സർക്കാർ ആശുപത്രി.

0
1454

ദീപ മനോജ്‌.

സർക്കാർ ആസ്പത്രി … സ്ഥലം സഫ്‌റ്റർജംഗ് ഹോസ്പിറ്റൽ.. ഏതാണ്ട് രണ്ടു മാസമായി ന്യൂറോ സർജനെ കാണാനും അവന്റെ അമ്മയുടെ ഓപ്പറേഷൻ തീയതി ഫിക്സ് ചെയ്യാനുമായിരുന്നു അവൻ എല്ലാ ചൊവ്വയിലും ശനിയിലും അവിടെ കയറി ഇറങ്ങിയത്… ഇതൊരു കീറാമുട്ടി ആയി തോന്നിയതിനാലാവാം അവൻ എന്നെ വിളിച്ചു സഹായം അപേക്ഷിച്ചു.. ഈ പയ്യൻ എന്റെ ഓഫീസിൽ വർക്ക് ചെയ്തിരുന്ന രൂപേഷ് എന്ന പയ്യനായിരുന്നു..
രൂപേഷും അവന്റെ ചേട്ടൻ മുകേഷ് ഉം അവരുടെ അമ്മയെ വിദഗ്‌ദ്ധ ചികിത്സക്കായി സ്വദേശമായ ബീഹാറിൽ നിന്നും കൊണ്ടുവന്നതാണ്.. മാസങ്ങൾ കഴിഞ്ഞിട്ടും ചികിത്സക്ക് ഒരു പുരോഗമനമോ വേദനക്ക് ശമനമോ കാണാതെ വന്നപ്പോളാണ് എന്നെ വിളിച്ചു കാര്യം പറഞ്ഞത്. ഏതായാലും ഒരു കൈ നോക്കാമെന്നായി ഞാൻ.. അതിരാവിലെ അവരുടെ ഒപ്പം ഞാനും ഹോസ്പിറ്റലിൽ ചെന്ന്.. ചീട്ടെടുത്തു .. ഡോക്ടറുടെ മുറിക്കു മുൻപിൽ അക്ഷമയോടെ പേര് വിളിക്കുന്നതും കാത്തു ഞാൻ ഇരുന്നു.
ഏതാണ്ട് 100 0 അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ അവിടെ തടിച്ചു കൂടിയിരിക്കുന്നു. 4 ഡോക്ടര്‍മാര്‍ ആണ് അവിടെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുന്നത്… ഓരോ രോഗികളുമായി ഒരു പറ്റം ആൾക്കാർ ചർച്ചകൾ നടത്തുന്നതും എന്തൊക്കെയോ വിലപേശലുകൾ നടത്തുന്നതും ….പറഞ്ഞു ഉറപ്പിക്കുന്നതുമായ കാഴ്ച. ഞാൻ വളരെ ആകാംഷയോടെ ആ ഓരോ ഗാംഗ് നോടും ചേർന്ന് നിന്ന്..അവർ പറയുന്നത് കേൾക്കാൻ ശ്രെമിച്ചു ..
ഓപ്പറേഷൻ ന്റെ തീയതിയും തുകയും ഫിക്സ് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലായി… പിന്നീട് ഞാൻ അവരെ ഓരോരുത്തരെയും കാണാൻ ശ്രെമിച്ചു …. അവർ ആരാണെന്നു അവരോടു തിരക്കി.. ശരിക്കും ഞാൻ തന്നെ പതറി .. അവരെല്ലാവരും ഓരോ മെഡിക്കൽ റെപ്രെസെന്ററ്റീവ്സ് മാത്രമായിരുന്നു. പക്ഷെ അവരാണ് തീയതിയും ഓപ്പറേഷന്‍റെ ചിലവും തീരുമാനിക്കുന്നവർ. അവരുടെ ഒക്കെ ഓരോ ഫോട്ടോയും ഞാൻ എടുക്കാൻ മറന്നില്ല.
