
Home News സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളെ അപമാനിച്ച പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങൾക്കു കൈമാറി.
അജിത്ത് ജോര്‍ജ്.
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളെ അപമാനിച്ച പ്രതികളെ പത്തനംതിട്ടയിൽ വണ്ടി തടഞ്ഞു പോലീസിൽ ഏല്പിച്ചസംഭവത്തിന്റെ നിജ സ്ഥിതി വിശദീകരിച്ചു ഏറ്റുമാനൂർ സ്വദേശിനിതിരുവനന്തപുരത്തു മാധ്യമങ്ങളെ കണ്ടു . തനിക്കെതിരെ വന്ന എല്ലാആരോപണങ്ങളെയും സാധൂകരിക്കുന്ന ഓഡിയോ വീഡിയോദൃശ്യങ്ങൾ അടങ്ങിയ സി ഡി യും ഇവർ മാധ്യമങ്ങൾക്കു കൈമാറി
ഡോക്റ്റർ ഷാനവാസിന്റെ മരണത്തിലെ ദുരൂഹതതെളിയിക്കണം എന്നാവശ്യപ്പെട്ടു സോഷ്യൽമീഡിയ പോരാട്ടം നടത്തിയസംഘത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും വ്യക്തിഹത്യ നടത്തുംവിധത്തിലുള്ള പോസ്റ്റുകൾ ഇവർ ദീർഘ കാലമായി ഫേസ്‌ബുക്കിൽകണ്ടിരുന്നു . തുടർന്ന് അവരുടെ ഫേസ്ബുക് സുഹൃത്തും ഡോക്റ്റർഷാനവാസിന്റെ മരണം അന്വേഷിക്കണം എന്ന ആവശ്യവുമായിആദ്യം രംഗത്തു എത്തിയ ഷിനു മെൽവിൻ എന്ന സ്ത്രീയെ പബ്ലിക്പോസ്റ്റിട്ടു അപമാനിക്കുന്ന നരസിംഹം എൻ എം റായ് എന്നഫേസ്ബുക് ഐ ഡി ,ഷിനുവിന്റെ പോസ്റ്റിൽ കമെന്റ് ഇട്ടു എന്ന ഒറ്റകാരണത്താൽ തന്നെ വേശ്യ എന്നും മറ്റും വിളിച്ചു അപമാനിക്കുകആയിരുന്നു .
ഷാനവാസ് വിഷയത്തിൽ ഇടപെടുന്ന എല്ലാവരെയുംഇത്തരത്തിൽ സൈബർ ആക്രമണത്തിന് വിധേയരാകുന്നു എന്ന പരാതിഷിനു കാലങ്ങൾക്കു മുൻപേ പോലീസിൽ നൽകിയിരുന്നുവെങ്കിലുംപോലീസ് നടപടികൾ ഇല്ല എന്ന് ഷിനുവിൽ നിന്ന് അറിഞ്ഞ ഇവർഷാനവാസിന്റെ മാതാ[പിതാക്കളെ നേരിൽ കാണുകയും തങ്ങളുടെമകന്റെ മരണം അന്വേഷിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നുഎന്ന പരാതിയും തന്റെ പത്രത്തിന്റെ ഓൺലൈൻപോർട്ടലിലൂടെയും , ഫേസ്ബുക് പോസ്റ്റുകളിലൂടെയും പൊതുസമൂഹത്തെ അറിയിക്കുക ആയിരുന്നു .ഇതേ തുടർന്നാണ്ഇവർക്കെതിരെ കൂട്ടമായെത്തി ഫേസ്ബുക് ഫെക് ഐ ഡി കൽസൈബർ ആക്രമണം തുടങ്ങിയത് .
