
ഹൃദ്യ രാകേഷ്. (Street Light fb group)
അവളാകെ വിറക്കുകയായിരുന്നു… കോടതിയില്‍ എതിര്‍കക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദിയ ഒന്നു പരുങ്ങി.
“ഇറങ്ങി വാ..” വിവേക് ഡോര്‍ തുറന്നുകൊണ്ട് പറഞ്ഞു.
പഴയ ഒരു നാലുകെട്ട്.. വിവിധ വര്‍ണങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു… മുറ്റത്ത് ചെറിയ ചെറിയ കൂട്ടങ്ങളായി കുശലം ചോദിക്കുന്ന അയല്‍ക്കാര്‍, ബന്ധുക്കള്‍…. കാറില്‍ നിന്നും ഇറങ്ങുന്നത് ആരാണെന്ന് മനസിലാവാതിരിക്കുകയാണ് എല്ലാവരും….. കാരണവന്മാരിലാര്‍ക്കോ മനസിലായി.. എങ്ങും നിശബ്ദത.. അങ്ങിങ്ങായി ചെറിയ അടക്കം പറച്ചിലുകള്‍..
“അവളാ…. ദിയ.. പണ്ട് ഇതുപോലൊരു പന്തലീമുറ്റത്ത് കെട്ടിയ ദിവസം കോട്ടയത്തുള്ള അനുവിന്റെ കൂട്ടാരന്റൊപ്പം ഒപ്പം പോയ…” പറഞ്ഞു മുഴുമിച്ചില്ല കൂടത്തില്‍ നിന്നൊരാള്‍ അവരുടെ മുന്നിലേക്ക് ചാടി വീണു..
“മാമന്‍” അവള്‍ പറഞ്ഞു.
“ആര് പറഞ്ഞെടീ നിന്നോട് വരാന്‍.. ഈ നിക്കണ ഇവന്റൊപ്പം നീ ഇവടന്നു പോയപ്പോ പടിയടച്ചതാ ഞങ്ങടെല്ലാരടെ മനസീന്നു.. പിന്നെ നീ ആരെകാണാന്‍ വന്നതാടി..” അയാള്‍ തല്ലുവാനായി അവള്‍ക്കു നേരെ കൈ വീശി.. അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു..
“മാമാനെന്താ ഈ പറയണത്…” അനൂപിന്റെ ശബ്ദം കേട്ടാണ് അവള്‍ കണ്ണുതുറന്നത്..
“ദിയ വിവേകിന്റെ ഒപ്പം പോയി. അത് സത്യാ.. ഞാനും വല്യേട്ടനും സാക്ഷ്യാ ഇവരടെ കല്യാണത്തിനു.. നിങ്ങള്‍ പറഞ്ഞുറപ്പിച്ച കല്യാണം നടന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു…. ഇവളുടെ പഠിത്തവും പോയേനെ ജീവിതവും പോയേനെ.. ഞങ്ങള് നല്ലതന്ന്യാ ചെയ്തെ.. ഇല്ലെങ്കി ഇവളേനെ വല്ല പൊട്ടക്കിണറ്റീന്നോ മറ്റോ കിട്ടിയേനെ .. അതായിരുന്നോ നിങ്ങള്‍ക്ക് വേണ്ടിയിരുന്നത്?? എന്തുണ്ടായാലും ഇവളേം കൊണ്ട് ഈ നാട്ടില്‍ ഇനി വന്നെക്കരുതെന്നു വല്യേട്ടന്‍ അന്ന് പറഞ്ഞതോന്ടാ.. ഏട്ടനെ അവസാനായി കാണാന്‍ പോലും അവള്‍ വരാതിരുന്നത്. വിവേക് വന്നിരുന്നല്ലോ ഇവടെ.. അന്ന് നിങ്ങള്‍ക്കവനെ മനസിലായില്ലാ അല്ലെ… ദിയ വരണം എന്ന് വാശി പിടിച്ചിട്ടും അന്നവളെ കൊണ്ടുവരാതിരുന്നത് ഞാന്‍ പറഞ്ഞിട്ടാ.. നാളെ എന്റെ കല്യാണാ.. ഞാനാ ഇവരെ വിളിച്ചത്.. എന്റെ കല്യാണത്തിന് ഇവള് വരണം ന്നുള്ളത് എന്റെം വല്യെട്ടന്റെം ആഗ്രഹം തന്യാ.. ഇനീം വാശിയും വൈരാഗ്യവും ആണെങ്കില്‍ നിങ്ങള്‍ ആ ഇരിക്കണ വല്യേട്ടനെ നോക്ക്… അവന്‍ ഉമ്മറത്ത് മാലയിട്ടു വെച്ചിരിക്കുന്ന വല്യേട്ടന്റെ ഫോട്ടോ ചൂണ്ടിക്കാണിച്ചു. ഇനി തല്ലണം എന്നുണ്ടെങ്കി തല്ല്…” അവന്‍ അവരുടെ ബാഗും എടുത്ത് അകത്തേക്ക് നടന്നു.. “നിങ്ങള്‍ വാ.. നിങ്ങള് കല്യാണം കൂടുന്നോണ്ട് ഒഴിവാകുന്നോരുണ്ടെങ്കി പോട്ടെ.. ” അവന്‍ കൂട്ടിച്ചേര്‍ത്തു. ദിയയും വിവേകും അവനെ അനുഗമിച്ചു.
