
dir="ltr">ഹൃദ്യ രാകേഷ്. (Street Light fb group)
” ന്താ ഒരു കരിഞ്ഞ മണം… അയ്യോ പാല്…” അവള്‍ ഓടി ചെന്ന് സ്റ്റവ് ഓഫ് ചെയ്തു.
‘ഇനിപ്പോ എന്താ ചെയ്യാ.. ഒടുക്കത്തെ സ്വപ്നം കാണല്… ഏട്ടന്‍ ഇപ്പൊ വരും.. വേറെ പാലും ഇരിപ്പില്ല… കടേല്‍ പോവാന്‍ സമയന്ടോ? നോക്കട്ടെ..” അവള്‍ ഹാളിലേക്ക് പോയി… പെട്ടന്നാണ് ഉമ്മറത്ത് കാര്‍ വന്നുനിന്നത്… അവള്‍ വാതില്‍ തുറന്നു..
ദിയ: “എട്ടനെത്യോ?.. ഇത്ര പെട്ടന്ന്…”
വിവേക്: “ഇന്ന് നമുക്കൊന്ന് പുറത്ത് പോകണം.. അനൂപിന്റെ കല്യാണത്തിനു ഡ്രസ്സ് എടുക്കണ്ടേ…”
ദിയ: “വാങ്ങി തന്നത് തന്നെ മുഴുവന്‍ ഇട്ട് തീര്‍ന്നിട്ടില്ല.. പിന്നെന്തിനാ..”
വിവേക്: “ഡീ നീയൊരു ഡോക്ടറിന്റെ ഭാര്യ അല്ലെ.. അതിനേക്കാള്‍ അറിയപ്പെടുന്ന വക്കീല്‍ അല്ലെ.. അപ്പൊ നമുക്ക് അതിന്‍റെതായ ഗമ കാണിക്കണ്ടേ..”
ദിയ: അതൊക്കെ അവടെ നിക്കട്ടെ.. ആദ്യം നമ്മളെ വീട്ടില്‍ കേറ്റുവോ…
വിവേക്: അറിയില്ല… കേറ്റില്ലെങ്കില്‍ നമ്മള്‍ ഗുരുവായൂരപ്പനേം തൊഴുത് തിരിക്കും…
ദിയ: മം മം ന്തോക്ക്യാണാവോ ഉണ്ടാവാ….
വിവേക്: നീ വേഗം പോയി ഒരുങ്ങൂ…
അവള്‍ പടികള്‍ കയറി പോയി. വിവേക്, തന്റെ ബാഗ് കണ്‍സല്‍ടിംഗ് റൂമില്‍ കൊണ്ടുവെച് മുഖം കഴുകി തിരിച്ച് വന്നു..
വിവേക്: കഴിഞ്ഞില്ലേ… വല്യ ഒരുക്കൊന്നും വേണ്ടാ.. രാത്ര്യാ…
ദിയ: ദാ വരുണൂ..
മുകളിലെ നിലയില്‍ നിന്നും വിളിച്ചു പറഞ്ഞു. ഏകദേശം പത്തു മിനിട്ടോളം കഴിഞ്ഞു കാണും.. ഒരു പച്ചയില്‍ സ്വര്‍ണ കസവുള്ള കോട്ടന്‍ സാരിയുടുത്തു അവള്‍ പടിയിറങ്ങി വന്നു…
ദിയ: പോവാം…
വിവേക്: എവിടേക്കാ??
ദിയ: ഷോപ്പിങ്ങിന്…
വിവേക്: അതിനാണോ ഇത്രേം ഒരുക്കം…
ദിയ: ഏട്ടനങ്ങനെ പറയാം.. ഏട്ടന് ഒരു ഒരുങ്ങാന്‍ എളുപ്പാ… ഈ ആറു മീറ്റര്‍ ഉടുക്കാന്‍ തന്നെ വേണം അര മണിക്കൂര്‍
വിവേക്: ഞാന്‍ ഒന്നും പറഞ്ഞില്ലേ… നീ വാതിലോക്കെ പൂട്ട്.. ഞാന്‍ വണ്ടി തിരിചിടട്ടെ.