ഇതിനിടയിൽ ഇവരുടെ ഭർത്താവിന്റെആദ്യഭാര്യയുടെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവെന്നുംപരിചയപ്പെടുത്തി ഫേസ്‌ബുക്കിലൂടെ ഇവരെ സമീപിച്ച അംജത് എന്ന അടൂർ സ്വദേശിയും തന്നെ സാമൂഹിക മാധ്യമങ്ങളിൽവേശ്യയെന്നും മറ്റും പറഞ്ഞു ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടുഅപമാനിച്ചു എന്നും കൂടാതെ ഇവരുടെ പത്രത്തിലൂടെ കെ പിയോഹന്നാനെ കുറിച്ച് വാർത്ത നൽകിയത് അന്വേഷിക്കാൻ എന്നവ്യാജേന മാദ്യമപ്രവർത്തകൻ എന്ന് പരിചയപ്പെടുത്തിയ ഇടുക്കിസ്വദേശിയും രാഷ്ട്രീയ നേതാവെന്നും അവകാശപ്പെടുന്ന അജൊകുട്ടിക്കാൻ എന്ന വ്യക്തിയും അകാരണമായി തന്നെഅപമാനിച്ചും ബ്ളാക് മെയിലിങ് പത്രക്കാരി എന്നും തട്ടിപ്പു കാരിഎന്ന് വിളിച്ചു പോസ്റ്റുകൾ ഇട്ടു തുടങ്ങി എന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു .
ആ സമയം താൻ ഗർഭിണി ആണെന്നും ഇത്തരം മാനസികപീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുംഅംജത് അടൂർ എന്ന വ്യക്തി നിരന്തരം മറ്റൊരുവളുടെ ഭർത്താവിനെതട്ടിയെടുത്തവൾ എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളിലൂടെഅവഹേളിച്ചു കൊണ്ടിരുന്നു . ഇതേതുടർന്ന് ഡോക്ടർ ഷാനവാസ്വിഷയം വാർത്തയാക്കിയതിൽ സൈബർ ആക്രമണം നടത്തിയിരുന്നഫെക് ഐ ഡി കാലും അംജതിൻറെ സഹായത്തോടെ തന്റെഭർത്താവിന്റെ ആദ്യഭാര്യ ആയ ചങ്ങനാശേരി സ്വദേശിനിയുടെസഹായത്തോടെ ഇവരുടെ ഭർത്താവായ ഹാരിഷിനു അവിഹിതബന്ധങ്ങൾ ഉണ്ടെന്നും ഇയാൾ ഗുണ്ടയും ബ്ലേഡ് മാഫിയ തലവനുംപെൺവാണിഭ തലവനും ആണെന്ന് ഫോട്ടോ സഹിതം പോസ്റ്റുകൾ ഇട്ടുസാമൂഹിക മാധ്യമങ്ങളിൽ അപമാനിച്ചു . ഇതിൽ മാനസികമായിതകർന്ന ഇവർ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിക്കുകയുംകോട്ടയം എസ് പി ക്കു പരാതി നൽകുകയും , ഇതിൽ ഏറ്റുമാനൂർസ്റ്റേഷനിൽ അംജതിനെ പ്രതിയാക്കി മാർച്ചു മാസത്തിൽ 354 ഡി സെഷൻപ്രകാരം എഫ് ഐ ആർ ഇട്ടിട്ടുണ്ട് . അംജത് അടൂർ , ഷൈജു , അജോകുറ്റിക്കാൻ എന്നിവർ നിരന്തരമായി ഫിജോയെ ശല്യം ചെയ്തതിനെതുടർന്ന് 1421 / 2016 ആയി രണ്ടാമത്തെ എഫ് ഐ ആറും ഇട്ടിട്ടുണ്ടെന്നുഏറ്റുമാനൂർ എസ് ഐ പ്രശാന്ത് കുമാർ അറിയിച്ചു
തനിക്കെതിരെ കേസ് നല്കിയതറിഞ്ഞ അംജത് കുടുമ്പക്കാരെഫിജോയുടെ വീട്ടിലേക്കു അയച്ചു അനുരഞ്ചന ചർച്ച നടത്തി രമ്യതയിൽപിരിഞ്ഞു എന്ന് വരുത്തിത്തീർത്തു ഫേസ്‌ബുക്കിലെ ഫെക് ഐഡികളുമായി ചേർന്ന് രഹസ്യമായി അവർക്കു വിവരങ്ങൾ കൈമാറിവീണ്ടും പോസ്റ്റുകൾ ഇട്ടു തുടങ്ങി . പട്ടേരിസാമികൾ , പട്ടേരി സാമിജി , നരസിംഹം എൻ എം റായ് , രാജ്‌കുമാർ എ ഡി , രാജ്‌കുമാർ എ സി , രാജ്‌കുമാർ എ ബി , ഗംഗാമാടപ്പള്ളി , അമ്പിളിനായർ , മനീഷ പ്രകാശ്മനീഷ , കാലൻ എസ് എ , രാജവെമ്പാല കിംഗ് കോബ്ര , ഉദയപുരംസുൽത്താൻ , തുടങ്ങി 28 ഐ ഡികളിലോടെയാണ് ഫിജോക്കെതിരെപോസ്റ്റുകൾ ഇട്ടതു .