പടികള്‍ കയറി ഇടത്തെ ഭാഗത്തെ മുറി അവര്‍ക്കായി കാണിച്ചു കൊടുത്തു..
“കുളിചിട്ടൊക്കെ വാ രണ്ടാളും.. ഭക്ഷണം എടുത്തു വെയ്ക്കാന്‍ പറയാം..” അനൂപ് പോകാന്‍ നേരം ഓര്‍മ പെടുത്തി.. വിവേക് കതകടച്ചു… ബാഗില്‍ നിന്നും ഡ്രെസ്സും മറ്റും മാറ്റി വെയ്ക്കുകയായിരുന്നു ദിയ..
വിവേക് : ഇപ്പൊ സന്തോഷായോ…
ദിയ: ഉം (തലയുയര്‍ത്താതെ തന്നെ മറുപടി പറഞ്ഞു)
വിവേക്: നിനക്കെന്താ പതിവില്ലാത്ത നാണം (അവന്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി)
അയ്യേ.. എന്റെ വക്കീല്‍ കരയുന്നോ… ഇതിനാണോ ഞാന്‍ നിന്നെ വക്കീലാക്കിയത്.. (അവന്‍ അവളെ ചേര്‍ത്തു പിടിച്ചു.)
ദിയ : പോയി കുളിച്ചു വാ.. നമുക്ക് ഒന്നു പുറത്തു പോകാം…
വിവേക്: ഉം ശരി.. ഉത്തരവുപോലെ…
അവള്‍ കട്ടിലിന്‍ മേല്‍ ഇരുന്നു. എന്തൊക്കെയോ ആലോചിക്കുകയായിരുന്നു.. “മോളെ.. വാതില് തുറന്നേ…” പുറത്തു അമ്മയുടെ ശബ്ദം. അവള്‍ വാതില്‍ തുറന്നു. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അമ്മ.. “അമ്മേ..” അവള്‍ വിളിച്ചു..
ആ വിളികേട്ട് ആ പാവത്തിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി… “എത്ര നാളായെടീ നിന്നെ കണ്ടിട്ട്… ഇടക്കൊക്കെ ഒന്നു വിളിചൂടാര്‍ന്നോ ജീവിച്ചിരിക്കുന്നോ എന്നരിയാനായിട്ടെന്കിലും….” അവരവളെ കെട്ടി പിടിച്ചു കരഞ്ഞു.. സുഭദ്രേ… മുറിക്കു പുറത്തു നിന്നൊരു ശബ്ദം.. ആ ശബ്ദം അടുത്തടുത്ത് വന്നു. “ആ നീ ഇവടെ നിക്കാ.. അപ്പറത്തെ കുഞ്ഞാത്തയും ദേവിയൊക്കെ വന്നിട്ടുണ്ട്.. അവര്‍ക്ക് മാലയും വസ്ത്രങ്ങളും കാണിച്ചു കൊടുക്ക്.. ഞാനെന്റെ മോളോട് ഒന്നു സംസാരിക്കട്ടെ… അമ്മ പുറത്തേക്ക് പോയി… അയാള്‍ അവള്‍ക്കു നേരെ വന്നു നിന്നു..
“അച്ഛാ.. എന്നോട് ക്ഷമിക്കൂ അച്ഛാ.. അന്ന് അതല്ലാതെ ഒരു വഴിയും ഉണ്ടാര്‍ന്നില്ല…” അവള്‍ അയാളുടെ കാലില്‍ വീണു.
