Home Election ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം.
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക് : നവംബര്‍ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ മത്സരിച്ച ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം കൈവരിച്ചു.
യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മൂന്നാം ഡിസ്ട്രിക്ട്), കാത്തിലിന്‍ റൈസ് (നാലാം ഡിസ്ട്രിക്ട്), ഗ്രിഗോറി മീക്‌സ് (അഞ്ചാം ഡിസ്ട്രിക്ട്) എന്നിവര്‍ അനായാസം വിജയിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിച്ച ജോണ്‍ ബ്രൂക്ക് (എട്ടാം ഡിസ്ട്രിക്ട്), ടോഡ് കാമിന്‍ സ്‌കീ (ഒമ്പതാം ഡിസ്ട്രിക്ട്) എന്നിവരും ന്യൂയോര്‍ക്ക് അംസബ്ലിയിലേക്ക് മത്സരിച്ച ആന്റണി ഡുറോസ്സ (പതിനാറാം ഡിസ്ട്രിക്ട്), മിഷാല്‍ സോലോഗ്‌സ് എല്‍മോണ്ടില്‍ നിന്നും നിഷ് പ്രയാസം വിജയിച്ചു.
Comments
comments