഹാര്‍ദ്രം. ( നോവൽ) അഞ്ചാം ഭാഗം..

0
595
ഹൃദ്യ രാകേഷ്. (Street Light fb group)5
അവള്‍ അവനെ ഉണര്‍ത്താതെ.. അഴിഞ്ഞ കേശഭാരം ഒതുക്കി വെച്ച് കൊണ്ട് പതിയെ എഴുനേറ്റു. സ്നാനാദികള്‍ക്ക്‌ ശേഷം വെള്ളയില്‍ കറുത്ത കുത്തുകളുള്ള മജന്ത എംബ്രോയിഡറി വര്‍ക്കുള്ള ചുരിദാര്‍ ധരിച്ച് നനഞ്ഞ മുടി തോര്‍ത്തിനാല്‍ മൂടി കണ്ണാടിക്കു മുന്നിലിരുന്നു. ചെറിയ രീതിയില്‍ മുഖം മിനുക്കലിനു ശേഷം ഒരു നുള്ള് സിന്ധൂരമെടുത്ത് നനഞ്ഞ നെറ്റിയില്‍ നീട്ടി തൊട്ടു. ഉറക്കത്തില്‍നിന്നിനിയും ഉണരാത്ത വിവേകിനെ ഒരു നിമിഷം നോക്കി. “ഉണര്‍ത്തണോ?” അവള്‍ ആലോചിച്ചു. ഇന്നലെ വളരെ വൈകിയാ കിടന്നേ.. വേണ്ട.. ഉറങ്ങിക്കോട്ടെ… അവള്‍ സ്വയം പറഞ്ഞു. അവനെ ഉണര്‍ത്താതെ തന്നെ നെറ്റിയിലൊരുമ്മ കൊടുത്ത് പുറത്തേക്ക് നടന്നു. വാതില്‍ പുറത്തു നിന്നും ചാരി തിടുക്കത്തില്‍ അടുക്കളയിലെത്തി. എന്നത്തെയും പോലെ അമ്മ കാലേകൂട്ടി എത്തി രാവിലത്തെക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.. ഇനി ഉച്ചത്തേക്കുള്ള തിരക്കിലായിരുന്നു ആ പാവം.മകളെ കണ്ട പാടെ അവര്‍ ചോദിച്ചു.
“നിങ്ങള് നാളെയല്ലേ പോകു?”
ദിയ: ഇല്ലമ്മേ ഏട്ടന് ലീവ് ഇല്ല്യ.. പ്രാതല്‍ കഴിഞ്ഞ ഉടനെ ഇറങ്ങും. ഇപ്പൊ ചെന്നാലേ രാത്രിയെങ്കിലും എത്തൂ.
അമ്മ: അല്ലെങ്കിലും കല്യാണം കഴിഞ്ഞ പെങ്കുട്ട്യോളെ കാണാന്‍ പോലും കിട്ടില്ല്യ. ആ.. നീ പോയി എല്ലാവരേം കഴിക്കാന്‍ വിളിക്ക്
അച്ഛനോടും ഏട്ടനോടും ഏട്ടത്തിയമ്മയോടും കഴിക്കാന്‍ വരാന്‍ പറഞ്ഞ് അവള്‍ മുറിയിലേക്ക് നടന്നു. അപ്പോഴാണ് എതിരെ വരുന്ന വിവേകിനെ കണ്ടത്‌,
വിവേക്‌: താനെന്താ എന്നെ വിളിക്കാഞ്ഞത്?
ദിയ: ഒന്നുല്ല്യാ ഉറങ്ങിക്കൊട്ടെന്നു കരുതി.. ഏട്ടന്‍ വാ.. ചായ കുടിക്കാം.
അവര്‍ ഒരുമിച്ച് താഴേക്ക്‌ നടന്നു. അവരും അമ്മയും ഒഴികെ ബാകി എല്ലാവരും ഹാജരായിരുന്നു. അടുക്കളയില്‍ നിന്നും ഗ്ലാസ്‌ എടുത്തു വന്ന അമ്മ മകളെയും മരുമകനെയും വേഗം വരാനായി വിളിച്ചു. അവര്‍ ഒന്നിച്ചിരുന്നു കഴിച്ചു.
“അച്ഛാ ഞങ്ങളിന്നു പോവാണ്..” വിവേക്‌ അച്ഛനോട് പറഞ്ഞു. മറുപടിയോന്നുമില്ലായിരുന്നു ആ അച്ഛന്റെ കൈവശം.
പ്രാതല്‍ കഴിച്ച ശേഷം ഇരുവരും തങ്ങളുടെ മുറിയിലേക്ക്‌ നടന്നു. ദിയയോട്‌ ഒരുങ്ങാന്‍ പറഞ്ഞ വിവേക്‌ സ്വയം കൊണ്ടുപോകേണ്ട ബാഗെല്ലാം ഒരുക്കിവെച്ചു.
“അപ്പൊ പിന്നെ ഇറങ്ങുവല്ലേ??” ദിയ ചോദിച്ചു.
