സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ തയ്യാറായി മുന്‍ മന്ത്രിയുടെ ഭാര്യ രംഗത്ത്.

0
1182
ജോണ്‍സണ്‍ ചെറിയാന്‍.
മഥുര: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ തയ്യാറായി ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയുടെ ഭാര്യയും രംഗത്ത്. ഉത്തര്‍പ്രദേശ് മുന്‍ മന്ത്രി രവികാന്ത് ഗര്‍ഗിന്റെ ഭാര്യ മീര ഗര്‍ഗ് ആണ് സുഷമയ്ക്ക് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടെത്തിയത്. സുഷമ സ്വരാജിന് എന്റെ വൃക്ക നല്‍കാന്‍ തയ്യാറാണ്. രാജ്യത്തോടുള്ള അവരുടെ സത്യസന്ധതയും സമര്‍പ്പണവും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള അവരുടെ ശ്രദ്ധയും രാജ്യത്തിനും ബി.ജെ.പിക്കും മാതൃകയാണ്. എന്റെ വൃക്ക അവര്‍ക്ക് നല്‍കാന്‍ അനുയോജ്യമായാല്‍ അത് ഒരു വലിയ ആശ്വാസമാകും, എന്നും മീര ഗര്‍ഗ് പറഞ്ഞു.

Share This:

Comments

comments