ട്രെയിന്‍ ദുരന്തം : കെ.എച്ച്.എന്‍.എ അനുശോച്ചിച്ചു.

0
1454
ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ : ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ പുഖ്‌റായനു സമീപം ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അതിദാരുണമായ ദുരന്തത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അതിയായ ദുഖം രേഖപ്പെടുത്തി.
ട്രെയിന്‍ സര്‍വീസുകളുടെ എണ്ണവും വേഗതയും വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സുരക്ഷാകാര്യത്തില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന ഗുരുതരമായ വീഴ്ചയാണ് റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ട്രെയിന്‍ സുരക്ഷയില്‍ പാളംതെറ്റലുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് കുറെ നാളുകളായി കണ്ടുവരുന്നത്. ഇനിയെങ്കിലും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട ശക്തമായ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ ആത്മാവിന് നിത്യശാന്തിയും, പരിക്കുപറ്റിയവരുടെ വേഗന്നുള്ള സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments