സ്നേഹാര്‍ദ്രം (നോവൽ)

0
1714
ഹൃദ്യരാകേഷ് (Street Light fb group).
അവള്‍ അവന്റെ ഭാഗ്യമെന്നോ.. അതോ അവന്‍ അവളുടെ ഭാഗ്യമെന്നോ എങ്ങനെയാ പറയേണ്ടെന്ന് ആര്‍ക്കും അറിഞ്ഞൂടാ.. അത്രക്കും കുറ്റമറ്റതായിരുന്നു അവരുടെ ജീവിതം. അയല്‍ക്കാര്‍ അവളെ കാണുമ്പോ പറയും “വിവേകിനെ പോലൊരു ചെക്കനെ  കിട്ടാന്‍ മോള് ഭാഗ്യം ചെയ്തിരിക്കുന്നുന്ന്‍… കൂട്ടുക്കാരും മറ്റും വിവേകിനോട് പറയും  “ദിയ യെ പോലൊരു കുട്ട്യേ കിട്ട്യ നീ ഭാഗ്യവാനാണ് ന്നു…
ജൂണ്‍ മാസത്തിലെ ഒരു സായാഹ്നം… സ്നേഹാര്‍ദ്രമെന്ന ആ നന്മ നിറഞ്ഞ വീട്ടിലേക്ക്‌ അവള്‍ വലതുകാല്‍ വെച്ചിട്ട് ഇന്നേക്ക് നാല് വര്ഷം.. ആരും അവരോടൊപ്പം ഉണ്ടായിരുന്നില്ല സഹായത്തിനു.. സാക്ഷാല്‍ വിഷ്ണു ഭഗവാനല്ലാതെ…
പിന്നെ വല്ലപ്പോഴും വരാറുള്ള അവളുടെ ചേട്ടന്‍ അനൂപും.. ഒരു തരത്തില്‍ ആരും വേണ്ടെന്നു വെച്ചത് അവര്‍ രണ്ടും പേരും തന്ന്യാ.. അവനെന്നും അവളുടെ ആഗ്രഹമായിരുന്നു വലുത്.. തിരിച്ചും…
ഇന്നെന്തോ പതിവിലും കവിഞ്ഞ സന്തോഷത്തിലാണവള്‍.. വിവാഹവാര്‍ഷികദിനമായതോണ്ടാണോ… …
ദിയ, അവള്‍ ഭയങ്കര തിരക്കിലായിരുന്നു.. അടുക്കളയിലെ ജോലികളെല്ലാം തന്നെ പെട്ടെന്ന് തീര്‍ക്കാനുള്ള ബദ്ധപ്പാടിലാണ്..
ടിര്‍ ണീം……ടിര്‍ ണീം ടിര്‍ ണീം…… – ഫോണ്‍ റിംഗ് ചെയ്തു
ദിയ ഓടിചെന്നെടുത്തു… “ആ ഏട്ടനാ… ഇന്ന് നേരത്തെ വരാം ന്നു  പറഞ്ഞതല്ലേ…
പിന്നെന്താ.. എന്റെ വീട്ടില്‍ പോകണ്ടേ ഇന്ന്.. ഇനി ഒരാഴ്ച്ച്യല്ലേ ഉള്ളൂ അനുവേട്ടന്റെ കല്യാണത്തിന്… ഇന്നും കൂടി വിളിച്ചിരുന്നു പാവം.. എട്ടനേം കൂട്ടി വരാം ന്നു ഞാന്‍ അവനു വാക്ക് കൊടുത്തതാ… ഞാന്‍ ബാഗോക്കെ റെഡിയാക്കികൊള്ളാം.. കൃത്യ സമയത്തിന് എത്യാമതി.. അപ്പോ ശരി.. വേഗം വരണെ.. ഉം… ആ ശരിന്നു…”
ഫോണ്‍ കട്ട് ചെയ്ത് പഴയതിനേക്കാള്‍ വേഗത്തില്‍ അടുക്കളയിലേക്ക് നടന്നു…
സ്റ്റവ്വിന്‍ മേല്‍ പാല്‍ തിളപ്പിക്കാന്‍ വെച്ച് അവള്‍ പുറത്തെ വാതില്‍പ്പടിയില്‍ ചാരിനിന്നു… എവിടെനിന്നോ… എവിടേക്കാണ് തന്റെ യാത്രയെന്ന് നിശ്ചയമില്ലാത്തൊരു കാറ്റ്‌ അവളെ തലോടിക്കൊണ്ട് കടന്നു പോയി.. ഒപ്പം അവളും വേറെ ഏതൊക്കെയോ ലോകത്തെത്തിപ്പെട്ടു..
