വരള്‍ച്ച. (കവിത)

0
5001

അനുകൃഷ്ണ.

മഴയില്ല മാനത്തു
കരിമേഘമില്ല
വിണ്ണിനെ ചുംബിക്കും
മലനിരകളില്ല
കല്ലോലിനിയില്ല
തണുവാർന്നകാറ്റില്ല
എങ്ങും വെയിൽപ്പക്ഷി
മുരളുന്ന മേടകൾ.
മഴക്കാട് മാഞ്ഞു
ഹരിതാഭയുംപോയി
മണ്ണും വരണ്ടു
കടലുതിളച്ചു
ദുരമൂത്ത
നമുക്കിനി മഴയില്ല
മഞ്ഞുംമാരിവില്ലുമില്ല
കത്തുംവെയിലിന്റെ
തീനാമ്പുമാത്രം ബാക്കി..!
നായും നരിയും ചർച്ചയായ്
ഗോമാംസചിന്തയും
വിലയില്ലമർത്യനും
പൊളിചൊല്ലിനീതിയെ
കൊല്ലുവോരും
കലിമൂത്തലറുന്നു
കലികാലകോമര
രൂപങ്ങൾ..
ഭൂമിമരിക്കുന്നു, നീയും
മറക്കേണ്ട മാനവ
മടങ്ങുക
പ്രകൃതിയെ പുണരുക
ഭഗീരഥനാകുക,മണ്ണിനു
പുനർജ്ജനിയേകുക..!!

Share This:

Comments

comments