വിശ്വാസികളെ ഇടവകയില്‍ നിന്നും പുറത്താക്കുന്നതിന് അധികാരമില്ലെന്ന് കോടതി വിധിച്ചു.

0
1104
ജോണ്‍സണ്‍ ചെറിയാന്‍.
കോലഞ്ചേരി:വിശ്വാസികളെ  ഇടവകയില്‍ നിന്നും പുറത്താക്കുന്നതിന് അധികാരമില്ലെന്ന് കോടതി വിധിച്ചു.    കടമറ്റം പള്ളി ഇടവകാംഗമായ പാട്ടിലാക്കുഴിയില്‍ ഫിലിപ്പ് മാത്യുവിന് ഇടവകയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു.
 ഫിലിപ്പ് മാത്യുവിന്‍റെ ഹര്‍ജി പരിഗണിച്ച കോലഞ്ചേരി മുന്‍സിഫ് കോടതിയുടേതാണ് ഈ ഉത്തരവ്.ഇടവകയില്‍ വിലക്കേര്‍പ്പെടുത്തിയ കടമറ്റം സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാദര്‍ എല്‍ദോസ് കക്കാടന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി വിധിയുണ്ടായത്.
ഫിലിപ്പ് മാത്യുവിന്‍റെ വീട്ടില്‍ നടത്തിയ  പ്രാര്‍ത്ഥനാ യോഗത്തില്‍ പ്രൊഫ. എം.വൈ യോഹന്നാന്‍ സുവിശേഷം പ്രസംഗിക്കുകയുണ്ടായി. ഇതിന്‍റെ  പേരിലായിരുന്നു ഫിലിപ്പ് മാത്യുവിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
സഭാധികാരികള്‍ക്ക് സഭയിലെ അംഗത്വമോ,  അവകാശങ്ങളോ ഇല്ലാതാക്കുന്നതിനോ നിഷേധിക്കുന്നതിനോ  അവകാശമില്ലെന്ന് കാണിച്ചാണ് ഫിലിപ്പ് മാത്യു ഹര്‍ജി നല്‍കിയത്. ഫിലിപ്പ് മാത്യുവിന്റെ വാദം അംഗീകരിച്ച കോടതി വിലക്കേര്‍പ്പെടുത്തിയ നടപടി  റെദ്ദു ചെയ്തു.

Share This:

Comments

comments