തെരിയാക്കി ചിക്കൻ (പാചകം.)

0
1998
സാലി മാത്യൂസ്. 
വിദേശത്തു ജീവിക്കുന്നവർ ഏറെ ഇഷ്ടപ്പെടുന്ന ഒരു ജാപ്പനീസ് വിഭവം ആണിത് ചിലർക്ക് സുപരിചിതവും മറ്റു ചിലർക്ക് അപരിചിതവുമാവാം അതുകൊണ്ടു ഈ പേര് കേട്ട്ആരും ഞെട്ടില്ലെന്നെനിക്കു വിശ്വസിക്കാമല്ലോ? അല്ലെ –പതിനേഴാം നൂറ്റാണ്ടിന്റെകാല ഘട്ട ത്തിൽ ഹാവായിയിൽ പിറന്നുവീണ ഒരു വിഭവം ഹാവായിലേക്ക്കുടിയേറിയ ജപ്പാൻകാർ ഇറച്ചി കഴിക്കാൻ വേണ്ടി കൈതച്ചക്കജ്യൂസും സോയ സോസും ബ്രൗൺ ഷുഗറും ചേർത്ത് തയ്യാറാക്കിയ ഒരു രുചിക്കൂട്ട്ആണിതെന്നു ചരിത്രം പറയപ്പെടുന്നു ജപ്പാനീസ് ഭാഷയിൽ തെരീ എന്ന് വെച്ചാൽ തിളക്കം എന്നാണു അർത്ഥമാക്കുന്നത്” യാക്കി” എന്നാൽ ഗ്രിൽ ചെയ്തു എടുക്കുന്നതും സോയാസോസ് ചേർത്ത് തിളക്കമാക്കി ഗ്രിൽ ചെയ്‌തെടുക്കുന്ന ഒരു വിഭവം , —
ഒരു സിമ്പിൾ ആൻഡ് ഹംബിൾ ജാപ്പനീസ് ഈസി വിഭവംആണിത് അതിനുമുബ് ഒരു സംഭവം വിവരിക്കട്ടെ പണ്ടെങ്ങാണ്ടുആണെന്ന് തോന്നുന്നു എന്ന് വെച്ചാൽ ഒരു നാല്പതു വര്ഷം മുൻപ് എന്റെ കുഞ്ഞു കൈത്തട്ടിഇറച്ചിയിൽവീണ അടപ്പു തുറന്ന പഞ്ചസാര കുപ്പിയും വിഷ ളയായി നിൽക്കുന്ന ഈ യുള്ളവളും ആ ഇറച്ചി മുഴുവൻ എടുത്തു ദൂരെ കളയാനാക്ജ്ഞാപിച്ച എന്റെ വല്യമ്മച്ചീടെ മുഖവും ഇന്നെന്റെ മുന്നിലുണ്ട്അന്ന് ചിക്കെനിൽ മധുരം എന്ന് പറഞ്ഞാൽ പഴമക്കാർക്കു തീരെ പിടിക്കില്ല എന്റെആ വല്യ അമ്മച്ചി ഇന്നുണ്ടായിരുന്നെങ്കിൽ എന്റെ ഈ തെരി യാക്കി ചിക്കെൻ കൊടുത്തു എന്റെ വാശി തീർക്കാമായിരുന്നു…പക്ഷെ ആ തനി നാടൻ ചിക്കെൻ കറിയുടെമണവും രുചിയും ഇന്നും മറക്കാതെ എന്റെ മനസിലുണ്ട് എങ്കിലോ ഈ കാലത്തിനു അനുസൃതമായിജീവിക്കാനും ഇന്ന് ഞാൻ പഠിച്ചു കഴിഞ്ഞു
എല്ലി ല്ലാതെ ചെറുതായി നുറുക്കിയ ചിക്കെൻ
തെരിയാക്കിസോസ്സ്വയമായി ഉണ്ടാക്കുന്ന വിധം താഴേയ് കൊടുത്തിട്ടുണ്ട് 
വട്ടത്തിൽ
മുറിച്ച സവാള 
ഉപ്പു ആവശ്യത്തിന്
അളവുകൾ പറയുന്നില്ലകാരണം നിങ്ങൾ എടുക്കുന്ന ചിക്കൻ കഷ്ണങ്ങൾ അനുസരിച്ചു
