കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരണപ്പെട്ടു.

0
1572

ജയന്‍ കോന്നി.

കുവൈത്ത്:  ഇന്ന് രാവിലെ മംഗഫ് ബ്ലോക്ക് നാലിൽ താമസിക്കുന്ന മലയാളി യുവാവ് കെട്ടിടത്തിലെ ലിഫ്‌റ്റിൽ കയറുന്നതിടെ അപകടത്തിൽ പെട്ട് മരണപ്പെട്ടു.
കൊല്ലം കടക്കൽ സ്വദേശി നവാസ് (34 ) എന്ന യുവാവിനാണ്‌ ദാരുണമായ അന്ത്യമുണ്ടായത്. ലിഫ്റ്റിൽ കയറുമ്പോൾ അതിന്റെ പ്ലാറ്റഫോം ഇല്ലാതിരുന്നത് ശ്രദ്ധിക്കാതെ കയറിയ യുവാവ് നേരെ താഴേക്കു വീഴുകയും ലിഫ്റ്റ് വന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ വന്നിടിക്കുകയും ആയിരുന്നു എന്നാണ് കിട്ടിയ വിവരം.
മൃതദേഹം ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നറിയുന്നു. അഞ്ചൽ സെന്റ് ജോർജ്ജ് സ്കൂൾ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു . ദയവായി എല്ലാവരും ലിഫ്റ്റിൽ കയറുന്നതിനു മുമ്പേ ശ്രദ്ധിക്കുക. ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ വാതില്‍ തുറന്ന ഉടനെ ചാടിക്കയറാതെ വളരെ ശ്രദ്ധിച്ച് കയറുക.

Share This:

Comments

comments