പി. പി. ചെറിയാന്‍.
ഡാലസ് : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ഡാലസില്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ സെക്രട്ടറി ജോര്‍ജ് ജോസഫിന് ഡാലസില്‍ സ്വീകരണം നല്‍കി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാര്‍മേഴ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. രാജു ദാനിയേല്‍, പി. എം. തോമസ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സഭാ സെക്രട്ടറിയെ സ്വീകരിച്ചത്.
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നതിന് അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ജോര്‍ജ് ജോസഫിന്റെ ഭാര്യയും റാന്നി എംഎല്‍എയുമായ വീണാ ജോര്‍ജ് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. സണ്ണിവെയ്ല്‍ ഐലന്റ് പാര്‍ക്ക് വസതിയില്‍ നവംബര്‍ 21 തിങ്കളാഴ്ച നടന്ന സ്വീകരണ ചടങ്ങില്‍ ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു നാഷണല്‍ ജോ. സെക്രട്ടറി പി. പി. ചെറിയാനും പങ്കെടുത്തിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമേരിക്കയില്‍ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും സഭാ സെക്രട്ടറിയും മാനേജിങ് കമ്മറ്റി അംഗങ്ങളും ചര്‍ച്ച നടത്തി.