കുവൈറ്റ് എയര്‍ പോര്‍ട്ടില്‍ മലയാളി യുവാവിനെ തടഞ്ഞു വെച്ചു.

0
1499
ജോണ്‍സണ്‍ ചെറിയാന്‍.
കുവൈറ്റ് എയര്‍ പോര്‍ട്ടില്‍ മലയാളി യുവാവിനെ തടഞ്ഞു വെച്ചു. കുവൈറ്റില്‍ ജോലി തേടിപ്പോയ കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയില്‍ ഖാലിദ് (28)  എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കുടുങ്ങി. സോറിയാസിസിനുള്ള ആയുര്‍വേദ മരുന്നുകള്‍ കൈവശം വെച്ചതായിരുന്നു കാരണം.
ഖാലിദിന്‍റെ  ഡോക്ടറുടെ ഉപദേശപ്രകാരമാണ് മരുന്ന് കൊണ്ടുപോയതെങ്കിലും കുവൈറ്റില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന മരുന്നുകളുടെ ലിസ്റ്റില്‍ പെട്ടതല്ലാത്തതിനാലാണ് പിടിക്കപെട്ടത്‌.മകന്‍ പോയിട്ട്  വിവരങ്ങളൊന്നുമറിയാതെയായപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഖാലിദ് പിടിയിലായ വിവരം അറിയുന്നത്.
പ്രവാസികള്‍ യാത്ര ചെയ്യുമ്പോള്‍ ഒരോ രാജ്യവും അനുവദിക്കുന്ന സാധനങ്ങള്‍ മാത്രം കൊണ്ടുപോകുന്നതിനും, മറ്റുള്ളവര്‍ തന്നു വിടുന്ന സാധനങ്ങള്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രം കൊണ്ടുപോകുന്നതിനും ശ്രദ്ധിക്കുക.

 

Share This:

Comments

comments