ഇനി കാര്യത്തിലേക്കു കടക്കാം… നിങ്ങള്ക്ക് മനസ്സിലായില്ല അല്ലെ? സർക്കാർ ചികിത്സ സൗജന്യമെന്നാണല്ലോ വെപ്പ്. പക്ഷെ രോഗികൂടെ ചീട്ടു വിളിക്കുന്നതും ഡോക്ടറിന്റെ മുറിയിലും പരിപൂർണ്ണ അധികാരവുമുള്ള ഡോക്ടറിന്‍റെ ബിനാമി ആണ് ഈ റെപ്പ് നട്ടെല്ലിനും …. അല്ലെങ്കിൽ പൊട്ടലും ചീറ്റലുമൊക്കെ ആയി എത്തുന്ന പാവപ്പെട്ടവനോട് സർജറി സമയത്തു ഉപയോഗിക്കുന്ന കമ്പിയുടെയും ആണിയുടെയും ക്വാളിറ്റി യെക്കുറിച്ചു വാതോരാതെ പറഞ്ഞു വിദേശ നിർമ്മിത ഇറക്കുമതി സാധനങ്ങളുടെ പേര് പറഞ്ഞു കുത്തി തുര ക്കുന്ന വമ്പൻ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് സാരം .
ഞാൻ ഈ മെഡിക്കൽ റേപ് നോട് ചോദിച്ചു… നിന്റെ ശമ്പളം ഇവിടെ നിന്നാണോ കിട്ടുന്നത്… എന്തൊരു ആത്മാർത്ഥതയാ നിന്റെ ജോലിയിൽ എന്ന്.. എന്റെ ചോദ്യത്തിന്റെ അർഥം മനസ്സിലായിട്ടാവാം… അവൻ തന്റെ സഹ റെപ് മാരെ വിളിച്ചു ചായ കുടിക്കാൻ പോയി… അതിലേറെ രസം… മറ്റുള്ളവരെ ഏറെആകര്ഷിക്കത്തക്ക വിധം വടിവൊത്ത മേനി അഴക് പുറത്തു കാണിക്കത്തക്ക വിധം ചമഞ്ഞു ചാരി ഒരു തരുണീമണിയും ആ ഗ്രൂപിലുണ്ടായിരുന്നു. മത്തങ്ങക്കു കയ്യും കാലും വച്ചപോലെ ഒരെണ്ണം.
എന്റെ ഊഴമായി .. വളരെ മാന്യമായി ഡോക്ടർ എന്നോട് പെരുമാറി.. ഈ രോഗിയും ഞാനുമായുള്ള ബന്ധം ചോദിച്ചറിഞ്ഞു.. മുൻപ് എപ്പോളോ ചെയ്ത റിപ്പോർട് ഒക്കെ കാണിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു.. മെഡിക്കൽ റെപ് നു ക്യാഷ് കൊടുക്കാതിരുന്നതിനാൽ ആ റിപ്പോർട് എല്ലാം ഏതെക്കെയോ വഴികളിൽ ആയിരുന്നു.. എന്റെ സ്ഥലവാസിയായ ഒരു സാറിന്റെ കാരുണ്യവും സഹായവും കൊണ്ട് റിപ്പോർട്ട് എല്ലാം ഞാൻ എടുപ്പിച്ചു.. രണ്ടാം വട്ടം ഡോക്ടറെ കാണാൻ പോയി… എന്തോ പ്രേത്യേക വൈരാഗ്യം പോലെ ഏറ്റവും ആദ്യത്തെ നമ്പർ ആയിരുന്നിട്ടും മിടുക്കന്മാരായ റെപ് ഞങ്ങളുടെ പേര് വിളിച്ചില്ല.. 2 മണിക്ക് എത്തേണ്ട ഞങ്ങൾ 11 മണിക്കെത്തി ചീട്ടെടുത്തു ലൈനിൽ നിന്നു .. 2 മണിക്ക് സീറ്റിലെത്തിയ ഡോക്ടർ ന്റെ വിളി ഞാൻ 4 മണി വരെ കാത്തിരുന്നു..
