നാഷണൽ  ഇന്ത്യൻ നഴ്‌സസ്‌  പ്രാക്റ്റിഷനേഴ്‌സ്  അസോസിയേഷന്റെ  (NINPAA) കമ്മറ്റി മീറ്റിഗും, വൈറൽ  ഇൻഫക്ഷൻസിനെപ്പറ്റി  ചർച്ചയും കോൺഗേഴ്സിൽ.

0
1062
സെബാസ്റ്റ്യൻ ആൻ്റണി.
ന്യൂയോർക്ക് : ഡിസംബർ മൂന്നാം തിയതി കോൺഗ്രേസിലുള്ള  സഫറോൺ റെസ്റ്റോറന്റിൽ  വെച്ച്  രാവിലെ 11-മണിക്ക് നാഷണൽ  ഇന്ത്യൻ നഴ്‌സസ്‌  പ്രാക്റ്റിഷനേഴ്‌സ്  അസോസിയേഷൻ   യുടെ ആദ്യത്തെ കമ്മറ്റി മീറ്റിംഗ്‌ നടത്തുന്നതാണ്. 12 മണിക്കുള്ള ഉച്ച ഭക്ഷണത്തിനു ശേഷം വൈറൽ ഇൻഫക്ഷൻസ് എങ്ങിനെ തടയാമെന്നും, ചകിത്സാ ക്രമങ്ങളേപ്പറ്റിയും ചർച്ച നടത്തുന്നതാണ്.
സിക്ക വൈറസ്, ചിക്കൻ ഗുനിയ, ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. പല സംസ്ഥാങ്ങളിലെ ഇൻഫക്ഷൻ നിരക്കുകളും, ചികിത്സാ രീതികളും ഈ ചർച്ചയിൽ ഉൾപ്പെടുത്തുന്നതാണ്.ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ഇന്ന് അമേരിക്കയിൽ ധാരാളം  ഇന്ത്യൻ നഴ്‌സസ്‌  പ്രാക്റ്റിഷനേഴ്‌സ് ഉണ്ട്. അതുപോലെ നഴ്‌സസ്‌  പ്രാക്റ്റിഷനേഴ്‌സിനു  പഠിക്കുന്നവരും ധാരാളം ഉണ്ട്. എല്ലാവരേയും പ്രത്യേകം  പ്രത്യേകം ഈ മീറ്റിങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.
വിവരങ്ങൾക്ക്;
ആനി പോൾ (പ്രസിഡന്റ്) 845 -304 -1580 
അനു വർഗീസ് (സെക്രട്ടറി) 508-740-4911
പ്രസന്ന  ബാബു (ട്രഷറർ) 718-619-3083
ബ്രിജിത്‌ ജോർജ് (എക്സിക്യൂട്ടീവ്  വൈസ് പ്രസിഡന്റ്) 215-494-6753
ഗ്രേസ്‌ മാണി (വൈസ് പ്രസിഡന്റ്) 302-981-0109.

Share This:

Comments

comments