അവന്‍ മുറ്റത്തേക്കിറങ്ങി.. കാര്‍ റോഡില്‍ കൊണ്ട് പാര്‍ക്ക് ചെയ്തു. ദിയ വേഗം വാതില്‍ പൂട്ടി ഗേറ്റും അടച്ചു കാറില്‍ കയറി. പതിയെ യാത്ര തുടങ്ങി.പാട്ടുകളോരോന്നായി മാറി.. പല ലോക കാര്യങ്ങളും സംസാരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവസാനം അവന്‍ സ്വയംവര സില്‍ക്സിന് മുന്‍പില്‍ കാര്‍ നിര്‍ത്തി. ദിയ വാതില്‍ തുറന്നു പുറത്തിറങ്ങി.
വിവേക്: നീ സാരി നോക്ക് ഞാന്‍ പാര്‍ക്ക് ചെയ്തിട്ട് വരാം.. നിര്‍ദ്ദേശം നല്‍കി അവന്‍ കടന്നു പോയി.
ഡോറിനടുത്തേക്ക് ചെന്ന അവളോട് പാരാവുകാരന്‍ കുശലം ചോദിച്ചു.
പാറാവുകാരന്‍: മാഡം കുറെ നാളായല്ലോ കണ്ടിട്ട്..
ദിയ: ആ ശെരിയാ.. കൃഷ്ണേട്ടന് സുഖല്ലേ..
കൃഷ്ണേട്ടന്‍: സുഖം. മാഡം അകത്തേക്ക് പൊക്കോളൂ…
അയാള്‍ വാതില്‍ തുറന്നു. അവള്‍ അടുത്തേക്ക് പ്രവേശിച്ചു. ഒപ്പം അവനും… അവര്‍ക്ക് ആ കട ചിര പരിചിതമായിരുന്നു. എല്ലായ്പോഴും അവര്‍ ഇവിടെ തന്നെ ആയിരുന്നു പോയിരുന്നു.. സാരികള്‍ ഓരോന്നായി ചീനി വല പോലെ പെണ്‍കുട്ടികള്‍ അവരുടെ മുന്നിലേക്ക് നീട്ടിയെറിഞ്ഞു… മെറൂണ്‍ കളറില്‍ ഗോള്‍ഡ് കരയുള്ള നിറയെ സീക്കന്‍സ് ഉള്ള ഒരു സാരിയില്‍ അവന്റെ കണ്ണ് പതിച്ചു.
വിവേക്: ഇതു കൊള്ളാം അല്ലെ..
പുതിയ മോഡല്‍ ആണ് സര്‍ ഇന്നലെ വന്നതേ ഉള്ളൂ.. മാഡത്തിനു നന്നായി ചേരും. പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു. കസ്റ്റമേഴ്സിനെ സ്വാതീനിക്കാനുള്ള ഇവരുടെ ഒക്കെ പ്രാവീണ്യം ഭയങ്കരം തന്നെ.. വിവേക് മനസ്സില്‍ കരുതി
ദിയ: ഇതു പായ്ക്ക് ചെയ്തോളൂ.. ..ഒത്തിരി നേരത്തെ തിരച്ചിലിനൊടുവില്‍ രണ്ടു ചുരിദാറുകള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കപെട്ടു.. ഏകദേശം രണ്ടു മണിക്കൂറോളം ആയികാണും.. തിരച്ചലെല്ലാം അവസാനിപ്പിച് ബില്ലും കൊടുത്തു മൂന്ന് നാല് കവറുകളും ആയി അവര്‍ പുറത്തേക്കിറങ്ങി.. എല്ലാ കവറുകളും ബാക്ക് സീറ്റില്‍ വെച്ചിട്ട് അവള്‍ മുന്‍പില്‍ ഇരുന്നു.
ദിയ: അനുവേട്ടനു മോതിരമോ കൈ ചെയിനോ വാങ്ങണ്ടേ..
വിവേക്: ആ കല്യാണില്‍ പോകാം.. നല്ല സെലെക്ഷനാ അവടെ
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ.. ഒന്‍പത് മണി. സമയം വൈകിയതുകൊണ്ട് അന്നത്തെ രാത്രി ഭക്ഷണം പുറത്തുന്നിന്നു മതിയെന്നു തീരുമാനിച്ചു.പത്തു മണിയോടെ അവര്‍ വീട്ടിലെത്തി.
വിവേക്: നമുക്ക് നാളെ നേരത്തേ തന്നെ പോകണം. ഇന്ന് തന്നെ എല്ലാം പായ്ക്ക് ചെയ്തു വെക്കണം.