******
“മോളെ നീ ഒരുങ്ങിയില്ല്യെ ഇതുവരെ… വാതുക്കല്‍ നിന്നമ്മയുടെ ശബ്ദം…
വെറ്തെ അച്ഛനേം മാമനേം എട്ടനേം ദേഷ്യപെടുത്താതെ ഒരുങ്ങാന്‍ നോക്ക്..” അതും പറഞ്ഞു അമ്മ കടന്നു പോയി..
“ഒരുങ്ങാന്നെന്ന ഭാവത്തിലാണ് കണ്ണാടിക്ക് മുന്നില്‍ ഇരുന്നതെങ്കിലും ഒരു കല്യാണ പെണ്ണിന്റെ യാതൊരു സന്തോഷവും അവളുടെ മുഖത്തില്ലായിരുന്നു… പൂ വെക്കാനും മുടി കേട്ടാനുമോക്കെയായി ചുറ്റും കൂടി നിന്നിരുന്ന ചേച്ചി മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. അതിനിടെയാണ് അനു മുറിയിലേക്ക്‌ കടന്നു വന്നത്…
“ന്താ വ്ടെ.. ഒരുങ്ങില്ല്യെ.. ഇങ്ങള് പത്തിരുപത്‌ ആളുണ്ടാര്‍ന്നിട്ടും കഴിഞ്ഞില്യേത്… കല്യാണം ഇന്നാണ് നാളയല്ലടട്ടാ…” അവന്‍ തിടുക്കം കൂട്ടി..
“ഏട്ടാ.. നിക്കൊരു കാര്യം പറയാനുണ്ട്… എല്ലാരോടും ഒന്ന് പുറത്ത്‌ പോകാന്‍ പറയോ…” അവള്‍ കെഞ്ചി…
“ആ എല്ലാരും പുറത്ത്‌ പോയാട്ടെ പോയാട്ടെ…” അവന്‍ അവളുടെ ആഗ്രഹം സഫലീകരിച്ചു.. മുറിയില്‍ നിന്ന് അവര്‍ രണ്ടുപേരുമൊഴികെ എല്ലാവരും പുറത്ത്‌ പോയപ്പോ അവള്‍ ഓടി ചെന്ന് കതകടച്ചു…
“ഏട്ടാ.. ഞാന്‍ പറഞ്ഞതല്ലേ ഈ കല്യാണം വേണ്ടാന്ന്.. വിവേകേട്ടന്റെ കാര്യം ഏട്ടനും അറിയണതല്ലേ… എട്ടനോടല്ലേ ഞാന്‍ ആദ്യം ഇക്കാര്യം പറഞ്ഞതും … ഇതുവരെ ഒപ്പം നിന്നിട്ട് എല്ലാരും അറിഞ്ഞപ്പോ കാലുമാരില്ലേ… എന്നെ ഒന്നവിടെ കൊണ്ടുവിട്… പ്ലീസ്…..” അവള്‍ അവന്റെ കാലില്‍ വീണു
“ഡീ കഴ്തെ.. നിനക്കിന്നേവരെ എന്നെ മനസിലാക്കിട്ടില്യെ… ഞാന്‍ നിന്റെ ആഗ്രഹത്തിന് എതിര് നിക്കില്ല.. ഞാന്‍ നിങ്ങടെ കല്യാണത്തിനുള്ള എല്ലാ ഏര്‍പാടും ചെയ്തിട്ടുണ്ട്.. ഗുരുവായൂര്.. അവടെത്തണ്ട താമസേ ഉള്ളൂ… നീ എങ്ങനേലും അടുക്കള വഴി പുറത്ത്‌ വാ.. മതിലിന്റെ അപ്പുറം ന്റെ വണ്ടി ഉണ്ട്… ഞാന്‍ അതിലുണ്ടാകും… പെട്ടന്ന് വാ…” അവന്‍ അവളോട്‌ പതിയെ പറഞ്ഞു..