വിവേക്‌: നീ ബാഗ്‌ വണ്ടിയില്‍ കൊണ്ട് വെക്ക്. ഞാന്‍ ഡ്രസ്സ്‌ മാറ്റിയിട്ട് വരാം.
അവള്‍ ബാഗുമെടുത്ത് പുറത്തിറങ്ങി. ഹാളില്‍ യാത്രയാക്കാന്‍ എല്ലാവരും ഒത്തുകൂടിയിരുന്നു.അനൂപ്‌ അവളുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങി വണ്ടിയില്‍ വെക്കാനായി നടന്നു. അവള്‍ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് കണ്ണുകള്‍ നിറച്ച്‌ വിവേകിനെ കാത്തുനില്ക്കയാണ്. അധികം താമസിയാതെ തന്നെ അവനും വന്നു. അവള്‍ കാറില്‍ കയറി ഇരുന്നു. അവന്‍ എല്ലാവരോടും യാത്ര പറയാനായി നിന്നു.
“അച്ഛാ അമ്മെ ക്ഷമിക്കണം. അന്ന് വേറെ ഒരു വഴിയുമില്ലാത്തതോണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്.” അവന്‍ അച്ഛന്റെയും അമ്മയുടെയും കാലില്‍ വീണു.
“ഏയ്‌ മോനെ .. എണീക്ക് .. അച്ഛന്‍ പിടിച്ചെഴുനേല്‍പ്പിച്ചു.
“ഇല്ല മോനെ ഞാനാ മനസിലാക്കാതെ പോയത്‌..” അദേഹം കരഞ്ഞു തുടങ്ങിയിരുന്നു. അദേഹം വിവേകിനെ നെഞ്ചോട്‌ ചേര്‍ത്തു പറഞ്ഞു : “ഇതെന്റെ മരുമോനല്ല.. മകനാണ്!!”
“ഇടക്കൊക്കെ വിളിക്കണേ..” സരിതലപ്പിനാല്‍ ഒഴുകി വന്ന കണ്ണുനീര്‍ തുള്ളികളെ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.
“വിളിക്കാം അമ്മേ.. ” അവരുടെ കൈകളെ ചേര്‍ത്തു പിടിച്ചവന്‍ വാക്ക് നല്‍കി. എല്ലാം കണ്ടു നിന്ന അര്ച്ചനയോടും യാത്ര പറഞ്ഞു. “തിരക്ക് കഴിയുമ്പോ അങ്ങോട്ടേക്ക് രണ്ടാളും വരണേ ” എന്ന് അനൂപിനോടും അര്‍ച്ചനയോടും ഒരുപോലെ പറഞ്ഞു. അവന്‍ കാറിനെ ലക്ഷ്യമാക്കി തിരിഞ്ഞു നടക്കാന്‍ തുടങ്ങി..
“അളിയാ…” അനൂപ്‌ വിളിച്ചു.
വിവേക്‌ നിന്നു. അനൂപ്‌ അവന്‍റെ അടുത്തേക്ക്‌ നടന്നു. അനൂപ്‌ തന്റെ പഴയ കൂട്ടുക്കാരനെ തന്റെ ഒരേഒരു പെങ്ങളുടെ ഭര്‍ത്താവിനെ കെട്ടിപിടിച്ചു.
“നീ എന്റെ അളിയന്‍ മാത്രമല്ല.. എന്റെ കൂട്ടുക്കാരനും കൂടിയാ.. ഒന്ന് കൂടേണ്ടേ…” അനൂപ്‌ വിവേകിന്റെ ചെവിയില്‍ പറഞ്ഞു.
“അതിനു നിന്റെ അനിയത്തി സമ്മ തിക്കില്ലടളിയാ..” വിവേക്‌ മറുപടിയും നല്‍കി. എങ്ങു നിന്നോ പറന്നു വന്ന ചിരിയെ അടക്കി പിടിച്ചു പരസ്പരം ഹസ്തദാനം നല്‍കി പിരിഞ്ഞു. അവര്‍ യാത്ര തുടങ്ങി. പച്ച വിരിച്ച നെല്‍പാടങ്ങള്‍ക്കിടയിലൂടെ വെട്ടിയ റോഡിലൂടെ ഒരു കൊച്ചു കൊക്ക് കണക്കെ….