ശരി .. ദിയ മറുപടി നല്‍കി
**********************************
സമയം രാവിലെ അഞ്ചു മണി. ഡിസംബറിലെ മഞ്ഞിനെ വകവെക്കാതെ അവര്‍ യാത്ര തിരിച്ചു. നാല് വര്‍ഷത്തെ അജ്നാന വാസത്തിനു ശേഷം.. ദിയയുടെ നാട്ടിലേക്ക്… പച്ച വിരിച്ച നെല്‍വയലുകളുമായി അതിഥിയെ വരവേല്‍ക്കുന്ന പാലകാടിന്റെ മണ്ണിലേക്ക്…മണിക്കൂറുകള്‍ ഒന്ന് കഴിഞ്ഞു.. രണ്ടു കഴിഞ്ഞു.. അവര്‍ക്കിടയില്‍ ഒരുപാട് സംസാരവിഷയങ്ങള്‍ കടന്നു പോയി.. അവസാനം..
ദിയ: ഞാനൊന്നുറങ്ങട്ടെ.. പതിയെ അവള്‍ മയക്കത്തിലേക്ക് വഴുതി വീണു.
*********************************************
“ദിയേ ഒന്നു നിക്കടീ.. പിന്നില്‍ നിന്നും വന്ന നിഷയുടെ ശബ്ദം.. നീയിന്നു താലമെടുക്കുന്നുണ്ടോ? ഉത്സവത്തിന്… അവള്‍ ചോദിച്ചു. ഉവ്വ് എന്ന മറുപടി നല്‍കി ഇരുവരും യാത്ര തുടങ്ങി.
നിഷ: നിന്റെ വീട്ടില്‍ ഒത്തിരി വിരുന്നുകാരുണ്ടല്ലോ ..
ദിയ: ഏട്ടന്റെ കൂട്ടുകാരാ.. ഇനി ഒരു ഏട്ടന്‍ കൂടി വരാനുണ്ട്.. ആ ഏട്ടന്‍ കോട്ടയത്താ.. എത്തുന്നതേ ഉള്ളു.. ഡോക്ടരിനാ പടിക്കുന്നെ.. ഇമ്മിണി വല്യ പുള്ള്യാ..
നിഷ: ന്താ ആള്‍ടെ പേര്?
ദിയ: അതറിയില്ല…
നിഷ: ചുള്ളനാ??
ദിയ: ലേശം.. ഞാന്‍ ഫോട്ടോ കണ്ടിട്ടിണ്ട്.. വെളുത്തു അല്പം തടിച്..കൊള്ളാം..
നിഷ: ന്താണ്.. ഒരു പ്രേമത്തിന്റെ മണം??
ദിയ: ഒന്നു പോടീ… ഞാന്‍ ഇഷ്ടാന്നു പറഞ്ഞാലും ആ ഏട്ടന് എന്നെ ഇഷ്ട്ടാവോ..
നിഷ: മ്മക്ക് നോക്കാം ന്നെ. ഡീ സാരി ഉടുക്കണേ നീ.. ഒരുങ്ങി കഴിഞ്ഞാ ഇങ്ങട്ട് വായോ ട്ടാ.. നിക്കങ്ങോട്ട് വരാന്‍ മട്യാ
ദിയ: ഞാന്‍ രണ്ടു മണിക്ക് വരാം…
നിഷ ഒരു ഇടവഴി തിരിഞ്ഞു പോയി.. ദിയ ഒറ്റയ്ക്ക് നടത്തം തുടങ്ങി..പലവിധ ആലോചനയിലായിരുന്നു അവള്‍. എന്റെ മനസിലുള്ളതതുപോലെ കണ്ടു പിടിക്കണ കൂട്ടുകാര്യാണ്.. അപ്പൊ സത്യായിട്ടും ആ എട്ടനോട് എനിക്ക് ഇഷ്ടണ്ടോ?? ദൈവമേ.. ഞാനെന്തോക്കെയാ വിചാരിക്കണേ.. അച്ഛനറിഞ്ഞാല്‍.. എട്ടനറിഞ്ഞാല്‍… ന്നെ വെട്ടി കൊല്ലും.. അതൊന്നും വേണ്ട… ആലോചന പാതി വഴിയിലെത്ത്യേപ്പോ വീടെത്തി.. ഓരോ ജോലിത്തിരിക്കില്‍ മുഴുകിയപ്പോഴും അവളറിയാതെ മനസ് ഗേറ്റും വഴിയും കടന്നു ബസ് സ്റ്റോപ്പ് വരെ പോയി ആരെയോ കാണാന്‍ കൊതിച്ച് കാണാനാവാത്ത നിരാശയോടെ മടങ്ങി വന്നു.. ഒന്നല്ല രണ്ടല്ല… പലവട്ടം… ഫോട്ടോ മാത്രം പരിചയമുള്ള ഡോക്ടര്‍ ഏട്ടന്റെ മുഖം തേടി… അങ്ങനെ കൂട്ടുക്കാരിയോടു പറഞ്ഞ സമയമെത്തി.. തെല്ലൊരു നിരാശയോടെ അവള്‍ നിഷയുടെ വീട്ടിലേക്ക് പുറപ്പെട്ടു…ഉത്സവങ്ങള്‍ പൊടി പൊടിക്കുകയാണ്… തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടം…