നരസിംഹം എൻ എം റായ് എന്ന ഐ ഡി യുടെ യഥാർത്ഥ ഉടമസ്ഥനായഷൈജു സുകുമാരൻ നാടാർ എന്ന വ്യക്തിയെ വിഡിയോ കാളിലൂടെകണ്ടു തിരിച്ചറിഞ്ഞ കോഴഞ്ചേരി സ്വദേശിനി ആയ ശ്രീജ എന്ന യുവതിഫിജോയെ സമീപിച്ചതോടെ നരസിംഹം എന്ന ഐ ഡിയിലൂടെഅപമാനിക്കപെട്ടവരുടെ മെസ്സഞ്ചർ ഗ്രൂപ് , വാട്ടസ്ആപ് ഗ്രൂപ്പുകൾഉണ്ടാക്കി നരസിംഹം എന്ന ഐ ടിയുടെ പിന്നിൽ ഉള്ളത് ആയ ഷൈജുവിനെക്കുറിച്ചു വിദേശത്തും നാട്ടിലും ഉള്ളവരുടെസഹായത്തോടെ അന്വേഷണം ആരംഭിച്ചു . വിദേശത്തെസുഹൃത്തുക്കളുടെ ശ്രമഫലമായി നരസിംഹം എന്ന ഐ ഡി ക്രിയേറ്റ്ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ കണ്ടെത്തി . ആ മൊബൈൽ നമ്പർസൗദിയിൽ ഹോട്ടൽ റിസപ്ഷ്യനിസ്റ് ആയി ജോലി ചെയ്തു വരുന്നതിരുവനന്തപുരം സ്വദേശി ആയ ഷൈജു സുകുമാരൻനാടാരുടേതാണെന്നു കണ്ടെത്തി.
നരസിംഹം എൻ എം റായ് എന്ന ഐ ഡിയിലൂടെ ഷൈജുഅപമാനിച്ചത് ഷാനവാസ് കേസിൽ ഇടപെട്ടവരെ ആണെന്ന്വ്യക്തമായി മനസിലാക്കിയതിലൂടെ ഈ വ്യക്തി ആർക്കുവേണ്ടിയാണു ഇ സൈബർ അറ്റാക്ക് നടത്തിയത് എന്ന് അന്വേഷണംആരംഭിച്ചു .തുടർന്ന് നരസിംഹത്തിന്റെ ഫേസ്ബുക് പോസ്റ്റുകളിൽസജീവ സാന്നിധ്യമായ ഡോക്റ്റർ ഷാനവാസ് ന്റെ ചാരിറ്റിപ്രാവ്ർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ച ആത്മ ചാരിറ്റബിൾട്രസ്റ്റിന്റെ അംഗമാവുകയുകയും, പിന്നീട് ഇതിൽ നിന്ന്തെറ്റിപ്പിരിയുകയും ചെയ്ത സുനില അമൻ എന്ന സ്ത്രീയുടെ ലാപ്ടോപ്പിൽ ബോസ് എന്ന പേരിൽ സേവ് ചെയ്ത നമ്പർ ഷൈജുവിന്റേത്ആണെന്ന് കണ്ടെത്തുകയും ആയിരുന്നു.