“ഏട്ടമ്മാരായാ.. ഇങ്ങനെ വേണം.. മ്മക്ക് പോവാം..” കണ്ണുനീര്‍ തുടച്ച് ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു..
“കൊളമാക്കരുത്.. അപ്പൊ ഞാമ്പോട്ടെ…” അവന്‍ കതകു തുറന്ന് പുറത്തിറങ്ങി.. “നി ചേച്ചിമാര് പോയാട്ടെ… വേഗമൊരുക്ക്‌.. അവരിപ്പോ എത്തും… അവന്‍ കളിച്ചു ചിരിച്ചു പുറത്തേക്കിറങ്ങി.. ഗേറ്റും കടന്നു പുറത്തേക്ക് നടന്നു… റൂമില്‍ അവര്‍ അവളെ ഒരുക്കിക്കൊണ്ടിരുന്നു…
******
സമയം കടന്നു പോയി.. ഏകദേശം പത്തു മണിയോളം ആയിക്കാണും…
“ചേച്ചി.. എനിക്കൊന്ന് അടുക്കള യില്‍ പോകണം.. വെള്ളം കുടിക്കാനാ…” ചെച്യോട് പറഞ്ഞു അവള്‍ അടുക്കള വാതില്‍ വഴി അനൂപ്‌ പറഞ്ഞ കാരിനടുത്തെത്തി..
“വേം കേറൂ… ” അനു ഡോര്‍ തുറന്നു കൊടുത്തു.
കതകടഞ്ഞ ഉടനെ വണ്ടി പുറപ്പെട്ടു..
“ഏട്ടാ.. വിവേകേട്ടന്‍ എവ്ടാ…” അവള്‍ ചോദിച്ചു..
“അടങ്ങിയിരി അങ്ങോട്ടേക്ക് തന്ന്യാ പോണേ… പിന്നെ അറിയാലോ മിക്കവാറും എന്നേം വീട്ടീന്നു പുറത്താക്കും…” അവന്‍ ആശങ്ക പ്രകടിപ്പിക്കാതിരുന്നില്ല… ഒന്നര മണിക്കൂറിലെ യാത്രക്ക് ശേഷം ഗുരുവായൂരെത്തി….
വിവേക്‌ വാച്ചില്‍ നോക്കി കൊണ്ടിരിക്കുവായിരുന്നു… ദൂരെ നിന്ന് ഒരു പൊട്ടുപോലെ അവള്‍ അവനെ തിരിച്ചറിഞ്ഞു.. എല്ലാം മറന്നു.. അവന്റെ അടുത്തേക്ക്‌ ഓടി..
പെട്ടന്നാണ് കടയില്‍ നിന്നും ഇറങ്ങി വന്നൊരാള്‍ അവളുടെ കയില്‍ കടന്നു പിടിച്ചത്…
“വിടെന്നെ…” അവള്‍ തിരിഞ്ഞു നോക്കി….
