ഫോമാ മെട്രോ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

0
1540
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക് : ഫോമാ മെട്രോ റീജിയന്റെ 2016- 18-കാലയളവിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്ക് ക്യൂന്‍സിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വച്ച് 2016 നവംബര്‍ 20-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നിര്‍വഹിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റീജണിന്റെ ഭാഗമായ എട്ടു അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
റീജണ്‍ സെക്രട്ടറിയായി ചാക്കോ കോയിക്കലേത്ത്, ട്രഷററായി മാത്യു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ ഭാവി പരിപാടികള്‍ക്കായി സജി ഏബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, സ്റ്റാന്‍ലി കളത്തില്‍, ഡോ. ജേക്കബ് തോമസ് എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബേബി ഊരാളില്‍, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ്, മുന്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ജോസ് ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.
2018-ല്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ജോസ് ഏബ്രഹാമിന് റീജിയണിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചു.

Share This:

Comments

comments