സ്ലീപ്പര്‍ കോച്ചില്‍ കിടന്നുറങ്ങുന്ന ഈ ആളെ അറിയുമോ?

0
2021

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള  ശബരി എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ സീറ്റില്‍ കിടന്നുറങ്ങുന്ന ആളിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വയറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
അത് മറ്റാരുമല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍‌ചാണ്ടി ആയിരുന്നു. കോച്ചില്‍ കയറി സഹയാത്രികരോട് അല്‍പനേരത്തെ കുശലത്തിനു ശേഷം ക്ഷീണം കാരണം  സീറ്റില്‍ കിടന്നുറങ്ങിപ്പോയി.  ഇതു കണ്ട  സഹയാത്രക്കാരിലൊരാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 
ഇദ്ദേഹം  സാധാരണയായി സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്യാറുള്ളത്. കാരണം  ആളുകളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുമെന്നതാണ്.  കൊല്ലത്തുനിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഇതിനു മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 
ചെറുപ്പം മുതല്‍ തന്നെ സാധാരണക്കാരില്‍ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം നേടിക്കൊടുക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുക എന്നത് ഉമ്മന്‍ ചാണ്ടിയുടെ മാത്രം പ്രത്യേകതയാണ്…

 

Share This:

Comments

comments