കൊച്ചുമോന് മണര്‍കാട്.
ഇടുക്കി: 14 സെക്കൻഡ് ഒരു പുരുഷന് ഒരു പെൺകുട്ടിയെ നോക്കിയാൽ കേസെടുക്കാമെന്നു പറഞ്ഞത് സാങ്കേതിക സമയമാണെന്നും, ഒരു നിമിഷത്തെ നോട്ടം പോലും പെൺകുട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ പരാതി നൽകാമെന്നും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു.
ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷമുണ്ടായ നിയമത്തിലൂടെ ഇത്തരം പരാതികളുണ്ടായാല്‍ ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്താമെന്നും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു. മൂലമറ്റത്ത് സെന്റ് ജോസഫ്സ് കോളജിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഇതിനു മുൻപ് ഒരു പുരുഷന് ഒരു പെണ്‍കുട്ടിയെ പതിനാല് സെക്കന്റുകൾ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ, അസ്വസ്ഥതയും, അരക്ഷിതത്വവും ഉണ്ടാക്കുന്ന വിധത്തിലോ നോക്കിയാല്‍ ഒരു പെൺകുട്ടിക്ക് പരാതിപ്പെടാൻ നിയമപരമായി സാധ്യമാണെന്ന് ഋഷിരാജ് സിങ് പറഞ്ഞപ്പോള്‍ അത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
ഇനിയിപ്പോള്‍ ഇത് ഏതു തരത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമെന്ന് കാത്തിരുന്നു കാണാം.
Comments
comments