“പ്രവാസി മലയാളികള്‍ക്ക് കള്ളപ്പണമില്ല’ – കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡിബേറ്റ് സംഘടിപ്പിച്ചു.

0
1246
ജോയിച്ചന്‍ പുതുക്കുളം.
ന്യൂജേഴ്‌സി: പ്രവാസി മലയാളികള്‍ക്കായി കെ.സി.സി.എന്‍.എ (കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ്) പ്രസിഡന്റ് അനിയന്‍ ജോര്‍ജ് സംഘടിപ്പിച്ച “ടെലി കോണ്‍ഫറന്‍സ് ഡിബേറ്റില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോഡി കള്ളപ്പണത്തിനും, കള്ളനോട്ടിനും, അഴിമതിക്കും, തീവ്രവാദത്തിനും തടയിടുന്നതിനായി നടപ്പാക്കിയ കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപനത്തെ പ്രവാസി മലയാളികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
നൂറിനുമേല്‍ സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കുചേര്‍ന്ന ഡിബേറ്റില്‍ പാലക്കാട് ലോക്‌സഭാംഗം എം.ബി രാജേഷ് എം.പി ആമുഖ പ്രസംഗം നടത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിതെളിച്ചുവെന്നും, സാധാരണക്കാരെ പെരുവഴിയിലാക്കിയെന്നും, വിദേശ ബാങ്കുകളിലെ “കോര്‍പ്പറേറ്റ് മുതലാളി’മാരെ സംരക്ഷിക്കുകയും, സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ സഹകരണ ബാങ്കുകളുടെ നട്ടെല്ലൊടിച്ചുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജയശ്രീ നായര്‍ മോഡിയുടെ തീരുമാനത്തെ അനുകൂലിച്ചും, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ മുന്‍ പ്രസിഡന്റ് ജയപ്രകാശ് സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ അക്കമിട്ട് നിരത്തിയും രണ്ടു പാനലിസ്റ്റുകളായി ഡിബേറ്റില്‍ പങ്കെടുത്തു.
ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാനേജര്‍ സിറിയക് ജോര്‍ജ് പ്രവാസികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശം നല്‍കി. ഡബ്ല്യു.എം.സി മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അലക്‌സ് കോശി, ഡബ്ല്യു.എം.സി നേതാക്കളായ പി.സി. മാത്യു, തങ്കമണി അരവിന്ദന്‍, രുഗ്മിണി പദ്മകുമാര്‍, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, ഫോമ നേതാക്കളായ വിന്‍സന്‍ പാലത്തിങ്കല്‍, പോള്‍ സി. മാണി, വിനോദ് കൊണ്ടൂര്‍, ലാലി കളപ്പുരയ്ക്കല്‍, സാബു സ്കറിയ, ജോണ്‍ സി. വര്‍ഗീസ്, തോമസ് കോശി, ജോസഫ് ഔസോ, ജോണ്‍ കെ. പോള്‍, ബീന വള്ളിക്കളം, സുജ ജോസഫ് തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകരായ എ.സി. ജോര്‍ജ്, ജോയിച്ചന്‍ പുതുക്കുളം, സുനില്‍ തൈമറ്റം എന്നിവരും മറ്റ് സംഘടനാ നേതാക്കളായ തോമസ് കൂവള്ളൂര്‍, സണ്ണി വള്ളിക്കളം, പീറ്റര്‍ കുളങ്ങര, ഷീല ശ്രീകുമാര്‍, ജോണ്‍ വര്‍ഗീസ്,ആനി ലിബു, സണ്ണി ഏബ്രഹാം, ബിനു ജോസഫ്, അനില്‍ പുത്തന്‍ചിറ, പ്രഭു കുമാര്‍, അലക്‌സ് മാത്യു, സജി പോള്‍, തോമസ് ഓലിയാംകുന്നേല്‍, കൃഷ്ണകുമാര്‍, നിഷി ഐശ്വര്യ തുടങ്ങി ഒട്ടേറെ പേര്‍ സംവാദത്തില്‍ പങ്കുചേര്‍ന്നു.

Share This:

Comments

comments