ട്രംപുമായി നല്ല ബന്ധമെന്ന് മോദി, സൗഹൃദം ശക്തമാക്കാനുറച്ച് പുടിനും ട്രംപും.

0
938
ജോണ്‍സണ്‍ ചെറിയാന്‍. 
മോസ്കോ: നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമേറ്റെടുക്കുന്ന റിപ്പബ്ളിക്കൻ സർക്കാർ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ ഒരുക്കിയ ചായ സത്കാരത്തിനിടെ മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ ആണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ആരംഭിക്കാനിരിക്കേയാണ് മുതിർന്ന നേതാക്കൾക്കായി സ്പീക്കർ വിരുന്നൊരുക്കിയത്. ഇതിനിടയിലായിരുന്നു പ്രധാനമന്ത്രിയും സീനിയർ നേതാക്കളും തമ്മിലുള്ള ദീർഘമായ സംഭാഷണം നടന്നത്. ട്രംപുമായി എങ്ങനെ സഹകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ ചോദിച്ചപ്പോഴാണ് തനിക്ക് ട്രംപുമായി നല്ല സൗഹൃദമാണുള്ളതെന്ന കാര്യം മോദി വ്യക്തമാക്കിയത്.

Share This:

Comments

comments