“ഏയ് എണീക്ക് മോളെ.. അച്ഛന് മോളോട് ദേഷ്യണ്ടെങ്കി ഞാനെന്റെ മരുമോനെ വിളിക്ക്യാര്‍ന്നോ… മോള് വല്യ വക്കീലൊക്കെ ആയപ്പോ ഈ അച്ഛനെ മറന്നോ.. വല്യ ഡോക്ടറെ കിട്ട്യപ്പോ മറന്നോ ഈ പാവത്തിനെ..” വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.. അവള്‍ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു..
“ക്ഷമിക്കച്ചാ.. ഞാന്‍ ഒരിക്കല്‍ പോലും നിങ്ങളെ വിളിച്ചില്ല.. പക്ഷെ വിവേകേട്ടന്‍ മിക്കപ്പോഴും വിളിച്ചിരുന്നു അല്ലെ.. അപ്പൊ മോളെ വേണ്ടാതായല്ലേ അച്ഛന്.. “
ഇതിനിടെ തലതുവര്‍ത്തി കൊണ്ട് വിവേക് കടന്നു വന്നു..
“മോനെ.. ഇവളോടൊന്നു കരച്ചിലടക്കാന്‍ പറ…..” നിസഹായനായി ആ അച്ഛന്‍ നിന്നു..
“അച്ഛാ..” വിവേക് അച്ഛന്റെ കാല്‍ തൊട്ടു വണങ്ങി.. “സന്തോഷായി അച്ഛന്.. എന്റെ മക്കള്‍ നന്നായി വരട്ടെ” ഉച്ചിയില്‍ കൈവെച്ചനുഗ്രഹിച്ച് നിറഞ്ഞു വന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ മുറിക്കു പുറത്തേക്ക് നടന്നു.. “വേഗം വരൂ ഒന്നിച്ചിരുന്നു കഴിക്കാം…” കണ്ണീര്‍ കുതിര്‍ന്ന ചിരിയോടെ തന്റെ മക്കളോട് പറഞ്ഞു…
അവന്‍ വാതിലടച്ചു.
വിവേക്: സന്തോഷായോ വക്കീലേ…
ദിയ: മിണ്ടണ്ട എന്നോട്.. ഇപ്പൊ എല്ലാര്‍ക്കും എന്നെ വേണ്ടല്ലോ.. ഈ ഡോക്ടറെ പോരെ.. മിണ്ടണ്ട..
അറിയാതെവിടെനിന്നോ പറന്നു വന്ന പരിഭവം.. “ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഈ ഉണ്ടക്കണ്ണി വക്കീലുണ്ടായാ മതി” അവനവളെ തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.. ചെറിയൊരു മൂളല്‍ മാത്രമായി ആ പരിഭവം അതിലലിഞ്ഞു പോയി.
ദിയ: അല്ല ഇങ്ങനെ നിന്നാ മതിയോ..
വിവേക്: വേഗം പോയി കുളിച്ചു വാ.. ഞാന്‍ പുറത്തൊക്കെ പോയി വരാം. കതകടക്ക്. അവന്‍ കറുത്ത ബനിയനും മുണ്ടുമെടുത്തു പുറത്തേക്ക് പോയി…
********************************************************
പടികള്‍ ഇറങ്ങി അവന്‍ താഴെയെത്തി.. എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലാര്‍ന്നു… അപ്പോഴാണ് അവിടെ നിന്നിരുന്ന സ്ത്രീകള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നവനു തോന്നിയത്. അതിലിത്തിരി പ്രായം ചെന്നൊരാള്‍ ചോദിച്ചു. മോനേതാ??
“ഞാന്‍ ദിയേടെ ഭര്‍ത്താവാ വിവേക്” അവന്‍ മറുപടി നല്‍കി.. ദിയമോള്‍ടെ ചെക്കനാ വന്നുന്നറിഞ്ഞു.. മോള് വന്നില്ലേ.. “ആ വന്നിട്ടിണ്ട്.. കുളിക്കുവാ…” മറുപടി… “മോന്‍ വല്യ ഡോക്ടരാ ന്നു അനു പറയണ കേട്ടിട്ടിണ്ട്.. ന്നാലും കാണാന്‍ പറ്റീലോ…” മുത്തശ്ശി സന്തോഷത്തോടെ യാത്ര ചോദിച്ചു.. “ന്നാ വരട്ടെ..” അവര്‍ വിട വാങ്ങി. ആരാ കുഞ്ഞാത്തെ അത് ? തന്നെ അത്രയും നേരം നോക്കികൊണ്ട് നിന്നിരുന്ന സ്ത്രീകളിലൊരാള്‍ ചോദിച്ചു… “ദിയേടെ ചെക്കന്‍ കുട്ട്യാ…” ആ വാര്‍ത്ത മിസൈല്‍ വേഗത്തില്‍ പരന്നു.. ഒരു കാര്യം എത്ര പെട്ടന്നാ മറ്റൊരാള്‍ക്ക് എത്തിക്കണേ.. സ്ത്രീകളുടെ ഒരു കഴിവേ.. അവന്‍ മനസിലോര്‍ത്തുകൊണ്ട് പുറത്തേക്ക് നടന്നു… ഉമ്മറത്ത് അച്ഛനും കുറച്ചു ബന്ധുക്കളും ലോകകാര്യങ്ങള്‍ സംസാരിക്യായിരുന്നു…
“മോന്‍ വാ…” അച്ഛന്‍ ആ കൂട്ടായ്മയിലേക്ക് അവനേം ക്ഷണിച്ചു. വിവേകിനെ അച്ഛന്‍ എല്ലാര്‍ക്കും പരിചയപ്പെടുത്തി.. എന്റെ മകനാ… മോള്‍ടെ ഭര്‍ത്താവ്… പതിയെ പതിയെ എല്ലാവരും ഇരുവരെയും പരിചയപെടുത്തി..
