
രഞ്ജിനി സുകുമാരന്‍.
കുട്ടിയെ അംഗനവാടിയിലാക്കാന് പോയ ഗള്‍ഫുകാരന്റെ ഭാര്യ തിരിച്ചെത്താതെ ഒളിച്ചോടിയത്രേ …!
ഫെയ്സ് ബുക്കിലെ സദാചാരപോലീസുകാര്‍ പേരും വയസും അഡ്രസുമൊക്കെ വെച്ച് പുകിലു പിടിച്ച അന്വേഷണത്തിലാണ്.
ഈ ഗള്ഫുകാരന് എന്നാല്‍ പ്രത്യേക ജീവി വല്ലതുമാണോ ഇത്ര ആഘോഷിയ്ക്കാന്‍ ?
നാട്ടിലുള്ള ആരുടെയും ഭാര്യമാര്‍ ഒളിച്ചോടുന്നില്ലേ …?
അല്ല…ഈ ഭാര്യമാര്‍ മാത്രമാണോ ഒളിച്ചോടുന്നത് ?
ഭര്ത്താക്കന്മാര് ഭാര്യേം കുട്ടികളേം ഉപേഷിച്ച് കടന്നു കളയാറേയില്ലേ …?
അവരുടെയെല്ലാം പേരും ഫോട്ടോയും അഡ്രസും വെച്ച് സദാചാരപോലീസുകാര്‍ കണ്ടു പിടിയ്ക്കാറുണ്ടോ …?
ഈ സംഭവത്തിലെ പ്രതിയായ ഭാര്യയുടെ വയസ് വെറും 21. അംഗനവാടിയില്‍ പഠിയ്ക്കുന്ന കുട്ടിയുണ്ട്. അപ്പോള്‍ എത്രാമത്തെ വയസിലാണ് അവളെ നിങ്ങള്‍ ഒരു ഭാര്യയാക്കിയത് ?
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ പക്വതയില്ലാത്ത പ്രായത്തില്‍ കെട്ടിച്ചു വിട്ടിട്ട് ഇപ്പോള്‍ നിങ്ങള്ക്കെങ്ങനെയവളെ കുറ്റപ്പെടുത്താന്‍ കഴിയും ? നിങ്ങള്‍ക്ക് (സമൂഹം ) വേണ്ടത് അറിവും പക്വതയുമുള്ള ഭാര്യയെ അല്ല. ഒരു കിളുന്തു പെണ്ണിനെയാണ്.
കെട്ടിക്കഴിഞ്ഞ് അകലേയ്ക്ക് ഭര്‍ത്താവ് യാത്രയായി. അങ്ങനെ ഭര്‍ത്താവിന്റെ ശ്രദ്ധയോ സാമിപ്യമോ ഇല്ലാതിരുന്ന കിളുന്ത് ഭാര്യ മറ്റാരുടേയോ സ്നേഹത്തില്‍ മയങ്ങി ആരുടെയെങ്കിലും കൂടെ പോയതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ തന്നെ ഒരേ ഒരു വ്യക്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതാവസാനം വരെ ഒരേയാളെ തന്നെ പ്രണയിക്കുന്ന ആരെങ്കിലുമുണ്ടോ ? ഇടയ്ക്കൊക്കെ ചിലരോട് ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം. പ്രത്യേകിച്ച് കൗമാരത്തില്‍ കല്ല്യാണം കഴിച്ച പക്വതയില്ലാത്ത ഒരാള്‍ക്ക് ഭര്‍ത്താവിന്റെ സാമിപ്യമില്ലാത്തപ്പോള് മറ്റൊരിടത്തേയ്ക്ക് മനസു ചാഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ക്കും സദാചാരക്കാരും വാര്‍ത്ത ഷെയര്‍ ചെയ്ത് ചെയ്ത് ആഘോഷമാക്കുന്നു. ഗള്‍ഫുകാരുടെ ഭാര്യമാരെല്ലാം ഇങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാനാണോ അതോ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്ത്താക്കന്മാര് ഭാര്യമാരെ സംശയിച്ച് തുടങ്ങാന്‍ വേണ്ടിയോ …? എന്തായാലും ഒരു രസം. സ്വന്തം പെങ്ങള് ആണ് ഇത് ചെയ്തതെങ്കില്‍ ഫെയ്സ് ബുക്കില്‍ പേരും നാളും കൊടുത്ത് ഷെയര്‍ ചെയ്യുമോ …?
ഒരു സ്ത്രീയെന്ന നിലയില്‍ എല്ലാ പുരുഷന്മാരോടും ഞാന്‍ പറയുന്നു
1. ഏതൊരു സ്ത്രീയ്ക്കും ഏറ്റവും ആവശ്യം പണമോ ഫിസിക്കല്‍ റിലേഷനോ അല്ല. അതിലുമേറെ പെണ്ണിനു വേണ്ടത് നിങ്ങളുടെ കെയറിങ്ങ് ആണ്.
ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും ആണവകരാറിനെ കുറിച്ചും പുലി മുരുകന് സിനിമയെക്കുറിച്ചും നിങ്ങളോടു സംസാരിയ്ക്കാനല്ല ഒരു കാമുകിയും ഭാര്യയും ആഗ്രഹിയ്ക്കുന്നത്. അതിലുമപരി
അടുക്കളയിലെയും അയല്പക്കത്തെയും അവളുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പങ്കുവെയ്ക്കാനാണ് അവളാഗ്രഹിയ്ക്കുന്നത്. അത് ക്ഷമയോടെ കേള്‍ക്കാനും അവളാഗ്രഹിയ്ക്കുന്ന ശ്രദ്ധയും പ്രാധാന്യവും കൊടുക്കാന്‍ ശ്രമിയ്ക്കുക.
