ഫൗസിയ അക്ബറിന് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ്.

0
954
ജോണ്‍സണ്‍ ചെറിയാന്‍. 
ദോഹ: മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ ഫൗസിയ അക്ബറിനെ ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നല്‍കി സ്ഥാപനം ആദരിച്ചു. കമ്പനി ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ കഅബി അവാര്‍ഡ് സമ്മാനിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍, ജോജിന്‍ മാത്യൂ, ഖാജ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തോളം കമ്പനിയുടെ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ഫൗസിയ അക്ബര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സഹപ്രവര്‍ത്തകരുടേയും ഉപഭോക്താക്കളുടേയും മനം കവര്‍ന്നതായി കമ്പനി സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ ജനകീയമാക്കുന്നതിലും കൂടുതല്‍ വൃത്തങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഫൗസിയയുടെ പങ്ക് പ്രശംസനീയമാണ്. മികച്ച മാര്‍ക്കറ്റിംഗ്
ടൂളിനുള്ള കോഴിക്കോട് സര്‍വകലാശാലയുടെ അവാര്‍ഡ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലഭിക്കാന്‍ കാരണമായത് ഫൗസിയയുടെ നേതൃത്വത്തിലുള്ള മീഡിയ പ്‌ളസ് ടീമിന്റെ പ്രവര്‍ത്തനങ്ങളാണ്.
ഫോട്ടോ. മീഡിയ പ്‌ളസിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ കഅബി ഫൗസിയ അക്ബറിന് സമ്മാനിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സമീപം.

Share This:

Comments

comments