മിസ് മലയാളി വേള്‍ഡ് വൈഡ് 2013 ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

0
1327

മിസ് മലയാളി വേള്‍ഡ് വൈഡ് 2013 ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

******************************

ഡാലസ്: ലോകത്തിലെ ഏറ്റവും മികച്ച മലയാളി പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി ഒരുക്കുന്ന വേദികളുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായി ഗ്ലോബല്‍ കമ്മിറ്റി അംഗവും ഡബ്ലു.എം.സി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റും കൂടിയായ പി.സി. മാത്യു അറിയിച്ചു.
ഗ്ലോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ന്യൂജേഴ്സിയില്‍ നിന്നുള്ള ആന്‍ഡ്രൂ പാപ്പച്ചന്‍, വൈസ് ചെയര്‍മാന്മാരായ ഡോ. ജോര്‍ജ്ജ് കാക്കനാട്ട് (ഹൂസ്റ്റണ്‍ ), വി.സി പ്രവീണ്‍ (കേരള), ഗ്ലോബല്‍ പ്രസിഡന്റ് എ.എസ് ജോസ്, കേരള പ്രൊവിന്‍സ് പ്രസിഡന്റ് മോഹന്‍ പാലക്കാട്ട്, കമ്മിറ്റി സെക്രട്ടറി ദിനേശ് നായര്‍ (അഹമ്മദാബാദ്), ജോബിന്‍സണ്‍ കോട്ടത്തില്‍ (യൂറോപ്പ്), സാം മാത്യു (മിഡില്‍ ഈസ്റ്റ്), അനോജ് കുമാര്‍ (ഇന്ത്യ), യു. രാധാകൃഷ്ണന്‍ (ഡല്‍ഹി), സി.ആര്‍ സുരേഷ് (തൃശ്ശൂര്‍ ), തോമസ് കോരത്ത് (ദുബായ്), സ്റ്റീഫന്‍ ആന്‍താസ് (സിംഗപ്പൂര്‍ ), സിസിലി ജേക്കബ് (നൈജീരിയ), തങ്കമണി ദിവാകരന്‍ (തിരുവനന്തപുരം), ഡോ. വിജയ ലക്ഷ്മി (കേരള), ഡോ. സൂസന്‍ ജോസഫ് (ഗോവ), പ്രേമാ പിള്ള (തൃശ്ശൂര്‍ ), ഗ്ലോബല്‍ സെക്രട്ടറിമാരായ പോളി മാത്യു, അഡ്വ. സിറിയക്ക് തോമസ്, മൂസാ കോയ (സൗദി അറേബ്യ), ബിജു മാത്യു (ദുബായ്), ജോസ് കോലാത്ത് (ഖത്തര്‍ ) എന്നിവരടങ്ങുന്ന ബൃഹത്തായ കമ്മിറ്റി ഇതിന്റെ വിജയത്തിലേക്കായി പ്രവര്‍ത്തിച്ചുവരുന്നു.
ഡാലസ്സില്‍ നടക്കുന്ന പ്രിലിമിനറി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 15, 2013 ആണ്. കാനഡ മുതല്‍ ടെക്സസ് വരെയുള്ള പ്രൊവിന്‍സുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ഡാലസ്സിലെ മിസ് മലയാളി നോര്‍ത്ത് അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ വിജയിക്കുന്ന മലയാളി പെണ്‍കുട്ടിയെ കൊച്ചിയിലേക്ക് ഡിസംബറില്‍ നടക്കുന്ന മത്സരത്തിന് അയയ്ക്കുന്നതാണ്. മത്സരത്തിന്റെ നീയമവശങ്ങളും സ്വഭാവവും http://www.missmalayalee.com -ല്‍ ലഭ്യമാണ്. ഇവിടെ നടക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. നോര്‍ത്ത് അമേരിക്കയിലെ മലയാളി പെണ്‍കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണിതെന്ന് പി.സി മാത്യു പറഞ്ഞു.
ഡാലസ്സിലെ ഡബ്ല്യു.എം.സി വനിതകളുടെ പ്രത്യേക കമ്മിറ്റികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പേരു റജിസ്റ്റര്‍ ചെയ്യുന്നവര്‍ വെബ്സൈറ്റിലൂടെയോ താഴെക്കൊടുത്തിരിക്കുന്ന നമ്പറിലൂടെയോ ബന്ധപ്പെടുക.
ആന്‍ഡ്രൂ പാപ്പച്ചന്‍ : 201-401-3955;
ജോര്‍ജ്ജ് കാക്കനാട്ട്: 281-723-8520;
പി.സി മാത്യു : 972-999-6877.
മാത്യു മൂലേച്ചേരില്‍
നവംബര്‍ 7,2013.

WMC Miss Malayalee

Share This:

Comments

comments