ഈ നമ്പർ സുനിലയുടെ ലാപ് ടോപ്പിൽ കണ്ട വ്യക്തി ഈ വിവരങ്ങൾ കോടതിയിൽ ബോധിപ്പിക്കാൻ തയ്യാർ ആണ് . തനിക്കു നമ്പർ കിട്ടിയ സാഹചര്യം തെളിവുകൾ അടക്കം അയാൾ കോടതിയിൽ നൽകുകയും ചെയ്യും . ഇപ്പോൾ വിദേശത്തു ആയ ഇയാൾ തിരിച്ചെത്തിയാൽ ഉടൻ ഈ നടപടികൾ ഉണ്ടാകും .
ഇത്രയും തെളിവുകളും മറ്റും ശേഖരിച്ച ശേഷം ഫിജോ പരാതിക്കാരി ആയി ഏപ്രിൽ 7 നു ഡി ജി പി സെൻകുമാറിനെ കണ്ടു വിശദമായ പരാതി സമർപ്പിക്കുക ആയിരുന്നു . സൈബർ അറ്റാക്ക് നടത്തുന്നവർക്ക് എതിരെ നടപടി , ഡോക്റ്റർ ഷാനവാസിന്റെ മരണം , ആത്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യകാലം മുതൽ ഉള്ള പ്രവർത്തനം എന്നിവ അന്വേഷിക്കുക , ഡോക്റ്റർ ഷാനവാസ് ജീവിച്ചിരുന്ന കാലം മുതൽ ഇപ്പോൾ വരെ വിവിധ അകൗണ്ടുകളിലൂടെ അദ്ദേഹത്തിന്റെ ചാരിറ്റിക്ക് വന്ന പണത്തിന്റെ കണക്കു , ഇത് വിനിയോഗിച്ചത് എങ്ങനെ ? എന്നിങ്ങനെ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ചു ആണ് പരാതി നൽകിയത് .
ഈ പരാതിയിൽ നരസിംഹം എൻ എം റായ് എന്ന ഐ ഡി ആണ് എന്ന് പറഞ്ഞു ഫിജോയുടെ ഫോണിൽ വിളിച്ചു അവരുടെ മുഖത്ത് ആസിഡ് ബൾബ് എറിയുമെന്നും അവരുടെ കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊല്ലുമെന്നും , സ്‌കൂളിൽ പോകുന്ന കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്നും, ഭീഷണിപ്പെടുത്തി . ഇവരുടെയും കുട്ടിയുടെയും ഷിനു മെൽവിൻ , ശ്രീവിജി എന്നീ സ്ത്രീകളുടെയും ഫോൺ നമ്പർ ഫോട്ടോ എന്നിവ സെയിൽ അറ്റ് തൗസാൻഡ് റുപ്പീസ് എന്ന ബാനർ അടിച്ചു ടോപ് എസ്കോര്ട് ബേബ്സ് , കോട്ടയം ഫീമെയിൽ എസ്കോര്ട്സ് , ബാംഗ്ലൂർ ഫീമെയിൽ എസ്കോര്ട്സ് , കൊച്ചി ഫീമെയിൽ എസ്കോര്ട്സ് , തുടങ്ങി 20 ഓളം സെക്സ് സൈറ്റുകളിൽ കയറ്റിവിട്ടു താനും , പട്ടേരിസാമികൾ എന്ന ഐ ഡി യും ചേർന്നാണ് എന്ന് ഇയാൾ തന്നെ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു . അതിനു ശേഷം 900 ൽ അധികം ഫോൺ കാളുകൾ ആണ് റേറ്റ് എത്ര എന്ന് ചോദിച്ചു എത്തിയത് .
ഇതേ തുടർന്ന് ഈ രണ്ടു ഐ ഡി കളുടെയും ഇൻബോക്സിൽ താനും ഭർത്താവും ചേർന്ന് പച്ചത്തെറി വിളിച്ചിരുന്നു അത് മാത്രമാണ് ഇവർക്ക് തനിക്കെതിരെ പറയാൻ ഉള്ളത് .
എന്നീ വിവരങ്ങളും വിശദമായി പറഞ്ഞിട്ടുണ്ട് . ഈ പരാതി സി ബി സി ഐ ഡി യുടെ അന്വേഷണത്തിൽ ഇപ്പോൾ ഐ ജി ബൽറാം കുമാർ ഉപാധ്യയുടെ കീഴിൽ ആണുള്ളത് .