*******************************************************************
സമയം ഓരോരോ മണിക്കൂറായി കടന്നു പോയി..ദിയ അടുക്കളയിലും വിരുന്നുകാരെ സല്ക്കരിക്കലുമായി വളരെ തിരക്കിലായിരുന്നു.. ഉച്ചയായി… ഉച്ചയായി.. ഭക്ഷണം വിളമ്പാനുള്ള തിരക്കിലാണ്..
“നീ അളിയന്ടടുത്തു പോയിരിക്ക്.. ഞാന്‍ ബാക്കികാര്യങ്ങളൊക്കെ നോക്കികൊള്ളാം…” അനൂപ് ദിയയെ പറഞ്ഞയച്ചു.
വിവേക്: എവിടായിരുന്നു.. കണ്ടേ ഇലാല്ലോ…
ദിയ: തിരക്കാര്‍ന്നു.. ഡ്രെസ്സും മറ്റും കാണിച്ചുകൊടുക്കാനുണ്ടായിരുന്നു..
വിവേക്: മനസിലാവ്ണ്ട്.. സ്വന്തം വീട്ടില്‍ വന്നപ്പോ എന്നെ മറന്നു..
ദിയ: ഇല്ലേട്ടാ..
വിവേക്: ചുമ്മാ പറഞ്ഞതാ.. കഴിക്ക്..
“അളിയാ.. രസം വേണ്ടേ…” അനൂപ് ചോദിച്ചു. “അളിയന്‍ കഴിച്ചോ.. നാളെ കഴിഞ്ഞാ രസം തീര്‍ന്നാലോ” വിവേക് അനൂപിന്റെ ചെവിയില്‍ പറഞ്ഞതു കേട്ട ദിയ ശരിയാക്കിത്തരാമെന്ന ഭാവത്തില്‍ വിവേകിനെ നോക്കി. മൂന്നുപേരും ചിരിച്ചു… പിന്നെയും സമയം കടന്നുപോയി കല്യാണവീട്ടില്‍ തിരക്ക് കൂടി വന്നു.. മിക്ക ബന്ധുക്കളും തലേന്ന് തന്നെ വന്നിരുന്നു.. എല്ലാവരും കല്യാണചെക്കനേക്കാള്‍ അന്വേഷിച്ചത് ദിയയേയും വിവേകിനേം ആയിരുന്നു. സമയം ഏഴു കഴിഞ്ഞു.. ഗാനമേളക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.. ദിയ അവരുടെ മുറിയിലിരുന്ന് ഓഫീസ് ഫയലുകള്‍ നോക്കുകയാണ്.. ഇടക്കിടക്ക് പേര്‍സണല്‍ സ്റ്റാഫ് രേഖയുടെ നമ്പറില്‍ വിളിക്കുന്നുണ്ട്. പക്ഷെ ലൈനില്‍ കിട്ടുന്നില്ല… വിവേക് ജനാലയ്ക്കു പുറത്തുകൂടെ ഒരുക്കങ്ങള്‍ വീക്ഷിക്കുകയാണ്.. ഇടക്കിടക്ക് വാട്ട്സപ്പില്‍ വരുന്ന മെസ്സേജുകള്‍ വായിക്കുന്നുണ്ട്..
“അളിയാ…” അനൂപ് മുറിയിലേക്ക് കടന്നുവന്നു.
