ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു.

0
637
ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗർ: ഉറി ഭീകാരക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു.  ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാൻപിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ജമ്മുകശ്മീരിലെ ഉറിയിൽ ആർമി ബ്രിഗേഡ് ഹെഡ്ക്വാർട്ടഴ്സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തിൽ നേരത്തെ 18 പേർ മരിച്ചിരുന്നു. ആദ്യ കുഞ്ഞിന് ഭാര്യ ജന്മം നൽകുന്നതിന് സാക്ഷിയാകാൻ മജ്ഹി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആക്രമണം നടന്നത്.

 

 

Share This:

Comments

comments