നരസിംഹം എൻ എം റായ് എന്ന ഐ ഡി ഷൈജു ആണെന്ന് കാണിച്ചു ഷിനു മെൽവിൻ നൽകിയ പരാതി ,നരസിംഹം എൻ എം റായ് എന്ന ഐ ഡി യുടെ വിഡിയോ കാളിലൂടെ ഷൈജുവിനെ കണ്ട ശ്രീജ , ഫ്‌ളവേഴ്‌സ് ചാനെൽ ശേഷം പ്രോഗ്രാമിലൂടെ ഷാനവാസിന്റെ മരണത്തിന്റെ ദുരൂഹത പൊതു മധ്യത്തിൽ എത്തിച്ചതിനെ തുടർന്ന് അവരുടെ പേജിൽ ഷൈജു വും കൂട്ടാളികളും നടത്തിയ തെറിവിളി , ചാനലിന്റെ ഓഫിസ് നമ്പറിൽ വിളിച്ചു ഷൈജു ഭീഷണിപെടുത്തി എന്ന പരാതി എന്നിവ ഐ ജി ശ്രീജിത്തിന്റെ അന്വേഷണത്തിലും ആണ് ഉണ്ടായിരുന്നത് .ഇതേതുടർന്ന് ഷൈജുവിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇടാൻ ഐ ജി യുടെ ഓർഡർ ഉണ്ടായിരുന്നു . ഇതിനു വേണ്ടി ഷൈജുവിന്റെ വീട് റെയിഡ് നടത്തി പാസ് പോർട്ട് ഡീറ്റയിൽസ് പിടിച്ചെടുത്ത സൈബർ സ്റ്റേഷൻ സി ഐ ഷൈജുവിന് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇയാളുടെ കുടുംബത്തെ അറിയിച്ചിരുന്നു . ഇതേതുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് വന്നാൽ തന്റെ വിദേശ വാസം അവസാനിക്കും എന്നുറപ്പുള്ള ഷൈജു നാലുമാസത്തെ ലീവ് എടുത്തു നാട്ടിലേക്ക് മടങ്ങുക ആയിരുന്നു . ഒക്റ്റോബർ അഞ്ചിന് നാട്ടിലെത്തിയ ഇയാൾ ഇടുക്കിയിൽ അജൊകുട്ടിക്കാൻ ന്റെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞു . തുടർന്ന് ഷൈജുവിന്റെ അളിയൻ അയർക്കുന്നം സ്വദേശി ആയ സുധീഷിന്റെ സഹായത്തോടെ അയർക്കുന്നതും അജോയുടെ സഹായത്തോടെ പരാതിക്കാരിയുടെ വീടിനു സമീപത്തും , കോട്ടയം കോടിമത റസ്റ്റ് ഹോസ്സിലും തമ്പടിച്ചു . ഈ കാലയളവിൽ അജോ കുറ്റിക്കാൻ ന്റെ സഹായത്തോടെ പരാതിക്കാരിയായ ഫിജോ ഹാരിസിന്റെ ഭർത്താവിന്റെ അനിയൻ ആയ ബാബുമോൻ എന്ന ഹാറൂണിന്റെ കണ്ടെത്തി ഇയാളുടെ സഹായത്തോടെ ഇവരെ അപായപ്പെടുത്താൻ ഉള്ള നീക്കം ആരംഭിച്ചു .