അനൂപ്: നിനക്കെവിടെ ചെന്നാലും ഇതെന്ന്യാലെ പണി.. ഒരു രണ്ടു ദിവസത്തേക്കെങ്കിലും മാറ്റിവേചൂടേ.. അതിനൊക്കെ അളിയനെ കണ്ടു പഠിക്ക്… ഇരിക്കുന്ന കണ്ടില്ലേ.. നമ്മുക്കൊരിടം വരെ പോകാനുണ്ട്.. നാളത്തെ വണ്ടി ടെക്കറേഷന്‍ ഓകെ ആക്കാനുണ്ട്”
വിവേക്: ദാ ഇപ്പൊ വരാം.
അനൂപ് മുറിക്കു പുറത്തേക്കിറങ്ങി പോയി. കൂടെ വിവേകും….
*******************************************
അളിയനും അളിയനും കൂടി പടവുകള്‍ ഓരോന്നോരോന്നായി ഇറങ്ങി
“എവിടേക്കാ” അച്ഛന്റെ ചോദ്യം
“ഒത്തിരി നേരായില്ലേ ഇവടെത്തന്നെ ഇരിക്കുന്നു.. ഒന്ന് പുറത്തൊക്കെ പോയി വരാം..” വിവേകിന്റെ പുഞ്ചിരിച്ച മറുപടി.
“ഞാന്‍ വണ്ടി ഓടിക്കാം. ബൈക്ക് മതി.” വിവേക് അനൂപിനോട് പറഞ്ഞു. അവന്‍ വണ്ടിയുടെ കീ കൈമാറി.
അവര്‍ ഇരുവരും പുറത്തേക്ക് പോയി.. സമയം പിന്നെയും കടന്നു പോയി. ചേച്ചി മാരും അവരുടെ മക്കളും അങ്ങനെ ഒത്തിരി പേരായി വലിയ തിരക്കാണ്.. ഫയല്‍ ചെക്കിംഗ് ഏകദേശം കമ്പ്ലീറ്റ് ആയി കഴിഞ്ഞിരുന്നു. അപ്പോഴേക്കും പുറത്തുപോയവരും തിരിച്ചെത്തി. വിവേക് മുറിയിലെത്തി.
“നീ വാ നമുക്കൊരു പാട്ടുപാടാം…” എന്തെന്നില്ലാത്ത സന്തോഷത്തോടെ വിവേക് പറഞ്ഞു
ദിയ: ഇപ്പോഴോ??
വിവേക്: അതിനെന്താ.. അനൂപ് തന്ന്യാ പറഞ്ഞേ.. നീ വാ.. അതൊക്കെ എടുത്തു വെക്ക്..
അവന്‍ ഓരോ ഫയലായി മടക്കി വെച്ചു.. അവന്‍ അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു. പുറത്ത് ഗാനമേള തകൃതിയായി നടക്കുകയാണ്.. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി എല്ലാവരും പാട്ടുകള്‍ ആസ്വദിക്കുകയാണ്..
“ഇനി അടുത്തതായി പാടാന്‍ പോകുന്നത് വിവേക് ആന്‍ഡ് ദിയ ” അനൂപ് അനൌണ്‍സ് ചെയ്തു.
ങേ??? ഡോക്ടറും വക്കീലും പാടാന്‍ പോകുന്നോ??ആ അടക്കം പറച്ചില്‍ ആരവമായി പരിണമിച്ചു ശ്രുതി മധുരമായ ഗാനം.. ഇരുവരും ഒരുമിച്ചുപാടി.. രാത്രിഭക്ഷണത്തിനു ശേഷം ഒരുവിധം എല്ലാവരും പിരിഞ്ഞു പോയി.. കാരണവന്മാര്‍ ന്യായം പറഞ്ഞുകൊണ്ടേ ഇരുന്നു… പതിയെ പതിയെ ഓരോരുത്തരായി ഉറങ്ങി തുടങ്ങി.. അപ്പോഴും പാചകക്കാരുടെ കളിയും ചിരിയും വര്‍ത്തമാനങ്ങളും അങ്ങിങ്ങായി കേട്ടിരുന്നു..
എങ്ങും നിശബ്ദമായ നിദ്രയിലാണ്… നാളെ നടക്കാന്‍ പോകുന്ന മംഗളകര്‍മ്മത്തിനെ വരവേല്‍ക്കാന്‍….
*************************************************************
ഇത് വിവേകിന്റെയും ദിയയുടെയും ജീവിതത്തിന്റെ കഥ.. തുടര്‍ന്നും വായിക്കുക.. സപ്പോര്‍ട്ട് ചെയ്യുക..
Comments
comments