അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ചൂടേറിയ സംവാദം.

0
1893

റെവ് ഫാദര്‍ ജോണ്‍സണ്‍ പുഞ്ചക്കോണം.

കണക്ടിക്കട്ട്: അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത സംവാദം ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വിനി നായര്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ജയ്ഹിന്ദ് ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എഎസ് ഇന്ദുകുമാര്‍, റിപ്പോര്‍ട്ടര്‍ ടിവി എംഡി എം.വി. നികേഷ് കുമാര്‍, കര്‍ണാടക മുന്‍ മന്ത്രി ജെ.അലക്‌സാണ്ടര്‍ ഐഎഎസ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
അമേരിക്കന്‍ മലയാളികള്‍ നാട്ടില്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ചയായി. നാട്ടിലെ പ്രോപ്പര്‍ട്ടി, സ്വത്തുസംബന്ധിച്ച വിഷയങ്ങള്‍, മാതാപിതാക്കളെ നോക്കാനില്ലാത്ത അവസ്ഥ തുടങ്ങി നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ മലയാളികള്‍ക്ക് നാട്ടില്‍ വോട്ടില്ലാത്തതാണ് പലതരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇടവരുത്തുന്നതെന്ന് ജെ.എസ് ഇന്ദുകുമാര്‍ പറഞ്ഞു. ഗള്‍ഫ് മലയാളികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് അവര്‍ക്ക് നാട്ടില്‍ വോട്ടുള്ളതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ മലയാളികളെയും ഗള്‍ഫ് മലയാളികളെയും രണ്ടുതരത്തിലാണ് കാണുന്നതെന്ന് ജെ. അലക്‌സാണ്ടര്‍ പറഞ്ഞു. പോളിറ്റിക്കല്‍ ഫേസ് ഉണ്ടാക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കന്‍ കുടിയേറ്റക്കാരെ ആവശ്യമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്ന് എം.വി. നികേഷ് കുമാര്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന്  പി.ടി. ചാക്കോ പറഞ്ഞു.

Share This:

Comments

comments