ഈ സമയം അജോ കുട്ടിക്കന്റെ മൊബൈലിൽ നിന്ന് ഷൈജു തന്റെ സുഹൃത്തായ പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും ഈ പെൺകുട്ടി ഷൈജു വിളിച്ച മൊബൈൽ നമ്പർ ഫിജോക്ക് കൈമാറുകയും ആയിരുന്നു .ഈ വിവരം ഫിജോ സൈബർ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഷൈജു കോടിമത , ഏറ്റുമാനൂർ പൂവത്തും മൂട് ഭാഗത്തു കഴിയുന്നതായി സൈബർ പോലീസ് ഏറ്റുമാനൂർ എസ് ഐ യെ അറിയിക്കുക ആയിരുന്നു . നാട്ടിൽ എത്തിയാൽ ഉടൻ ഫിജോയെ അപായപ്പെടുത്തും, എന്ന് ഷൈജു പലതവണ നേടി കാളിലൂടെ ഇവരെ വിളിച്ചു പറഞ്ഞിട്ടുള്ളത് ആണ് . തന്റെ ജീവന് അപകടമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഏറ്റുമാനൂർ കോട്ടയം പ്രദേശത്തെ ഹോട്ടലുകളിൽ അജോയുടെയും , ഷൈജുവിന്റെയും ഫോട്ടോ കാണിച്ചു ഫിജോയും ഭർത്താവും തിരഞ്ഞെത്തിയത് . കോടിമത റസ്റ്റ് ഹവ്‌സിൽ ഉണ്ടായിരുന്ന അജോയെയും ,ഷൈജുവിനെയും ഇവിടുത്തെ മാനേജർ തിരിച്ചറിഞ്ഞതോടെ ഇവർ പത്തനം തിട്ട റസ്റ്റ് ഹവസിലേക്കു പോയതായും മാനേജർ പറഞ്ഞു . തുടർന്ന് പത്തനംതിട്ട റസ്റ്റ് ഹവസിലും മറ്റും ഇവരെ അന്വേഷിച്ചു എങ്കിലും കണ്ടെത്തിയില്ല . അവിടെ നിന്ന് റിങ് റോഡിലൂടെ ഫിജോയും ഭർത്താവും റാന്നിയിലേക്കു മടങ്ങുമ്പോൾ ആണ് ഷൈജുവും അളിയൻ സുധീഷും , അജോയും അടൂർ സ്വദേശി ആയ അംജതും അടങ്ങുന്ന സംഘത്തെ കാണുന്നത് . വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരുന്ന ഫിജോയെ തിരിച്ചറിഞ്ഞ ഷൈജു അയാൾ സഞ്ചരിച്ചിരുന്ന വാഹനമായ സൈലോ കാറിൽ പിന്തുടരാൻ കാർ തിരിക്കുമ്പോൾ ആണ് ഷൈജുവിന്റെ വാഹനം തിരിച്ചറിഞ്ഞ ഫിജോയുടെ ഡ്രൈവർ വണ്ടിക്കു കുറുകെ നിർത്തി ഇവരെ തടഞ്ഞത് . കാർ തടഞ്ഞതോടെ ഫിജോ യെ വേശ്യ എന്ന് വിളിച്ചു അസഭ്യം പറഞ്ഞ അംജത് , ഷൈജു എന്നിവരെ തിരിച്ചും ചീത്ത വിളിക്കുകയും പോലീസ് വരുന്നത് വരെ പോകാൻ പാടില്ല എന്ന് പറഞ്ഞു വഴിയിൽ തടയുകയും , അവരുടെ വാഹനത്തിന്റെ താക്കോൽ ഊരുകയും ആയിരുന്നു . ആ സമയം അന്വേഷണ ഉദ്യോഗസ്ഥൻ ആയ ഐ ജി ശ്രീജിത്തിനെ ഫോണിൽ വിളിച്ചു .തുടർന്ന് ഐ ജി യുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട എസ് പി ഹരിശങ്കർ പറഞ്ഞിട്ടാണ് ഷൈജുവിനെയും മറ്റും പത്തനം തിട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത് . സ്റ്റേഷനിൽ എത്തിക്കുമ്പോൾ വരെ യാതൊരു കുഴപ്പവും ഇല്ലാതിരുന്ന ഷൈജുവിന്റെ അളിയൻ സുധീഷ് പ്രതിയെ ഒളിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് പിടിയിലാകും എന്ന് മനസിലാക്കി സ്റ്റേഷനിൽ നിന്ന് കടന്നു കളയുക ആയിരുന്നു .