“താലമെടുക്കാനാഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ ക്ഷേത്ര പരിസരത്ത് എത്തേണ്ടതാണ്….. ” അനൌണ്‍സ്മെന്റ് മുഴങ്ങി.. ഓരോരുത്തരായി രണ്ടു വരികളായി പിരിഞ്ഞു നിന്നു.. ആചാര്യന്‍ ഭദ്രദീപം പകര്‍ന്നു… ഒരാളില്‍ നിന്നും അടുത്താളിലേക്കായി ദീപം പകര്‍ന്നു.. ദീപവുമേന്തി ക്ഷേത്രം വലം വെയ്ക്കാന്‍ തുടങ്ങി… പതിവില്ലാതെ.. അവളുടെ മനസ് വേണ്ടപെട്ട ആരെയോ കാണാനായി വിങ്ങി കൊണ്ടിരുന്നു…ഒന്നാം പ്രദക്ഷിണം കഴിഞ്ഞു… രണ്ടാമത്തേത് ആരംഭിക്കാന്‍ നേരം അവള്‍ കണ്ടു.. അങ്ങ് ദൂരെ… താന്‍ തേടിയ മുഖം.. ഉടനെ തന്നെ കൂട്ടുക്കാരിയെ വിളിച്ചു കാണിച്ചു.. കൊള്ളാം എന്ന കൂട്ടുക്കാരിയുടെ മുഖഭാവം കണ്ടിട്ടാണോ എന്തോ.. ചെറിയൊരു നാണം വന്നു… പ്രദക്ഷിണം കഴിഞ്ഞു.. അമ്പലത്തിനകത്തേക്ക് കടക്കാന്‍ നേരം എതിരെ വന്ന ഫോട്ടോ ചേട്ടന്‍ പറഞ്ഞു..
“ഇഷ്ടായി.. ഇവടെ എവിടെത്ത്യാ”… മനസിലാകെ ലടുകള്‍ വിരിയുകയായിരുന്നു.. ഒന്നും മിണ്ടിയില്ല.. പതിയെ ഒഴിഞ്ഞു മാറി.. ഒരു പുഞ്ചിരി സമ്മാനിച്… ശേഷം തിരിച്ച് വീട്ടിലേക്ക് വന്നപ്പോഴാണ് താന്‍ മനസുകൊടുത്ത കുട്ടി ഉറ്റ ചങ്ങാതിയുടെ അനിയത്തിയാണെന്ന് അവനു മനസിലായത്… എന്തും വരട്ടെ ന്നു കരുതി അവന്‍ പരിചയപെട്ടു… അവരറിയാതെ.. പ്രണയിച്ചു മൂന്ന് വര്ഷം… അതിനിടെ ഏട്ടന്‍ അറിഞ്ഞു ആദ്യം എതിര്‍ത്തെങ്കിലും കൂടെ നിന്ന് അവസാനം വരെ…..
************************
ദിയേ.. എണീക്ക്… വീടെത്തി… അവന്‍ വിളിച്ചുണര്‍ത്തി
അവള്‍ പെട്ടന്ന് സ്വപ്നത്തില്‍നിന്നെന്നപോലെ ഞെട്ടി എഴുനന്നേറ്റു… തന്റെ ഇടത്തേ വശത്ത്… താന്‍ ജനിച്ചു വളര്‍ന്ന.. വീട്… താന്‍ ഓടി കളിച്ച മണ്ണ്…. കാറില്‍ തന്നെ ഇരുന്നു… എന്തുചെയ്യണമെന്നറിയാതെ ………………….
******************************************
ഇത് വിവേകിന്റെയും ദിയയുടെയും ജീവിതത്തിന്റെ കഥ.. അടുത്തഭാഗം ഉടന്‍ ഉണ്ടാകും.. തുടര്‍ന്നും വായിക്കുക.. സപ്പോര്‍ട്ട് ചെയ്യുക…
Comments
comments