മാപ്പിന്റെ താങ്ക്‌സ് ഗിവിംഗ് ആഘോഷം നവംബര്‍ 27-ന്.

0
501
ജോയിച്ചന്‍ പുതുക്കുളം.
ഫിലാഡല്‍ഫിയ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് കമ്യൂണിറ്റി സെന്ററില്‍ വച്ച് ( 7133 Caster Eve) താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നു.
മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോള്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 9169. പി.ആര്‍.ഒ ജോര്‍ജുകുട്ടി ജോര്‍ജ് അറിയിച്ചതാണിത്.

Share This:

Comments

comments