സ്റ്റേഷന്റെ അകത്തു പോലീസ് കസേര ഇട്ടു ഇരുത്തിയിരുന്ന ഷൈജുവും മറ്റും, പോലീസിന്റെ കേൾക്കെ ഫിജോയെയും മറ്റും അസഭ്യം പറഞ്ഞത് ആയും , ഏറ്റുമാനൂർ , തിരുവനന്തപുരം എന്നിവിടങ്ങളിലെ കേസുകളിൽ പ്രതികൾ ആണ് എന്ന് അതാതു സ്റ്റേഷനിൽ നിന്ന് കൃത്യമായ വിവരം ലഭിച്ചതോടെ ഇവരെ ലോക്കപ്പിലേക്കു മാറ്റുക ആയിരുന്നു എന്നും പത്തനം തിട്ട എസ് ഐ പുഷ്പകുമാർ പറഞ്ഞു . നിരപരാധി ആയ തന്നെ തന്റെ ഭർത്താവിന്റെ ആദ്യഭാര്യയുടെ നിർദേശപ്രകാരം സോഷ്യൽമീഡിയയിലൂടെ അപമാനിച്ചു കുടുംബ ജീവിതം തകർക്കാൻ ശ്രമിച്ച അംജത് അടൂർ , കെ പി യോഹന്നാനെ കുറിച്ച് വാർത്ത ചെയ്തു എന്ന പേരിൽ മംഗളം ദിനപത്രത്തിന്റെ പത്തനംതിട്ട റിപ്പോർട്ടർ വൈശാഖൻ ഗോപിയുടെ നിർദ്ദേശപ്രകാരം , സോഷ്യൽമീഡിയയിലൂടെ തന്റെ പത്രാധിപസ്ഥാനം വ്യാജമാണെന്നും പത്രത്തിന് ലൈസൻസ് ഇല്ലന്നും പ്രചരിപ്പിച്ചു വ്യക്തിഹത്യ പോസ്റ്റുൽ ഇട്ടു , പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയ ബ്ളാക് മെയിൽ മുഖ്യ തൊഴിലാക്കിയ അജൊകുട്ടിക്കാൻ , ഷാനവാസിന്റെ മരണത്തിലെ ദുരൂഹത പറയുന്നവരെ കടന്നാക്രമിക്കാൻ സൈബർ കൊട്ടേഷൻ എടുത്ത ഷൈജു എന്നിവർ ഒന്നിച്ചു ചേർന്ന് അവരുടേത് ആയ വ്യക്തി വൈരാഗ്യങ്ങൾ തീർത്തു തന്നെ ഇല്ലാതാക്കി ഷാനവാസ് കേസിൽ നിന്നും പിന്മാറ്റുൿ , അനീതിക്കെതിരെ ആഞ്ഞടിക്കുന്ന തന്റെ പത്രം ഇല്ലാതാക്കുക , തന്നെ സമൂഹ മധ്യതിൽ നാണം കെടുത്തി കുടുംബ ജീവിതം തകർക്കുക . എന്നീ ഉദ്ദേശങ്ങളോട്ട് ആണ് ഇവർ തന്നെ പിന്തുടർന്ന് വേട്ടയാടുന്നത് എന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഷാനവാസിന്റെ കേസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു വന്നവർ സാമൂഹികമാധ്യമങ്ങളിലൂടെ പണപ്പിരിവ് നടത്തി എന്ന വാർത്ത ഇട്ടു തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച മറുനാടൻ മലയാളിയുടെ നിലപാടുകളെ ചോദ്യം ചെയ്ത തന്നെ അപമാനിക്കുന്നതിനു തക്കം നോക്കിയിരുന്ന മറുനാടന്റെ എഡിറ്റർ ആയ ഷാജൻ സ്കറിയ വ്യാജവാർത്തകൾ ആണ് തനിക്കെതിരെ പടച്ചു വിട്ടത് . ഇന്നുവരെ ഒരു കേസിലും പ്രതി അല്ലാത്ത തന്റെ ഭർത്താവായ ഹാരിഷിനെ ഗുണ്ടാനേതാവായി ചിത്രീകരിച്ചും , തങ്ങൾ മൂന്നു വാഹനങ്ങളിൽ ഗുണ്ടകളെയും കൊണ്ടെത്തി ആണ് ആക്രമിച്ചതെന്ന് പച്ചക്കള്ളം പറഞ്ഞും , ബാറ്ററി വയർ കൊണ്ട് മർദിച്ചെന്നും , അടിയേറ്റു അവശനായ സുധീഷിന്റെ നില ഗുരുതരമാണെന്ന് പ്രചരിപ്പിച്ചും , എന്റെ പരാതി വ്യാജമാണെന്നും , പരാതിക്കു തെളിവില്ലെന്ന് സ്വയം കോടതി ആയി പ്രഖ്യാപിച്ചു ഷാജൻ സ്കറിയ സമർഥിക്കുക ആരുന്നു .