സ്ത്രീകള്‍ക്കു നാക്കിനെ നിയന്ത്രിക്കാനാവില്ല എന്നത് തികച്ചും സത്യമാണ്. ഓരോ ദിവസവും ഒരായിരം കാര്യങ്ങളായിരിക്കും അവള് പങ്കു വെയ്ക്കാനാഗ്രഹിയ്ക്കുന്നത്. പണത്തേക്കാളും സമ്പത്തിനെയുംകാള് വലുത് പ്രീയപ്പെട്ടവരുടെ സ്നേഹവും കെയറിങ്ങും ആണ്. ആ സ്നേഹം പിശുക്കന്റെ ക്ളാവു പിടിച്ച നാണയ ശേഖരം പോലെ മനസിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല. പ്രകടിപ്പിയ്ക്കുക തന്നെ വേണം. ഇതൊന്നും ചെയ്യാത്ത ഒരു ഭര്‍ത്താവിനെയോ കാമുകനെയൊ വിട്ടിട്ട് ഒരു പെണ്ണ് മറ്റൊരാള്‍ സ്നേഹം പ്രകടിപ്പിയ്ക്കുമ്പോള്‍ അതില്‍ വീണു പോയാല്‍ തെറ്റു പറയാനൊക്കുമോ ?
2. സ്ത്രീകളോടു പറയട്ടെ …
നിങ്ങള്‍ക്കു കല്ല്യാണം കഴിയ്ക്കാനുള്ള പക്വതയായെന്ന് സ്വയം തോന്നുമ്പോള്‍ മാത്രം അതിനിറങ്ങുക. കല്ല്യാണം കുട്ടിക്കളിയല്ലല്ലോ. ചെറുപ്പത്തില്‍ തന്നെ വീട്ടുകാര്‍ നിര്ബന്ധിയ്ക്കുന്നുവെങ്കില് നാട്ടിലെ പഞ്ചായത്തിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക. അല്ലാതെ പ്രതികരിയ്ക്കാതിരുന്നിട്ട് മറ്റൊരാളുടെ ജീവിതം കുളം തോണ്ടരുത്.
ഭര്‍ത്താവ് വിദേശത്ത് ആണെങ്കില്‍ കുടുംബ കാര്യങ്ങളൊക്കെ ഭാര്യ നോക്കേണ്ടി വരും. അതിനുള്ള കഴിവുണ്ടേല്‍ മാത്രം വിദേശത്തുള്ളവരെ കല്ല്യാണം കഴിയ്ക്കുക. എപ്പോഴും ഭര്‍ത്താവ് അടുത്ത് വേണമെന്നുള്ളവര്‍ വിദേശത്തുളളവരെ കല്ല്യാണം കഴിച്ചിട്ട് മാനസികമായും ശാരീരികമായും വഞ്ചിക്കുന്നതിലും നല്ലത് നാട്ടിലുള്ള കൂലിപ്പണിക്കാരനെ കെട്ടുന്നതല്ലേ ?
3. ഫെയ്സ് ബുക്കില്‍ ആങ്ങളമാരും സദാചാര പോലീസുകാരും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനു മുന്‍പായി ഒരു നിമിഷം ആലോചിക്കുക , സ്വന്തം ഭാര്യയോ പെങ്ങളോ ആണ് ഇങ്ങനെ ഒളിച്ചോടിയതെങ്കീല് പേരും ഫോട്ടോയും വെച്ച് ഷെയര്‍ ചെയ്യുമോ ? അതോ നാലാളറിയാതെ പിടിച്ചു കൊണ്ടു വന്ന് വീട്ടിനുള്ളിലിരുത്തുമോ ?
4. എല്ലാവരോടും കൂടി പറയട്ടെ …
കാമുകനായാലും കാമുകി ആയാലും ഭര്‍ത്താവ് ആയാലും ഭാര്യ ആയാലും
നിങ്ങളെ ഉപേഷിച്ച് മറ്റൊരാളുടെ കൂടെ പോയത് ആരായാലും പോയ വഴി പോട്ടെന്ന് വെയ്ക്കുക. എന്തിന് കാലുപിടിച്ച് അന്വേഷിച്ച് പുറകേ പോകണം ? നിങ്ങളോടു സ്നേഹവും ആത്മാര്‍ത്ഥതയുമുള്ളവര്‍ ഏത് ഐശ്വര്യ റായിയും ഷാരുഖാനും വന്നെന്ന് പറഞ്ഞാലും നിങ്ങളെ മറന്ന് പിറകേ പോകില്ല.
അതുകൊണ്ട് ഒളിച്ചോടിയവരെ പിടിച്ച് കൊണ്ട് വന്ന് സ്വയം അപഹാസ്യരാകാതെ നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിയ്ക്കുന്നവരുടെയൊപ്പം ജീവിയ്ക്കൂ…പങ്കാളിയുമായ് ഒത്തു പോകാന്‍ പറ്റില്ലയെങ്കില്‍ വിവാഹമോചനം നേടുക എന്നതാണ് ഒളിച്ചോട്ടത്തിനെക്കാള് അന്തസ്.
സ്നേഹവും ആത്മാര്‍ത്ഥതയും പണം കൊടുത്ത് വാങ്ങാനാവില്ല …മനസ്സറിഞ്ഞ് തരേണ്ടത് തന്നെയാണ്….!
Comments
comments