നിവേദ്യം. (കഥ)

0
717
സന്ധ്യ ജലേഷ്.
നിറമിഴികളോടെ ശ്രീകോവിലിനു മുൻപിൽ തൊഴുതു നിൽക്കുമ്പോൾ എന്നും അതിരാവിലെ കൃഷ്ണനെറെ അമ്പലത്തിലേക്ക് കൂവളത്തിലയും തുളസിയിലയും ഇറുത്തെടുക്കാൻ വരുന്ന വാരസ്യാരമ്മ പുറകിൽ നിന്നു ചോദിച്ചു “അല്ല കുട്ട്യേ….. ഇന്നും പാൽപ്പായസവും പാച്ചോറും വഴിപാടായി കഴിച്ചിട്ടുണ്ടല്ലോ… ആയമ്മയ്ക്കുള്ള പങ്ക് ദക്ഷിണയായ് ഇങ്ങട് ഏൽപ്പിച്ചോളൂട്ടോ… എഴുപത് വയസ്സിനു മേൽ പ്രായമുണ്ട് വാരസ്യാർക്ക് . ചന്ദനക്കുറി വീതിയിൽ നീട്ടി വരച്ചനെറ്റി. ചെറുപ്പകാലത്തിന്റെ ലാവണ്യം വിളിച്ചോതുന്ന നീണ്ട മുടിയിഴകളിൽ ഒന്നു പോലും കറുത്തതില്ല.
നിറം മങ്ങിയ താലിച്ചരടിൽ കോർത്തിട്ട ഒരു പ്രത്യേക തരം താലിക്കൊപ്പം ഒരു തുളസിമാല കൂടിയുണ്ട് കഴുത്തിൽ. പഴയ തെങ്കിലും അലക്കിവെടിപ്പാക്കിയ മുണ്ടും നേര്യതും ബ്ളൗസുമായുള്ള വേഷത്തിലെ അവരെ ഇന്നുവരെ കണ്ടിട്ടുള്ളു. സദാപുഞ്ചിരി വിടരുന്ന വെളുത്ത മുഖം.ആ പുഞ്ചിരിയിൽ ഒരു വിഷാദഛായ വ്യക്തമായി കാണാം. ക്ഷേത്രത്തിന് തൊട്ടടുത്തു തന്നെയാണ് താമസവും.. വഴിപാട് കഴിച്ച പാച്ചോറും പാൽപ്പായസത്തിൽ പകുതിയിൽ കുടുതലും കൊടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ തല ചൊറിഞ്ഞു കൊണ്ട് അൽപ്പം ഒരു ശങ്കയോടെ അവർ പറഞ്ഞു “ന്താന്നറിയില്ല കുട്ട്യേ… രണ്ടീസമായി ഒരു തളർച്ചയും തലകറക്കവുമാ. നടക്കുമ്പോൾ വീഴാൻ പോണ പോലെ….തിരിച്ചു പോവാൻ സമയമായീന്ന് തോന്നണു….. ഡാക്കിട്ട റെ ഒന്ന് കാണാൻ പൂവാന്നച്ചാൽ കൈയ്യിലെങ്ങുമൊന്നുമില്യതാനും..
മൂന്നാൺ മക്കളുണ്ട്. എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നു. എന്ത് കൊണ്ടോ വാർധക്യം പിടിമുറുക്കിയ ഈ ശരീരം അവർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല. ഒരിക്കൽ ഞാൻ ചോദിച്ചു. “വയസ്ലിത്രയുമായില്ലേ ആയമ്മേ.. ഇനിയെങ്കിലും മക്കളുടെ ഒപ്പം അല്ലലില്ലാതെ കഴിയരുതോ ” ഉമിനീർ വറ്റിയ അവരുടെ കറുത്ത ചൂണ്ടിൽ സങ്കടത്തിന്റെ ഒരേ ങ്ങലുണ്ടായി. “നിന്ദ വെള്ളം കുടിക്കാൻ വയ്യാന്റെ കുട്ട്യേ… എണീറ്റു നടക്കാൻ കഴിയുന്നിടത്തോളം കാലം ഇവിടിങ്ങനെ കഴിഞ്ഞുകൂടണമെന്നാമോഹം. ഒറ്റ പ്രാർത്ഥനയേ ഉള്ളു ഇനി ഈ ജൻമത്തിൽ.. അധികം കിടത്താതെ അങ്ങോട്ട് വിളിക്കണേന്നു മാത്രം.. ബാക്കിയൊക്കെ എന്താന്ന് വച്ചാൽ അവിടുത്തെ തീരുമാനം പോലെ നടക്കട്ടന്നേ… അല്ലാതിപ്പോ നമുക്കെന്താ ചെയ്യാൻ പറ്റ്വാ… ആരൊക്കയോ കാട്ടുന്ന അവഗണനയും സ്നേഹ ശുന്യതയുമൊക്കെ ആവാക്കുകളിൽ പ്രകടമായിരുന്നു.