എന്നാൽ ഷാജൻ സ്‌കറിയയുടെ വാദങ്ങൾ കള്ളം ആണെന്നും , തൻ ശരിയല്ല മോശം സ്ത്രീ ആണ് എന്ന് ഇയാൾ തന്റെ പല സുഹൃത്തുക്കൾക്കും ഈ വിഷയം ഉണ്ടാകുന്നതിനു മുൻപായച്ച മെസ്സേജ് സ്‌ക്രീൻ ഷോട്ടുകൾ പരിശോധിച്ചാൽ ഇയാളുടെ വ്യക്തി വിരോധം തീർക്കാൻ ആണ് ഈ സംഭവം വളച്ചൊടിച്ചത് എന്നും വ്യക്തമാകുമെന്നും പറഞ്ഞ ഫിജോ മറുനാടൻ മലയാളി എഴുതിയ എല്ലാ വാദങ്ങളെയും ഖണ്ഡിക്കാൻ ഉള്ള ഓഡിയോ വിഡിയോ ദൃശ്യങ്ങളും ആയാണ് മാധ്യമങ്ങളെ കണ്ടത് . താനടങ്ങുന്ന മാഫിയ ലൈംഗീക ദുരുപയോഗം ചെയ്തു എന്ന് പറയപ്പെടുന്ന പെൺകുട്ടിയുടെ അമ്മയുടെയും , പഞ്ചായത്തു മെമ്പറുടെയും ഫിജോ തങ്ങൾക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും വൈശാഖൻ ഗോപി ഫിജോയെ കേസിൽ കുടുക്കണം എന്ന്എ ആവശ്യപ്പെട്ടു എന്നും , ഈ പെൺകുട്ടിയുടെ വിഷയത്തിൽ ഷൈജു വിനു വേണ്ടി ഫിജോക്കെതിരെ മറുനാടൻ മലയാളി , മംഗളം എന്നിവർ എഴുതിയ വസ്തുതകൾ നീക്കം ചെയ്യണമെന്നും മറ്റും ഇവർ ആവശ്യപ്പെട്ടു എന്നതിന്റെ ഓഡിയോ ക്ലിപ്പുകളും ഇതിൽ ഉണ്ട് .ധനമന്ത്രി തോമസ് ഐസക് , മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തേഴത്തിനു കേസ് നമ്പറും മറ്റും നൽകി ഫിജോ പരാതിപെടുന്നതിന്റെ ദൃശ്യങ്ങൾ , ഫിജോക്കെതിരെ അജോ കുറ്റിക്കാൻ അംജത് എന്നിവർ നടത്തിയ ഗൂഡാലോചനയുടെ സ്‌ക്രീൻ ഷോട്ടുകൾ , ഓഡിയോ ക്ലിപ്പുകൾ എന്നിവയും ഇവയിൽ പെടും ..
വരും ദിവസങ്ങളിൽ ഡൽഹിയിലെത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ , വനിതാ കമ്മീഷൻ ഉൾപ്പടെയുള്ള അധികാര കേന്ദ്രങ്ങളിൽ പരാതി നൽകുമെന്നും , തനിക്കു നീതി കിട്ടും വരെ നിയമസംവിധാനങ്ങളിലെ പോരാട്ടം തുടരുമെന്നും പറഞ്ഞ ഇവർ ഷാനവാസിന്റെ മരണത്തിനു പിന്നിൽ ഉണ്ട് എന്ന് പറയപ്പെടുന്ന കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരുടെ പേരും വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
Comments
comments