dir="ltr">ജീവവിജേഷ്. (Street Light fb group)
കിനാവ് നമുക്ക് സ്വന്തമല്ല
പുലരുമ്പോൾ മറഞ്ഞിടും .
നിലാവും നമുക്ക് സ്വന്തമല്ല
ഇരുളുമ്പോൾ മാഞ്ഞിടും .
പൂക്കളും നമുക്ക് സ്വന്തമല്ല,
വാടിയാൽ പിന്നെ കൊഴിഞ്ഞിടും.
ഇന്ന് ……നമുക്ക് സ്വന്തമല്ല ,
നാളെ അയാൽ പോയിടും .
മറവിയും നമുക്ക് സ്വന്തമല്ല
ഓർമ്മകൾ പിന്നെയും തൊട്ടുണർത്തും.
മേനിയും നമുക്ക് സ്വന്തമല്ല,
ചിതലുകൾ മേനിയിൽ ചൂഴ്ന്നിടുന്നു .
സ്വന്തമെന്നു നെഞ്ചോടു ചേർത്ത് പറയാൻ
വാങ്ങിയും,കൊടുത്തും കൊതി തീരാത്ത
സ്നേഹം മാത്രം……..
Comments
comments