സപ്തവർണ്ണങ്ങൾ പീലി വീശിയാടിയ ‘സ്വർണ്ണത്തുമ്പികൾ മൂളിപ്പറന്ന സുഗന്ധം പരത്തി പടർന്നു കയറുന്ന യൗവ്വനത്തിന്റെ ഒരു വസന്തകാലം ഇവരിലും ഉണ്ടായിരുന്നിരിക്കാം. ക്ഷേത്രത്തിൽ മാലകെട്ടിക്കിട്ടുന്ന വരുമാനം രണ്ടു വയറുകളുടെ പകുതിപോലും നിറച്ചിരുന്നില്ലാത്ത ഒരു കാലമുണ്ടായിരുന്നു. പുടവ കൊടുത്ത പുരുഷന്റെ സ്നേഹപൂർവ്വമുള്ള ഗാഢമായ ആലിംഗനത്തിൽ പക്ഷേ വിശപ്പെന്ന വികാരം മാറിനിന്നതേയുള്ളു.. സ്റ്റേ ഹനിധിയായ ഒരു വാര്യരാണ് അവരുടെ കഴുത്തിൽ താലി അണിയിച്ചത്…
സ്നേഹിക്കാനറിയാവുന്ന ഒരു പുരുഷൻ തുണയുണ്ടങ്കിൽ ഏത് ഇല്ലായ്മയിലും പെണ്ണ് സന്തോഷവതിയായിരിക്കും. കൃഷ്ണനമ്പലത്തിലെ മാലകെട്ടുകാരൻ വാര്യര് ഒരു രാത്രി കൂടെ കിടന്നുറങ്ങിയ വാരസ്യാരു പോലുമറിയാതെ ജിവിതത്തോട് വിട ചൊല്ലി പിരിയുമ്പോൾ അദ്ദേഹത്തിന്റെ മൂന്ന് കുഞ്ഞുങ്ങളെ മാറിലടുക്കി കോലായിലെ ഉരുളൻ തടിത്തുണിൽ ചാരിയിരുന്ന് മുന്നിലുള്ള കനത്ത ശുന്യതയിലേക്ക് നോക്കി ശബ്ദമില്ലാതെ കരഞ്ഞു.- ഇനി എന്ത് എന്ന ചോദ്യം മാത്രം ബാക്കി… എന്ത് കണ്ടാലും കണ്ണ് നിറയാത്ത കാലമെന്ന രഥചക്രം ഋതുക്കൾ എന്ന തണ്ടിൽ അതിവേഗം കറങ്ങിക്കൊണ്ടു തന്നെ ഇരുന്നു.
വഴിയിൽ വെച്ച് ഓർക്കാപ്പുറത്ത് കാണുന്ന മക്കൾ കാണാത്ത ഭാവത്തിൽ മുഖം തിരിക്കുമെങ്കിലും.. പെറ്റവയർ അവർകണ്ണിൽ നിന്നും മായുന്നതു വരെ നോക്കിൽക്കും. നിവേദ്യത്തിന്റെ ബാക്കി താൻ പൊതിഞ്ഞു കെട്ടി കൊണ്ടുചെന്ന് കഴിപ്പിച്ച് വളർത്തിയെടുത്ത തണ്ടും തടിയും കാണുമ്പോൾ ഉള്ളിലെ ആത്മസംതൃപ്തി വെള്ളത്തുള്ളികളായ് കണ്ണിലുരുണ്ടുകൂടും. ആരൊക്കെ ഉണ്ടായാലും എന്തൊക്കെ ഉണ്ടായാലും സ്നേഹമുള്ള ഒരു മനസ്സ് കൂടെയില്ലങ്കിൽ എല്ലാവരും അനാഥരാണ്. തൊഴുതിറങ്ങിയിട്ടും മനസ്സിനൊരു അപൂർണ്ണത.. ഒന്നുകൂടി കണ്ണനേ കാ ണമെന്ന് തോന്നിയ ഞാൻ അകത്തേക്ക് കടക്കാനൊരുങ്ങുമ്പോൾ – നിവേദ്യത്തിന് സമയമായി എന്നറിയിച്ചു കൊണ്ട് ശ്രീ കോവിലിനു മുൻപിൽ തൂക്കിയിരുന്ന ഓട്ടുമണിശബ്ദിച്ചു. .

Share This:

Comments

comments