കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം നവംബര്‍ 27-ന്.

0
649
ജോയിച്ചന്‍ പുതുക്കുളം.
സൗത്ത് ഫ്‌ളോറിഡ : സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ന്യൂഇയര്‍ – ക്രിസ്മസ് പ്രോഗ്രാം നവംബര്‍ 27-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തില്‍ മുന്‍ എം.പിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ‘അല’ നാഷണല്‍ ചെയര്‍മാന്‍ ഡോ. രവി പിള്ള എന്നിവരും പങ്കെടുക്കുന്നതാണ്.

Share This:

Comments

comments