“വല്യേട്ടന്‍…”.. അനൂപ്‌ ഓടിയെത്തി…
“ഏട്ടാ.. ഏട്ടനിവിടെ….” അവന്‍ വിറച്ചു…
“നീയൊക്കെ എന്താ കരുതീത്.. ഞങ്ങള്കൊന്നും മനസിലാകുന്നില്ലാന്നോ… വന്ന് വണ്ടിയില്‍ കയറടി…അവന്‍ അവളെ വലിചിഴച്ചോണ്ട് നടന്നു.. അനൂപ്‌ വഴി തടഞ്ഞു.. അവളെ പിടിച്ചു മാറ്റി..
” മോളെ നീ പോ..” അവന്‍ അവളെ പോകാന്‍ അനുവദിച്ചു… സകല ശക്തിയും എടുത്ത് അവ ഓടി… മണ്ടപത്തിനരികിലെത്തി.. അവന്‍ അവളെ  മണ്ഡപത്തിലേക്ക് കൈ പിടിചിരുത്തി… മന്ത്രങ്ങലോരോന്നായി ഉരുവിട്ട് അവസാനം മുഹൂര്‍ത്ത സമയമടുത്തെത്തി..
“വിവേകേട്ടാ.. വല്യേട്ടന്‍.. അവര്‍ മുടക്കും വാ നമുക്ക്‌ എവിടെകെന്കിലും പോകാം…” അവള്‍ അവന്റെ കൈ പിടിച്ച് വലിച്ചു..
” നീ പേടിക്കാതെ… അവര്‍ ഒന്നും ചെയ്യില്ല..” അവന്‍ തെല്ലൊരു പുഞ്ചിരിയോടെ പറഞ്ഞു…
എവിടെ നിന്നോ അനൂപും ഓടിയെത്തി…
“ആ താലി കേട്ടൂ…” ആചാര്യന്‍ പറഞ്ഞു. യാതൊരു തടസങ്ങളും കൂടാതെ മാംഗല്യം ഭംഗിയായി കഴിഞ്ഞു.. ഇശ്വരനെ സാക്ഷിയാക്കി…  വല്യേട്ടന്‍ നടന്നടുത്തു വന്നു. അവളുടെ ഹൃദയമിടിപ്പ്‌ കൂടി കൂടി വന്നു.
“ആ കുറച്ചു വൈകിയല്ലേ അളിയാ..” വിവേക്‌ ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തുകൊണ്ട് അവളെ നോക്കി..
“ഡീ പൊട്ടീ.. ഞങ്ങളൊരു ഡ്രാമ കളിച്ചതല്ലേ…” അനൂപ്‌ അവളുടെ തലയിലൊരു കിഴുക്കും വെച്ച്‌ പറഞ്ഞു..
“നിങ്ങടെ ഒക്കെ തമാശ.. മനുഷ്യന്റെ ജീവന്‍ പോയി” അവള്‍ ശ്വാസം നേരെ വീഴ്ത്തി പറഞ്ഞു.
“ഇനിപ്പെന്താ പരിപാടി.. പോവല്ലേ…” നാലുപേരും മടങ്ങി.. അനൂപും വല്യേട്ടനും വരനേം വധുവിനേം കാറില്‍ കയറ്റി യാത്രയയച്ചു…. അവളുടെ കുഞ്ഞുപെങ്ങള്‍ കണ്ട ജീവിതത്തിലേക്ക്… അവള്‍ ഇഷ്ടപെട്ട പുരുഷനോടൊപ്പം…. പുതിയൊരു ജീവിതത്തിലേക്ക്‌ അവരും…
*****************************************
സ്നേഹാര്‍ദ്രമെന്ന എന്റെ കൊച്ചു കഥയുടെ ആദ്യഭാഗം…
ഇത് വിവേകിന്റെയും ദിയയുടെയും ജീവിതത്തിന്റെ കഥ.. അടുത്തഭാഗം ഉടന്‍ ഉണ്ടാകും.. തുടര്‍ന്നും വായിക്കുക.. സപ്പോര്‍ട്ട് ചെയ്യുക…

Share This:

Comments

comments