***********************************
സമയം പത്തുമണിയോടെ അവര്‍ തൃശൂര്‍ മൃഗശാലയിലെത്തി. വാഹനം പാര്‍ക്ക്‌ ചെയ്ത ശേഷം ടിക്കറ്റ്‌ എടുത്ത അവര്‍ അകത്തേക്ക് പ്രവേശിച്ചു. വക്കീലിന്റെയും ഡോക്ടറുടെയും കുപ്പായമഴിച്ചുവെച്ച് പഴയ വിവേകും ദിയയുമായി..തങ്ങളുടെ പഴയ കാലത്തിലേക്കവര്‍ നടന്നു… പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചു കൊണ്ട്….
അവസാനം പണ്ടൊരിക്കല്‍ ഒരുമിച്ചിരുന്ന ആ പഴയ സ്ഥലത്തെത്തി.. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മരത്തിനു കീഴില്‍.. അവിടത്തെ ബെഞ്ചില്‍ അവര്‍ ഇരുന്നു. അവന്‍ തന്റെ ഇടത്തെ കൈ നീട്ടി അവളെ തന്നോട് ചേര്‍ത്തി. അവള്‍ അവന്റെ നെച്ചില്‍ തലവെച്ചങ്ങനെ ഇരുന്നു. ഏകദേശം അഞ്ചുമിനിട്ടോളം ആയികാണും..
വിവേക്‌: ഇങ്ങിനിരുന്നാ മത്യോ? പോവണ്ടേ…
ദിയ: പോകണം..
വിവേക്‌: നിനക്കെന്നോട് ദേഷ്യമുണ്ടോ?
ദിയ: എന്തിനു?
വിവേക്‌: അല്ല ഞാന്‍ കാരണമല്ലേ….നിനക്ക്
ദിയ: ഇല്ലേട്ടാ … അങ്ങനെയൊന്നുമില്ല.. ഏട്ടന്‍ കഴിഞ്ഞിട്ടേ ഉള്ളൂ.. മറ്റെന്തും..
വിവേക്‌: എന്നാ പോകാം
അവര്‍ അവിടെനിന്നും പുറത്തിറങ്ങി പിന്നെയും യാത്ര തുടര്‍ന്നു.. ഓരോരോ സ്ഥലങ്ങള്‍ കടന്നു പോയി… ക്ഷീണം കൊണ്ടാകണം കോട്ടയത്ത് എത്തുന്നതിനു മുന്‍പ്‌ ഡ്രൈവിംഗ് ദിയക്ക് കൈമാറി അവന്‍ ചെറുതായൊന്നു മയങ്ങി… പിന്നെയും യാത്ര തുടര്‍ന്നു.. അല്‍പനേരം പിന്നിട്ടശേഷം എന്തോ മനസിലുറപ്പിച്ച് യഥാര്‍ത്ഥ റൂട്ടില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് മറ്റൊരു റൂട്ടിലേക്ക്‌ കാറിന്റെ ഗതി മാറ്റി… ആ വഴിയിലൂടെ ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചു കാണും… അവസാനം…. ആ വാഹനത്തെ തന്നെ പ്രതീക്ഷിചെന്നോണം മലര്‍ക്കെ തുറന്നിട്ട ഗേറ്റുകള്‍ കടന്ന് വലിയൊരു തറവാടിന്റെ വലതു ഭാഗത്തായി ബ്രേക്ക്‌ ചെയ്തു നിര്‍ത്തി. മയക്കത്തിനു കോട്ടം തട്ടിയ വിവേക്‌ ഉണര്‍ന്നു … തന്റെ മുന്നില്‍ കാണുന്ന കാഴ്ചകള്‍ എന്തെന്ന് ഉറപ്പുവരുത്താന്‍ കഴിയാതെ… “എന്തിനാനിവിടെ?” എന്ന മട്ടില്‍ ദിയയെ നോക്കി… അവന്റെ സംശയങ്ങള്‍ക്കെല്ലാം ഒരു മറുപടി ഉണ്ടായിരുന്നു.. അവളുടെ പുഞ്ചിരി…..
കഴിഞ്ഞ ഭാഗങ്ങള്‍ക്ക് തന്ന സപ്പോര്‍ട്ടിനു നന്ദി… ഇത് വിവേകിന്റെയും ദിയയുടെയും ജീവിതത്തിന്റെ കഥ.. അടുത്തഭാഗം ഉടന്‍ ഉണ്ടാകും.. തുടര്‍ന്നും വായിക്കുക.. സപ്പോര്‍ട്ട് ചെയ്യുക… 🙂 🙂 🙂

 

Share This:

Comments

comments