ബാങ്ക് ലോൺ തിരിച്ചടച്ചില്ലെങ്കിൽ !!

0
7062
പോൾസൺ പാവറട്ടി.
ദുബായ്:  ദുബായിലെ ഏതെങ്കിലും ബാങ്കിൽ നിന്ന് ലോൺ എടുത്തതിനു ശേഷം അത് മുഴുവൻ തിരിച്ചടയ്ക്കാതെ രക്ഷപ്പെടാമെന്ന് ആരും കരുതണ്ട. എത്ര വർഷം കഴിഞ്ഞാലും ആ വ്യക്തിയുടെ പേര് ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ ബ്ലാക്ക് ലിസ്റ്റിൽ ആയിരിക്കും.
വിസ പുതുക്കാനോ അല്ലെങ്കിൽ വിസ ക്യാൻസൽ ചെയ്യാനോ മറ്റോ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ പോകുമ്പോഴായിരിക്കും പിടി വീഴുക.
ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു, എത്രയോ വർഷങ്ങൾക്കു മുൻപ് ഒരു ബാങ്കിൽ നിന്ന് ചെറിയൊരു സംഖ്യ ലോൺ എടുത്തിരുന്നു. ഏതാനും സംഖ്യ അടച്ചു. പിന്നീട് ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയി. രണ്ടു മൂന്നു വർഷത്തിനു ശേഷം തിരിച്ചുവന്നു. മറ്റൊരു കമ്പനിയിൽ ജോലിക്കു കയറി. അവിടെ 8 വർഷം കഴിഞ്ഞു. ഇന്നലെ വിസ പുതുക്കാൻ വേണ്ടി പോയപ്പോഴാണ് അവർ പറയുന്നത് ഒരു കേസ് ഉണ്ട് എന്ന്.
ഇതാണ് അവസ്ഥ. സൂക്ഷിക്കുക, ശ്രദ്ധിക്കുക.

 

Share This:

Comments

comments