പിന്നെ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. ആ ലൈനിന്റെ ഏറ്റവും മുൻപിൽ ചെന്നിട്ട് ആർക്കാണ് ക്യാഷ് കൊടുക്കേണ്ടത്‌ …. എന്റെ പേര് വിളിക്കാൻ എത്രയാണ് അമൌന്റ്റ് എന്നൊക്കെ അലറി ചോദിച്ചു… പിന്നീട് എന്റെ പേര് വിളിച്ചു… എന്റെ മുഖത്തെ ദേഷ്യം മനസ്സിലാക്കിയ ഡോക്ടർ എന്റെ ചീട്ടു വിളിക്കാതിരുന്നതിന്റെ കാരണം ആ കോന്തനോട് ചോദിച്ചു ദേഷ്യപ്പെട്ടു.. എന്നോട് അനുനയത്തിൽ … മാഡത്തിനെ മുഖം എനിക്ക് ചിരപരിചിതം പോലെ തോന്നുന്നു… റിപ്പോർട് ഒക്കെ കണ്ടു… ഓപ്പറേഷൻ തീയതി നവംബർ 8 … അപ്പൊ എന്റെ മറ്റൊരു സംശയം ചിലവാകുന്ന കാശിന്റെ രസീദിനെ കുറിച്ചായിരുന്നു .. അതിനെന്താ എത്ര ചിലവായാലും അതിന്റെ receipt sign ചെയ്തു സീല് ചെയ്തു ഞാൻ തന്നോളം എന്നായി… അപ്പൊ ഞാൻ റെപ് നെ ഒന്ന് നോക്കിയിട്ടു അത് തരാൻ പറ്റില്ല എന്നാണല്ലോ ഇവർ പറഞ്ഞത്…. ഡോക്ടറിന്റെ ഒപ്പം റേപ് ഉം ഒന്ന് ഞെട്ടി.. മാഡം … ഡോണ്ട് വറി… ഐ വിൽ ഡു  ഇറ്റ്… സൊ പ്ലീസ് കം ഓൺ ദാറ്റ് തീയതി .. വി ക്യാൻ മീറ്റ് അപ്പ് ഓൺ 8th നവമ്പർ … നന്ദി പറഞ്ഞു ഞാൻ അവിടെ നിന്നറങ്ങി ..
തിരിച്ചു നടക്കും വഴി ഒരു അമ്മച്ചി എന്തൊക്കെയോ പിറു പിറുത്തു വരുന്നു… ഞാൻ കാരണം തിരക്കി… അവർ കണ്ണിന്റെ സര്ജറി ക്കു വന്നതാ.. ഏതോ കുരുത്തം കെട്ട പിള്ളേർ കല്ലെറിഞ്ഞു കളിച്ചത്… കൊണ്ടതോ ഈ പാവം അമ്മച്ചിയുടെ കണ്ണിൽ… കണ്ണ് പൊട്ടി പോയി… ഒറ്റക്കണ്ണിയായി നടക്കവേ.. മറ്റേ കണ്ണിന്റെ കാഴ്ച സ്വപ്നം കണ്ടു വന്നതാ,,, 25000 രൂപ ആവശ്യപ്പെട്ടതിന്റെ രോഷവും അമർഷവും ആണ് ആ ഫോണിലൂടെ പ്രേകടിപ്പിച്ചത്… ഇതിനെതിരെ പ്രതികരിക്കാൻ കഴിയുന്നവർ മുന്നോട്ടു വരിക…. കയ്യൂക്കുള്ളവർ കാശുണ്ടാക്കുന്ന വിവിധ വഴികളിൽ ഒന്നാണ് ഞാൻ നിങ്ങളുടെ മുൻപിൽ തുറന്നു കാട്ടിയതു…. ഇനിയും സമയം അതിക്രെമിച്ചിട്ടില്ല… നിഷ്ക്രിയരായി ഇരിക്കാതെ പാവങ്ങളെ സഹായിക്കാൻ ഈ കൊള്ള ക്കു അറുതി വരുത്താൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം …….

 

Share This:

Comments

comments