മുറിച്ച ചിക്കെൻ കഷ്ണങ്ങൾ തെരിയാക്കി സോസു,മുളകുപൊടി (കുരുമുളകുസോസ് പൊടിയാണ് ഇഷ്ടമെങ്കിൽ അത് ) കൂടികൂട്ടി യോജിപ്പിച്ചു ഒരു സവാള വട്ടത്തിൽ മുറിച്ചതും അതിന്റെ കൂടെ ചേർത്ത്ഇളക്കി എടുത്തു ഫ്രിഡ്ജിൽ ഒരു അഞ്ചാറ് മണിക്കൂർവെക്കുക ഇറച്ചിയിൽ നല്ലതുപോലെ മിക്‌സിംഗ് പിടിക്കാൻ വേണ്ടിയാണത് 
വേണ്ട മറ്റു സാധനങ്ങൾ 
കോൺ ഫ്ലോർ,ഓൾ പർപ്പസ് 
ഗോതമ്പു (ഏതിനം പൊടിയും )എടുക്കാം 
മുട്ട 
സോയാസോസ് 
വറുക്കാൻ എണ്ണ
കോൺ ഫ്ലോറിൽ മുട്ട പൊട്ടിച്ചൊഴിച്ചു ഫ്രിഡ്ജിൽ നിന്നുമെടുത്ത ചിക്കെൻ കഷ്ണങ്ങൾ അതിൽ ഒന്ന് മുക്കിയെടുത്തു തിളച്ച എണ്ണയിൽ തവിട്ടു നിറം ആവുന്നത് വരെ എണ്ണയിൽ വറുത്തുകോരുക ,വലിയ തീകുറച്ചു കൊടുക്കണം അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകാൻ ഇടയുണ്ട് അവസാനം ഉള്ളിയും വറുത്തു കൂടെ ഇടണം -നിങ്ങൾക്കു ചിക്കെൻ വറുക്കുന്നതിനു പകരം ബേക് ചെയ്തും എടുക്കാവുന്നതാണ്
അലങ്കരിക്കാൻ (സ്പ്രിങ് ഒനിയൻ നീളത്തിൽ കീറിയത്
എള്ള് )
-പിന്നീട് മറ്റൊരു പാനിൽ സോയ സോസ് ,രണ്ടു സ്പൂൺ തേൻ ഒരു സ്പൂൺ ബ്രൗൺ ഷുഗർ മുതലായ വ ചേർത്ത് ചൂടാക്കി അതിലേക്കു വറുത്തു കോരിയ ചിക്കൻ കഷ്ണങ്ങൾ ഇട്ടു ഇളക്കി എടുത്തു സ്പ്രിങ് ഒനിയൻഎള്ള് തൂവി അലങ്കരിക്കുക 
കൂട്ടുകാർക്കു സ്വയമായി തെരിയാക്കി സോസ് ഉണ്ടാക്കുന്നതെങ്ങനെഎന്ന് നോക്കാം
തെരിയാക്കി സോസ് 
കാൽ കപ്പ് സോയാസോസ് 
അരകപ്പ് വെള്ളം 
ഒരു ടീസ്‌പൂൺ കോൺ സ്റ്റാര്ച് 
നാലോ അഞ്ചോ സ്പൂൺ തേൻ 
രണ്ടു സ്പൂൺ റൈസ് വിനിഗർ 
ചതച്ച പൈനാപ്പിൾ 
ഒരു ഗ്രാബ് ഒരു വെളുത്തുള്ളി ഒരു ടീസ്പൂൺ ചതച്ച ഇഞ്ചി
ഒരു പാനിൽ സോയ സോസും വെള്ളവും കോൺ സ്റ്റാര്ച്ചും നല്ലതായി ഇളക്കി യോജിപ്പിക്കുക വേണമെങ്കിൽ റ്റെസ്റ്റിന് വെളുത്തുള്ളി ഇഞ്ചി യും വിനിഗറും ചേർക്കാവുന്നതാണ് നല്ലതുപോലെ തിളച്ചതിനുശേഷം തേൻ ഒഴിച്ചുകൊടുത്തു ഇളക്കി യോജിപ്പിക്കുകഇളക്കികൊടുത്തുകൊണ്ടു വേണ്ടത്ര കട്ടി യാവുമ്പോൾ സ്റ്റോവ് അണച്ച് സ്റോവിൽ നിന്നും മിശ്രിതം മാറ്റി വെക്കുക അല്ലെങ്കിൽ കരിഞ്ഞു അടിയിൽ പിടിക്കാൻ ഇടയുണ്ട്

Share This:

Comments

comments