നഗരങ്ങളും ഗ്രാമങ്ങളും ശാന്തമായിരിക്കട്ടെ……!!!! (ലേഖനം).

0
520
ദീപ ഡേവിഡ്  (Street Light fb group).
നഗരത്തിൽ ഒരു അനീതി ഉണ്ടായാൽ സന്ധ്യയ്ക്കു മുൻപ് അവിടെ ഒരു കലാപം ഉണ്ടാകണം എന്നത്രെ…
പമ്പുകളിൽ അഞ്ഞൂറിന്റെ നോട്ടെടുക്കും പക്ഷെ ബാക്കി തരില്ല. വേണെങ്കിൽ മൊത്തം കാശിനും പെട്രോൾ അടിക്കണം
രണ്ടായിരം കൊടുത്താൽ അസാധു നോട്ടുകൾ ആണ് ബാക്കി കിട്ടുന്നത്
ATM കൾ അടഞ്ഞു കിടക്കുന്നു. സംസ്ഥാന സർക്കാർ പിന്തിരിഞ്ഞു നിൽക്കുന്നു . കടകൾ തുറക്കുന്നില്ല.
റെയിൽവേയും വിമാനവും പഴയ നോട്ടുകൾ വാങ്ങുന്നു എന്ന് ആദ്യം പറഞ്ഞു. ഇപ്പൊ അവർക്കും വേണ്ട. നിർബന്ധിച്ചു വാങ്ങിപ്പിച്ചാൽ തന്നെ ബാക്കി കിട്ടില്ല
പുതിയതോ പഴയതോ ആകട്ടെ സാധുത ഉള്ള നോട്ടുകൾ എങ്കിലും ആവശ്യത്തിന് എത്തിക്കുന്നതിൽ എന്താണ് ഇത്രയും താമസം?
ജനങ്ങൾക് രാജ്യസ്നേഹം ഉണ്ട്. കള്ളപ്പണം നശിക്കണം എന്നും ഉണ്ട് . അതൊക്കെ നല്ലതു തന്നെ പക്ഷെ അന്നന്നത്തെ ഭക്ഷണവും ജോലിക് പോകാൻ ഉള്ള വണ്ടിക്കാശും ശമ്പളവും ഒക്കെയാണ് വിവേകത്തോടെ ചിന്തിക്കാൻ ജനങ്ങളെ പ്രാപ്‌തരാക്കുന്നതു.
ഇപ്പോഴും കള്ളപ്പണം തടയാൻ ഉള്ള ഈ നീക്കത്തെ ജനം പിന്തുണയ്ക്കുന്നത് അവരുടെ വിശപ്പിനേക്കാൾ രാജ്യസ്നേഹത്തിനു വില ഉള്ളത് കൊണ്ടാണ് പക്ഷെ അങ്ങനെ ഒരു മത്സരം നീണ്ടു പോയാൽ അവസാന വിജയം വിശപ്പിനായിരിക്കും.
ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനു രണ്ടോ മൂന്നോ ദിവസത്തിൽ അധികം മുടക്കം നേരിടുന്നത് മുൻകൂട്ടി കണ്ടു തടയാൻ കഴിയാത്ത ഒരു ഭരണ നിർവഹണം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കും. വിവേകത്തേക്കാൾ വിശപ് കാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങുമ്പോൾ നഗരങ്ങളിൽ കലാപം ഉണ്ടാകുന്നു. അതിന് കാരണം അനീതിയാണോ അല്ലെ എന്നത് ആയിരിക്കില്ല കലാപശേഷം ഉള്ള പ്രധാന പ്രശ്നം.

Share This:

Comments

comments